Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒ.എൽ.ഇ.ഡി ടി.വി മുതൽ...

ഒ.എൽ.ഇ.ഡി ടി.വി മുതൽ തറ തുടക്കാൻ റോബോട്ട്​വരെ; ഇൗ ഹ്യൂണ്ടായ്​ വാഹനം നിങ്ങളെ അത്​ഭുതപ്പെടുത്തും

text_fields
bookmark_border
ഒ.എൽ.ഇ.ഡി ടി.വി മുതൽ തറ തുടക്കാൻ റോബോട്ട്​വരെ; ഇൗ ഹ്യൂണ്ടായ്​ വാഹനം നിങ്ങളെ അത്​ഭുതപ്പെടുത്തും
cancel

ഹ്യുണ്ടായ്​ ​മോ​േട്ടാഴ്​സി​െൻറ ഇ.വി വാഹന വിഭാഗമാണ്​ അയോണിക്​. വാഹനങ്ങൾ പുറത്തിറക്കി തുടങ്ങിയില്ലെങ്കിലും അയോണിക്​ ബ്രാൻഡി​െൻറ സവിശേഷതകൾ ഒാരോന്നായി വെളിപ്പെടുത്തുകയാണ്​ കമ്പനി. അയോണിക് ഇ.വി കൺസപ്റ്റ് ക്യാബിനാണ്​ ആദ്യം അവതരിപ്പിച്ചിരിക്കുന്നത്​.

വാഹനങ്ങൾ വെറും ഗതാഗത യുനിറ്റുകൾ മാത്രമ​െല്ലന്നാണ്​ അയോണിക്​ കാബിനുകൾ തെളിയിക്കുന്നത്​. ജീവിതശൈലിക്ക് അനുയോജ്യമായ വ്യക്തിഗത മൊബിലിറ്റി സൊല്യൂഷനുകളാണ്​ തങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന്​ ഹ്യൂണ്ടായും പറയുന്നു.

ഫ്ലെക്​സിബിൾ ഒ.എൽ.ഇ.ഡി മുതൽ റോബോട്ട്​ വരെ

എൽ.ജി ഇലക്ട്രോണിക്​സുമായി സഹകരിച്ചാണ് അയോണിക് കൺസപ്റ്റ് ക്യാബിൻ നിർമിച്ചിരിക്കുന്നത്. സീലിങിൽ ഘടിപ്പിച്ചിരിക്കുന്ന 77 ഇഞ്ച് ഫ്ലെക്സിബിൾ ഒ.എൽ.ഇ.ഡി സ്ക്രീനാണ്​ കാബി​െൻറ ഏറ്റവുംവലിയ ആകർഷണം. സ്​ക്രീനുകൾ വളഞ്ഞുവരും എന്നതാണ്​ ഇവയുടെ സവിശേഷത. രണ്ട് ആളുകൾക്ക് ഒരേസമയം വ്യത്യസ്ത ഉള്ളടക്കം ആസ്വദിക്കാൻ കഴിയുന്നതരത്തിൽ ക്രമീകരിച്ചിരിക്കുന്ന സ്‌ക്രീനാണിത്​.


വ്യക്തിഗത സ്​പീക്കറുകളാണ്​ മറ്റൊരു പ്രത്യേകത. ഒാരോ സീറ്റുകളുടേയും ഹെഡ്‌റെസ്റ്റുകൾക്ക്​ പിന്നിലാണ്​ ഇവ പിടിപ്പിച്ചിരിക്കുന്നത്​. സ്വകാര്യമായ സൗണ്ട്​ സോണുകൾ നിർമിക്കാൻ ഇവക്കാകും. വസ്​ത്രങ്ങൾ സൂക്ഷിക്കാൻ 'ക്ലോത്തിംഗ് കെയർ', വൃത്തികെട്ട ഷൂകൾ സൂക്ഷിക്കാൻ ഷൂ ബട്ട്‌ലർ എന്നിവയും നൽകിയിട്ടുണ്ട്​. ഓവർഹെഡ് യുവി എൽ.ഇ.ഡി ലൈറ്റുകൾക്കൊപ്പം ഒരു ഫ്ലോർ ക്ലീനിംഗ് റോബോട്ടും ക്യാബിൻ വൃത്തിയായി സൂക്ഷിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiautomobileHyundai IoniqIoniq EVconcept cabin
Next Story