Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇൻഷുറൻസ് പുതുക്കാറായോ?...

ഇൻഷുറൻസ് പുതുക്കാറായോ? ഈ കെണിയിൽ വീഴരുത്!

text_fields
bookmark_border
ഇൻഷുറൻസ് പുതുക്കാറായോ? ഈ കെണിയിൽ വീഴരുത്!
cancel

‘കാർ വാങ്ങിയ സുഖം ഇൻഷുറൻസ് പുതുക്കുമ്പോൾ പോകും’ എന്ന് പല വാഹന ഉടമകളും തമാശയായി പറയാറുണ്ട്. പ്രത്യേകിച്ചും ഒരു യൂസ്ഡ് കാർ വാങ്ങി, അതിന്റെ ഇൻഷുറൻസ് പുതുക്കൽ സമയം വരുമ്പോൾ വാഹന ഷോറൂമിൽ നിന്നോ ഏജന്റുമാരിൽ നിന്നോ ഒരു ഫോൺകാൾ വരും: ‘സാർ, വണ്ടിയുടെ ഇൻഷുറൻസ് തീരാറായിട്ടുണ്ട്. കഴിഞ്ഞ തവണ 32,000 ആയിരുന്നു, ഇത്തവണ ഒരു 30,000 ആക്കിത്തരാം...’ എന്ന്. കണ്ണും പൂട്ടി പേയ്മെന്റ് ചെയ്യും മുമ്പ്, ആ പോളിസി പേപ്പറിലേക്ക് ഒന്ന് സൂക്ഷിച്ചുനോക്കിയാൽ കണ്ണ് തള്ളിപ്പോകുന്ന ചില കണക്കുകൾ കാണാം.

ഒരു ‘Zero Depreciation’ (ബമ്പർ-ടു-ബമ്പർ) കവറേജ് പോലുമില്ലാത്ത വെറുമൊരു നോർമൽ പോളിസിക്ക് 32,000 രൂപ! അതും ബേസിക് ഓൺ ഡാമേജ് പ്രീമിയം 10,000 കാണിച്ചിട്ട്, ടോട്ടൽ തുക വരുമ്പോൾ ഒരു ബ്രേക്ക് അപ്പും ഇല്ലാതെ അത് 18,000 ആക്കി മാറ്റുന്ന സൂത്രപ്പണി!

‘ഷോറൂമിൽ നിന്ന് പോളിസി എടുത്താലേ കാഷ്‌ലെസ് ക്ലെയിം കിട്ടൂ’ എന്ന സ്ഥിരം ഭീഷണിയിലാണ് പലരും ഈ കെണിയിൽ വീഴുന്നത്. എന്നാൽ നിങ്ങളുടെ പോക്കറ്റ് ചോരാതെ, അടുത്ത തവണ ഇൻഷുറൻസ് പുതുക്കുമ്പോൾ പ്രീമിയം തുക പകുതിയിലധികം കുറക്കാൻ ചില ബുദ്ധിപരമായ നീക്കങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

നിങ്ങളുടെ പക്കലുള്ള NCB സർട്ടിഫിക്കറ്റ് മറക്കരുത്!

നിങ്ങൾ മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം വിറ്റിട്ടുണ്ടെങ്കിൽ, ആ വണ്ടിയുടെ No Claim Bonus (NCB) സർട്ടിഫിക്കറ്റ് വാങ്ങി വെക്കുക. പഴയ വണ്ടിയിൽ നിങ്ങൾക്ക് 50 ശതമാനം NCB ഉണ്ടായിരുന്നുവെങ്കിൽ, പുതിയ വണ്ടിയുടെ പ്രീമിയത്തിൽ (Own Damage) നിങ്ങൾക്ക് നേരിട്ട് 50 ശതമാനം ഡിസ്‌കൗണ്ട് ഈ ഒരൊറ്റ സർട്ടിഫിക്കറ്റ് വഴി നേടിയെടുക്കാം. ഇത് പുതുക്കുന്ന സമയത്ത് കൃത്യമായി സബ്മിറ്റ് ചെയ്യുക.

IDV (വണ്ടിയുടെ മൂല്യം) നിശ്ചയിക്കുക

ഓൺലൈനിൽ പുതുക്കുമ്പോൾ ഇൻഷുറൻസ് കമ്പനികൾ വണ്ടിയുടെ IDV (Insured Declared Value) ഓട്ടോമാറ്റിക് ആയി വലിയൊരു തുക കാണിക്കും. 5-6 വർഷം പഴക്കമുള്ള വണ്ടിയാണെങ്കിൽ അതിന്റെ മാർക്കറ്റ് റീസെയിൽ വാല്യുവിന് അനുസരിച്ച് (ഉദാഹരണത്തിന് 7 ലക്ഷം മുതൽ 7.5 ലക്ഷം വരെ) IDV മാനുവലായി സെറ്റ് ചെയ്യുക. IDV അനാവശ്യമായി കൂട്ടിയിട്ടാൽ പ്രീമിയം കൂടും എന്നല്ലാതെ ക്ലെയിം ചെയ്യുമ്പോൾ ആ തുക കിട്ടണമെന്നില്ല. മറ്റൊന്ന് IDV നന്നായി കുറച്ച ശേഷം വൻ ഇൻഷുറൻസ് ഡിസ്‌കൗണ്ട് എന്ന പേരിലും പറ്റിക്കപ്പെടാം. IDV എന്താണെന്ന് അറിയാത്തവർ ഈ കെണിയിൽ വീഴും.

Zero Dep ഒഴിവാക്കി NCB Protect എടുക്കുക

അഞ്ചുവർഷത്തിന് മുകളിൽ പഴക്കമുള്ള വണ്ടികൾക്ക് സീറോ-ഡെപ് പ്രീമിയം കൂടുതലായിരിക്കും. അതുകൊണ്ട് അടുത്ത തവണ മുതൽ Comprehensive (Normal) പോളിസിയിലേക്ക് മാറുന്നതാണ് ബുദ്ധി. എന്നാൽ, നിങ്ങളുടെ വിലപ്പെട്ട 50 ശതമാനം NCB നഷ്ടപ്പെടാതിരിക്കാൻ NCB Protect എന്ന ചെറിയ ആഡ്-ഓൺ മാത്രം പോളിസിയിൽ ചേർക്കുക. ഇത് ചെയ്താൽ ആ വർഷം വണ്ടിക്ക് ഒരു ക്ലെയിം വന്നാൽ പോലും നിങ്ങളുടെ 50 ശതമാനം ബോണസ് സുരക്ഷിതമായിരിക്കും.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle Insuranceinsurance renewal
News Summary - insurance renewal
Next Story