Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകോന ഇവികളുടെ ആഭ്യന്തര...

കോന ഇവികളുടെ ആഭ്യന്തര വിൽപ്പന അവസാനിപ്പിക്കുമോ? ഹ്യുണ്ടായുടെ നീക്കങ്ങൾ ശ്രദ്ധിച്ച്​ വാഹന ലോകം

text_fields
bookmark_border
കോന ഇവികളുടെ ആഭ്യന്തര വിൽപ്പന അവസാനിപ്പിക്കുമോ? ഹ്യുണ്ടായുടെ നീക്കങ്ങൾ ശ്രദ്ധിച്ച്​ വാഹന ലോകം
cancel

വൈദ്യുത വാഹനങ്ങളെ സംബന്ധിച്ച സ​ുരക്ഷാ ആശങ്കകൾ വർധിപ്പിച്ച്​ ​അടുത്തകാലത്ത്​ കോന ഇവികളെ തിരിച്ചുവിളിക്കുമെന്ന്​ ഹ്യുണ്ടായ്​ പ്രഖ്യാപിച്ചിരുന്നു. വാഹനത്തിലെ ബാറ്ററി പാക്കിന്​​ തീപിടിച്ചതായി നിരവധിയിടങ്ങളിൽ നിന്ന്​ റിപ്പോർട്ട്​ വന്നതിനെതുടർന്നാണ്​ നടപടി. 2017 സെപ്റ്റംബറിനും 2020 മാർച്ചിനുമിടയിൽ നിർമിച്ച 77,000 കോനകളെയാണ്​ തിരിച്ചുവിളിച്ചത്​. ഇതിന്​ പിന്നാലെ കൊറിയയിലെ കോനകളുടെ വിൽപ്പന അവസാനിപ്പിക്കാൻ ഹ്യൂണ്ടായ്​ ഒരുങ്ങുന്നതായാണ്​ റിപ്പോർട്ടുകൾ.


ആഭ്യന്തര വിൽപ്പന അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രാദേശിക റിപ്പോർട്ട് ഹ്യൂണ്ടായ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ ഓപ്ഷനുകൾ അവലോകനം ചെയ്യുകയാണെന്ന് മാധ്യമങ്ങൾ പറയുന്നു. നിരവധി തീപിടിത്തങ്ങളും ബ്രേക്കിങിലെ തകരാറും കാരണം വാഹനം കൂട്ടത്തോടെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്​ വലിയ തിരിച്ചടിയാണ്​ ടെക്​ ലോകത്ത്​ ഹ്യുണ്ടായ്​ക്ക്​ ഉണ്ടാക്കിയത്​. വൈദ്യുത കാറുകളുടെ വിപണിയിൽ കൂടുതൽ മുതൽമുടക്കാൻ ഹ്യുണ്ടായ് ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നം ഉയർന്ന്​ വന്നിരിക്കുന്നത്​. ടെസ്‌ല, പോർഷെ പോലുള്ള നിർമാതാക്കളും മുൻ‌കാലങ്ങളിൽ ബാറ്ററി തകരാറുകാരണം തിരിച്ചുവിളിക്കലും അന്വേഷണവും നടത്തിയിട്ടുണ്ട്.


2019 ൽ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഉൾപ്പെടെ 16 ഓളം കോന ഇവികൾ ആഗോളതലത്തിൽ തീപിടിച്ചതായി റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിൽ ഭൂഗർഭ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു കോന വാഹനത്തിന് തീപിടിച്ചതായും റിപ്പോർട്ട്​ പുറത്തുവന്നിട്ടുണ്ട്​. എൽ.ജിയാണ്​ കോനക്കുവേണ്ട ബാറ്ററികൾ നിർമിച്ച്​ നൽകുന്നത്​. തീപിടിത്തത്തി​െൻറ കാരണം ഹ്യൂണ്ടായുമായി ചേർന്ന്​ സംയുക്തമായി അന്വേഷിച്ചുവരികയാണെന്ന് എൽജി പറഞ്ഞു. ദക്ഷിണ കൊറിയയിൽ മാത്രം 25,564 വാഹനങ്ങളാണ്​ തിരിച്ചുവിളിച്ചിരുന്നത്​.

ബാറ്ററി തകരാർ കാരണം കഴിഞ്ഞ വർഷം ഷാങ്ഹായിലെ പാർക്കിങ്​ സ്ഥലത്ത് ടെസ്​ല മോഡൽ എസിന് തീ പിടിച്ചതായി റിപ്പോർട്ട്​ ഉണ്ടായിരുന്നു. ഇതേ മോഡലിന് ഹോങ്കോങ്ങിലും തീ പിടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഫെബ്രുവരിയിൽ, പോർഷെ അതി​െൻറ പുതിയ ടയ്‌കാൻ ഇലക്ട്രിക് കാറുകളിലൊന്ന് യുഎസ് ഉപഭോക്താവി​െൻറ ഗാരേജിൽവച്ച്​ തീപിടിച്ചതായി സ്​ഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car recallHyundaihyundai konakona electric
Next Story