Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഫാരിയും ഹെക്ടറും വിയര്‍ക്കും; അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഒമ്പതിന് എത്തുന്നു

text_fields
bookmark_border
സഫാരിയും ഹെക്ടറും വിയര്‍ക്കും; അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ ഒമ്പതിന് എത്തുന്നു
cancel

വിപണിയുടെ പള്‍സറിഞ്ഞ് പുതുമോഡലുകള്‍ പുറത്തിറക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള കമ്പനിയാണ് ഹ്യുണ്ടായ്. ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നാണ് വിപണിയിലെ സാന്നിധ്യം തെളിയിക്കുന്നത്. ക്രെറ്റയെ അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്ന പുതിയ അല്‍കസാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ മുഹൂര്‍ത്തം കുറിച്ചിരിക്കുകയാണ് ഹ്യുണ്ടായ്. 7 സീറ്റര്‍ എസ്.യു.വിയുടെ ഏറ്റവും പുത്തന്‍ പതിപ്പ് സെപ്റ്റംബര്‍ ഒമ്പതിന് ഇന്ത്യയിലെത്തും.

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ പുതിയ ക്രെറ്റയ്ക്ക് ഗംഭീര വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചത്. അവതരിപ്പിച്ച് ആറ് മാസത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റ് വില്‍പനയാണ് എസ്.യു.വിയെ തേടിയെത്തിയത്. വിപണിയില്‍ ഓളം തീര്‍ത്തില്ലെങ്കിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അല്‍കസാറിന് സാധിച്ചിട്ടുണ്ട്. ആളുകളെ ആകര്‍ഷിക്കുന്നതിനായി പുതുരൂപം നല്‍കിയ വാഹനത്തിന്റെ അവസാനവട്ട പരീക്ഷണയോട്ടത്തിലാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍. സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിൽ 7-സീറ്റര്‍ സെഗ്മെന്റ് അടക്കിവാഴാനുള്ള എല്ലാകാര്യങ്ങളും കോര്‍ത്തിണക്കിയാണ് വാഹനം എത്തുന്നത്.

ഇന്റീരിയറിലും എക്റ്റീരിയറിലും ഒരുപോലെ മാറ്റം വരുത്തി സ്‌പോര്‍ട്ടി ലുക്കിലായിരിക്കും വാഹനം എത്തുക. ക്രെറ്റയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പുതിയ എല്‍.ഇ.ഡി ഡി.ആര്‍.എല്ലുകളും പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ഹെഡ് ലാമ്പുകളുമായിരിക്കും വാഹനത്തിനുണ്ടായിരിക്കുക. പുതുക്കി ഡിസൈന്‍ ചെയ്ത അലോയ് വീലുകളും വാഹനത്തിന്റെ ഭംഗി വര്‍ധിപ്പിക്കും.

വശങ്ങളിലേക്ക് വന്നാല്‍ പുതിയ ക്രീസുകളും സ്‌കിഡ് പ്ലേറ്റുകളും നല്‍കി മനോഹരമാക്കിയിട്ടുണ്ട്. പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, കണക്റ്റഡ് എൽ.ഇ.ഡി ടെയില്‍ ലാമ്പുകള്‍ എന്നിവ അല്‍കസാര്‍ ഫെയ്‌സ്‌ലിഫ്റ്റിനെ കുടുതല്‍ അഗ്രസീവാക്കിയിട്ടുണ്ട്. വേരിയന്റില്‍ മാറ്റമുണ്ടാവില്ലെങ്കിലും ഇന്റീരിയറില്‍ സമഗ്ര മാറ്റമുണ്ടാവാനുള്ള സാധ്യതയുണ്ട്. ക്രെറ്റയില്‍നിന്ന് വേറിട്ടുനില്‍ക്കാനുള്ള ശ്രമമാവും അകത്തളത്തിലുണ്ടാവുക. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നീ സവിശേഷതകളെല്ലാം എസ്.യു.വിയുടെ ഭാഗമായിരിക്കും. 20ല്‍ അധികം സേഫ്റ്റി ഫീച്ചറുകളുള്ള ലെവല്‍ 2 അഡാസ് 360 ഡിഗ്രി ക്യാമറ യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ പാന്‍ സണ്‍റൂഫ് എന്നീ മോഡേണ്‍ ടെക്കുകളാലും അല്‍കസാര്‍ ഫെയ്‌സ്‌ലിഫ്റ്റ് സമ്പന്നമായിരിക്കും.

നിലവിലുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എൻജിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും പുതുക്കിയ എസ്.യു.വിയിലും ഉണ്ടാവുക. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ചോയ്സുകളും ഹ്യുണ്ടായിയുടെ 7 സീറ്റര്‍ എസ്.യു.വിയുടെ ഭാഗമാവും. അല്‍കാസറിന് നിലവില്‍ 16.80 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ് വില വരുന്നത്. പുതുക്കിയ മോഡല്‍ എത്തുമ്പോള്‍ വിലയിലും മാറ്റമുണ്ടാവും. ടാറ്റ സഫാരി, എം.ജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ്.യു.വി, മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ തുടങ്ങിയ വഹനങ്ങളായിരിക്കും പ്രധാന എതിരാളികള്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hyundai to launch Alcazar facelift on September 9
Next Story