Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹൈവേ ക്രൂസിങ്​ ആനന്ദകരമാക്കാൻ ഇന്ത്യ​െൻറ കരുത്തന്മാർ എത്തുന്നു
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹൈവേ ക്രൂസിങ്​...

ഹൈവേ ക്രൂസിങ്​ ആനന്ദകരമാക്കാൻ ഇന്ത്യ​െൻറ കരുത്തന്മാർ എത്തുന്നു

text_fields
bookmark_border

മോ​േട്ടാർ സൈക്​ൾ നിരയിലേക്ക്​ കൂടുതൽ ​വാഹനങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ. 2021 സ്​കൗട്ട് ബോബർ ട്വൻറി, റോഡ് മാസ്റ്റർ ലിമിറ്റഡ്, വി​േൻറജ് ഡാർക്​ ഹോഴ്​സ്​ എന്നിവയാണ്​ ഉടൻ ഇന്ത്യയിലെത്തുന്നത്​. സ്​കൗട്ട്, ചീഫ്, ചീഫ് എഫ് ടി ആർ, ചലഞ്ചർ, റോഡ് മാസ്റ്റർ, സ്​പ്രിങ്​ഫീൽഡ് എന്നിവയുടെ എല്ലാ മോഡലുകളും ഉൾപ്പെടുന്നതാണ്​ നിലവിലെ ഇന്ത്യൻ മോ​േട്ടാർസൈക്കിളുകൾ. ഇവയുടെ ബുക്കിങ്​ ഉടൻ ആരംഭിക്കും. കമ്പനിയുടെ 2021 റോഡ്​മാസ്​റ്റർ ലൈനപ്പിൽ ഇപ്പോൾ ആപ്പിൾ കാർപ്ലേ സ്റ്റാൻഡേർഡാണ്​. റോഡ്​മാസ്റ്റർ ലിമിറ്റഡ്, റോഡ്​മാസ്റ്റർ ഡാർക്​ ഹോഴ്‌സ് മോഡലുകൾക്ക്​ കൂൾഡ്​ ആൻഡ്​ ഹീറ്റഡ്​ സീറ്റും ലഭിക്കും.


ഇന്ത്യൻ സ്​കൗട്ട് ബോബർ ട്വൻറി

1920 ലെ യഥാർഥ സ്​കൗട്ടിന് ആദരമായിട്ടാണ്​ സ്​കൗട്ട് ബോബർ ട്വൻറി അവതരിപ്പിച്ചിരിക്കുന്നത്​. പഴയ ബോബറിന്​ സമാനമായ രൂപകൽപ്പനയാണ്​ ബൈക്കിന്​. ധാരാളം ക്രോം, ബ്ലാക്​ ഒൗട്ട് ബിറ്റുകൾ എന്നിവ ഉൾക്കൊള്ളുന്നുണ്ട്​. ഫ്ലോട്ടിങ്​ റോട്ടറുകൾ, പുതിയ കാലിപ്പറുകൾ, കഴിഞ്ഞ തലമുറ മോഡൽ പോലെ മാസ്റ്റർ സിലിണ്ടറുകൾ എന്നിവ ബ്രേക്കിങ്​ കൈകാര്യം ചെയ്യുന്നു. മറ്റ് സ്​കൗട്ട് ബോബറുകളിലേതുപോലെ, ട്വൻറിയിലും പുതിയ പിറെല്ലി എംടി 60 ആർ‌എസ് ടയറുകൾ ഘടിപ്പിക്കും. ബൈക്കിന്​ കരുത്തുപകരുന്നത് 1133 സിസി, വി-ട്വിൻ എഞ്ചിനാണ്​. 100 എച്ച്പിയും 97.7 എൻഎം ടോർക്കുമാണ് എഞ്ചിൻ കപ്പാസിറ്റി.


ഇന്ത്യൻ റോഡ് മാസ്റ്റർ ലിമിറ്റഡ്

ഇന്ത്യൻ പോർട്ട്‌ഫോളിയോയിൽ ഉയർന്ന സ്ഥാനം വഹിക്കുന്നത് കമ്പനിയുടെ പുതിയ റോഡ് മാസ്റ്റർ ലിമിറ്റഡാണ്. കംഫർട്ട് ലെവലുകൾ വർദ്ധിപ്പിക്കുന്നതിന്​ പ്രത്യേക സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ഈ ടൂറിംഗ്-ഓറിയൻറഡ് ക്രൂസർ. 1890 സിസി, വി-ട്വിൻ എഞ്ചിനാണ് വാഹനത്തിന്​. ഇത് 92 എച്ച്പി കരുത്തും 172.2 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. റോഡ്‌മാസ്റ്റർ ലിമിറ്റഡിന് 136 ലിറ്ററിൽ കൂടുതൽ സംഭരണ സ്ഥലമുണ്ട്. 200 വാട്ട് ഓഡിയോ സിസ്റ്റവും പിൻ സീറ്റിന്​ ഉയരമുള്ള ബാക്ക്‌റെസ്റ്റും നൽകിയിട്ടുണ്ട്. 403 കിലോഗ്രാം ഭാരമുള്ള വാഹനമാണിത്​. സാമാന്യമായി ഭാരം കൂടിയ മോട്ടോർസൈക്കിളാണ് ഇത്​.

ഇന്ത്യൻ വി​േൻറജ് ഡാർക്​ ഹോഴ്​സ്​

പേര്​ സൂചിപ്പിക്കുംപോലെ കറുത്ത നിറമുള്ള വാഹനമാണ്​ ഇന്ത്യൻ വി​േൻറജ് ഡാർക്​ ഹോഴ്​സ്​.വി​േൻറജ് വാഹനം ആയതിനാൽ വലിയ ഫ്രണ്ട് ഫെൻഡറും സ്റ്റൈലിംഗ് ഘടകങ്ങളും ഉള്ള ക്ലാസിക് ക്രൂസർ ഡിസൈനാണ്​ ബൈക്കിന്​. 1,811 സിസി, വി-ട്വിൻ എഞ്ചിനാണ്​ നൽകിയിരിക്കുന്നത്​. 92 എച്ച്പി കരുത്തും 161.6 എൻ‌എം ടോർക്കും ഉൽപ്പാദിപ്പിക്കും. റെട്രോ സ്റ്റൈലിംഗ് ആണെങ്കിലും ക്രൂസ് കൺട്രോൾ, കീലെസ് ഇഗ്നിഷൻ പോലുള്ള ആധുനിക സവിശേഷതകൾ ബൈക്കിനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileIndia NewsScout Bobber TwentyRoadmaster
Next Story