Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിലെ ഏറ്റവും...

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള അഞ്ച്​ കാറുകൾ ഇതാണ്​

text_fields
bookmark_border
ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള അഞ്ച്​ കാറുകൾ ഇതാണ്​
cancel

'എത്ര കിട്ടും' എന്ന ഇന്ത്യക്കാര​െൻറ എക്കാലത്തേയും വലിയ വേവലാതിയാണ്​ ഒരുകാലത്ത്​ രാജ്യത്തെ വാഹനവിൽപ്പനയുടെ ജീവനാഡിയായിരുന്നത്​. ഇന്ധനക്ഷമത സംബന്ധിച്ച ഇൗ ആശങ്കയെ കൃത്യമായി പരിഗണിച്ച വാഹനനിർമാതാക്കളാണ്​ എന്നും നമ്മുടെ വിപണിയിൽ ആധിപത്യം ചെലുത്തിയതും​. എന്നാൽ 2020ൽ അതിനൊരു മാറ്റം സംഭവിച്ചിട്ടുണ്ട്​. 2020ലാണ്​ രാജ്യം മലിനീകരണം സംബന്ധിച്ച ബി.എസ്​ ആറ്​ മാനദണ്ഡങ്ങൾ നടപ്പാക്കി തുടങ്ങിയത്​. ബി.എസ്​ നാലിൽ നിന്ന്​ ആറിലേക്ക്​ നടത്തിയ ആ ചാട്ടത്തിൽ രാജ്യത്തെ ജനപ്രിയങ്ങളായ നിരവധി മൈലേജ്​ വീരന്മാരായ വാഹനങ്ങൾ അപ്രസക്​തമായിപ്പോയി.


മാരുതിയുടെ ഡീസൽ എഞ്ചിനുകളാണ്​ എന്നും ഇന്ധനക്ഷമതയിൽ മുന്നിൽ നിന്നിരുന്നത്​. മാരുതി തങ്ങളുടെ ഡീസൽ നിരയെ പൂർണമായും ഒഴിവാക്കിയതാണ്​ ബി.എസ്​ ആറി​െൻറ വരവോടെ കാണാൻ കഴിഞ്ഞത്​. ഫിയറ്റി​െൻറ മൾട്ടിജെറ്റ് മുതൽ റെനോ നിസാൻ കെ 9 കെ യൂനിറ്റ് വരെയുള്ള ചില അറിയപ്പെടുന്ന ഡീസൽ എഞ്ചിനുകൾ ഇപ്പോൾ ലഭ്യമല്ല. നിലവിൽ ഹ്യൂണ്ടായ്​ ആണ്​ ഇന്ധനക്ഷമതയിൽ രാജ്യത്തെ മുന്നിൽ നിന്ന്​ നയിക്കുന്നത്​. ഏറ്റവും മൈലേജുള്ള അഞ്ച്​ വാഹനങ്ങളെടുത്താൽ അതിൽ നാലും ഹ്യൂണ്ടായുടേതാണ്​.


ഹ്യൂണ്ടായ്​ ഒാറ മുതൽ വെർനവരെ

ഹ്യൂണ്ടായുടെ 1.2 ലിറ്റർ ഡീസൽ എഞ്ചിനാണ്​ ഒാറ കോംപാക്​ട്​ സെഡാന്​ കരുത്ത്​ പകരുന്നത്​. ഒാറ ഡീസൽ എ‌എം‌ടിക്ക് 25.40 കിലോമീറ്ററാണ്​ എആർ‌ഐ സർട്ടിഫൈഡ് ഇന്ധനക്ഷമത. നിലവിൽ ഒാറയെയാണ്​ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി കണക്കാക്കുന്നത്​. ഡീസൽ മാനുവലിൽ 25.35 കിലോമീറ്ററാണ്​ ഒാറയുടെ മൈലേജ്​. മൂന്നാം തലമുറ ഹ്യുണ്ടായ് ഐ 20യും ഇന്ധനക്ഷമതയിൽ മുന്നിലാണ്​. 100 എച്ച്പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ കാര്യക്ഷമതക്കും ഇന്ധനക്ഷമതക്കും പേരുകേട്ടതാണ്. ഹൈവേയിൽ 25.2കിലോമീറ്റർ മൈലേജ്​ ആണ്​ പുതിയ ​െഎ 20ക്ക്​​ ഉള്ളത്​.

നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ചെറിയ ഡീസൽ എഞ്ചിനാണ് ഹ്യൂണ്ടായിയുടെ 1.2 ലിറ്റർ യു 2 സിആർഡി യൂനിറ്റ്. ഗ്രാൻഡ് ഐ 10 നിയോസിൽ ഈ മൂന്ന് സിലിണ്ടർ യൂണിറ്റാണ്​ പിടിപ്പിച്ചിരിക്കുന്നത്​. 75 എച്ച്പി കരുത്ത്​ എഞ്ചിൻ ഉത്പാദിപ്പിക്കും.​ അഞ്ച്​ സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​. പെട്രോൾ മാനുവൽ നിയോസിന് 25.1 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. ഈ പട്ടികയിലെ ഡീസൽ മിഡ്-സൈസ് സെഡാനാണ് ഹ്യുണ്ടായ് വെർന. ക്രെറ്റയുമായി പങ്കിടുന്ന പുതിയ 115 എച്ച്പി 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മൈലേജിന്​ പേരുകേട്ട വാഹനമാണ്​. വെർന ഡീസൽ മാനുവൽ 25 കിലോമീറ്റർ ഇന്ധനക്ഷമതനൽകും.


ആൾട്രോസ്​ മുതൽ അമേസ്​വരെ

ഇന്ധനക്ഷമതയിൽ ഹ്യൂണ്ടയോടൊപ്പം പിടിച്ചുനിൽക്കുന്ന വാഹനമാണ്​ ടാറ്റ ആൾട്രോസ്​. പ്രീമിയം ഹാച്ച്ബാക്ക്​ വിഭാഗത്തിൽപെടുന്ന വാഹനം ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കാര്യക്ഷമമായ ഡീസൽ കാറുകളിൽ ഒന്നാണ്​. 25.11 കിലോമീറ്റർ ആണ് എആർ​െഎ റേറ്റുചെയ്​ത ആൾട്രോസി​െൻറ മൈലേജ്​. ടാറ്റയുടെ 1.5 ലിറ്റർ റിവോടോർക്ക് എഞ്ചി​ൻ 90 എച്ച്പി കരുത്ത്​ ഉത്​പാദിപ്പിക്കും. അഞ്ച്​ സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്​. ഇന്ധനക്ഷമതയിൽ മുന്നിലുള്ള ഹോണ്ടയുടെ വാഹനമാണ്​ അമേസ്​.

കോംപാക്റ്റ് സെഡാൻ വിഭാഗത്തിലെ ഇൗ വാഹനത്തിന്​ കരുത്തുപകരുന്നത്​ 100 എച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ്. അഞ്ച്​​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്​സാണ്​ വാഹനത്തിന്​. ഡീസൽ-മാനുവൽ പതിപ്പിന്​ 24.7 കിലോമീറ്റർ ആണ്​ മൈലേജ്​. ഫോർഡ്​ ഫിഗോ(24.4), ഫോർഡ്​ ആസ്​പയർ(24.4), ഹോണ്ട സിറ്റി (24.1), കിയ സോണറ്റ്​ (24.1)തുടങ്ങിയവയാണ്​ നിലവിൽ ഇന്ധനക്ഷമതയിൽ മുന്നിൽ നിൽക്കുന്ന മറ്റ്​ വാഹനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BS6Diesel carMileage Carsfuelefficiency
Next Story