Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബൈക്ക് യാത്രികനെ...

ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ; രണ്ട് പേരും കുറ്റക്കാരെന്ന് പൊലീസ്

text_fields
bookmark_border
ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ; രണ്ട് പേരും കുറ്റക്കാരെന്ന് പൊലീസ്
cancel
Listen to this Article

ട്രാഫിക് നിയമങ്ങൾ ലംഘിച്ചെത്തിയ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ. ഹൈദരാബാദ് ദുർഗ നഗറിൽ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങൾ സൈബർബാദ് പൊലീസാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്. റോങ് സൈഡിലൂടെ ഹെൽമെറ്റില്ലാതെ വരുന്ന ബൈക്ക് യാത്രികനെ കാർ ഇടിച്ച് തെറിപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്.

അപകടം ഒഴിവാക്കാനായി ഇരുവരും വാഹനം വെട്ടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഹെൽമറ്റ് വെക്കാത്തതിനാൽ ബൈക്ക് യാത്രികന് തലക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. അതേസമയം, അപകടത്തിൽ ഇരുവരും ഒരുപോലെ കുറ്റക്കാർ ആണെന്നാണ് പൊലീസ് പറയുന്നത്.

'അപകടത്തിന്‍റെ വിഡിയോ ആദ്യം കാണുമ്പോൾ ബൈക്ക് യാത്രികന്‍റെ കുറ്റം മാത്രമാണെന്നാണ് കരുതുക. എന്നാൽ, ജങ്ഷനിലേക്ക് അമിതവേഗത്തിലാണ് ഇന്നോവ എത്തിയത്. കാർ ഡ്രൈവർ വേഗത കുറച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു- പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Innova hits biker
News Summary - Innova hits biker ; Police said both are guilty
Next Story