Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hyundai N Line cars confirmed for India; i20 N Line teased
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightവരുന്നൂ, ഹ്യൂണ്ടായുടെ...

വരുന്നൂ, ഹ്യൂണ്ടായുടെ കരുത്തന്മാർ; എൻ ലൈൻ സീരീസിൽ ആദ്യം എത്തുക ​െഎ 20

text_fields
bookmark_border

ഹ്യൂണ്ടായുടെ പെർഫോമൻസ്​ വിഭാഗമായ എൻ ലൈൻ വാഹനങ്ങൾ ഇന്ത്യയിലേക്ക്​ എത്തുന്നു. ഇൗ വർഷം ആദ്യത്തെ എൻ ലൈൻ മോഡൽ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചു. ഹാച്ച്​ ബാക്കായ ​െഎ 20യുടെ എൻ ലൈൻ വകഭേദമാകും ആദ്യം രാജ്യത്ത്​ എത്തുക. ഭാവിയിൽ കൂടുതൽ ശക്തിയുള്ള എൻ ലൈനുകൾ വരും. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് എക്‌സ്‌ഹോസ്റ്റ്, സസ്‌പെൻഷൻ പരിഷ്​കരണങ്ങളോടെയാകും എൻ ലൈൻ എത്തുക. കൂടാതെ സ്പോർട്ടി എക്സ്റ്റീരിയർ, ഇൻറീരിയർ അലങ്കാരങ്ങൾ എന്നിവയും ലഭിക്കും.


എൻ ലൈൻ മോഡലുകൾ 'എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതായിരിക്കും' എന്ന് കമ്പനി പറയുന്നു. സാധാരണ ​െഎ20കളേക്കാൾ അൽപ്പം മുകളിലായിരിക്കും വാഹനത്തി​െൻറ സ്​ഥാനം. സ്​റ്റാ​േൻറർഡ്​ ​െഎ 20യേക്കാൾ വിലയും കൂടുതലായിരിക്കും. 120എച്ച്​.പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ​െഎ 20 എൻ ലൈനിന്​ കരുത്തുപകരുന്നത്. സ്‌പോർട്ടിയായ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, സ്‌പോർട്ടിയർ ഗ്രിൽ, അഡീഷണൽ സ്‌കർട്ടുകൾ, റിയർ ഡിഫ്യൂസർ, ട്വിൻ-എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വലിയ വീലുകൾ, പ്രത്യേകതരം കളർ ഓപ്ഷനുകൾ എന്നിവ വാഹനത്തിന്​ ലഭിക്കും.


ഉള്ളിലെത്തിയാൽ സ്പോർട്ടി ഫ്രണ്ട് സീറ്റുകൾ, ബെസ്പോക്ക് സ്റ്റിയറിങ്​ വീൽ, മെറ്റൽ പെഡലുകൾ, എൻ ബ്രാൻറഡ്​ ലെതർ ഗിയർ നോബ് എന്നിവ ഉണ്ടായിരിക്കും. 204 എച്ച്പി കരുത്തുള്ള ഐ 20 എൻ ലൈനുകൾ ഇറക്കുമതി ചെയ്യാനും ഹ്യുണ്ടായ്ക്ക്​ പദ്ധതിയുണ്ടെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiHyundai i20N Lineperformence
Next Story