Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതിയ വൈദ്യുത വാഹന...

പുതിയ വൈദ്യുത വാഹന വിഭാഗവുമായി ഹ്യുണ്ടായ്​; പേര്​ ​അയോണിക്​

text_fields
bookmark_border
പുതിയ വൈദ്യുത വാഹന വിഭാഗവുമായി ഹ്യുണ്ടായ്​; പേര്​ ​അയോണിക്​
cancel

ന്ത്യക്കാരുടെ പ്രിയപ്പെട്ട കൊറിയൻ നിർമാതാക്കളാണ്​ ഹ്യുണ്ടായ്​. ഭാവിയുടെ വാഹനങ്ങൾ വൈദ്യുതിയിലായിരിക്കും ഒാടുക എന്നത്​ ഉറപ്പായ സ്​ഥിതിക്ക്​ പുതിയ നീക്കങ്ങളുമായി ഹ്യുണ്ടായ്​ രംഗത്തെത്തി. ഇവരുടെ ഒാൾ ഇലക്​ട്രിക്​ വിഭാഗത്തിന്​ അയോണിക് എന്നാണ്​ പേരിട്ടിരിക്കുന്നത്​.

പുതിയ ബ്രാൻഡിൽ പുറത്തിറക്കുന്ന വാഹനങ്ങൾക്ക്​ പേരിടുന്നത്​ പ്രത്യേക രീതിയിലായിക്കും. എസ്​.യു.വികൾക്ക്​ ഒറ്റസംഖ്യകളിലും സെഡാനുകൾക്ക്​ ഇരട്ട സംഖ്യകളിലുമാണ്​ പേരിടുക. പുതുതായി മൂന്ന്​ വാഹനങ്ങൾ അയോണികി​െൻറ പേരിൽ ഉടൻ പുറത്തിറക്കുമെന്നും ഹ്യുണ്ടായ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.


പേരി​െൻറ രഹസ്യം

അയോണിക് എന്ന പേര്​ ഹ്യുണ്ടായ്​ക്ക് പുതിയതല്ല, അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന ഒരു സെഡാന് ഇതിനകം പേര് ഉപയോഗിച്ചിട്ടുണ്ട്. ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, ഓൾ-ഇലക്ട്രിക് രൂപങ്ങളിൽ അയോണിക് സെഡാൻ ലഭ്യമാണ്.

ഹ്യുണ്ടായുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ്​ (ഇ-ജിഎംപി) വാഹനങ്ങൾ നിർമിക്കുക. അതിവേഗ ചാർജിംഗിനും ദീർഘദൂര യാത്രക്കും വാഹനങ്ങളെ പ്രാപ്​തമാക്കാൻ പുതിയ പ്ലാറ്റ്​ഫോമിനാകും. നീളമുള്ള വീൽബേസ്​ ഒരു പ്രത്യേകതയാണ്​. ഓരോ മോഡലിനും സ്മാർട്ട് ലിവിംഗ് റൂമുകൾ എന്ന്​ വിളിക്കാവുന്ന വിശാലമായ ഇൻറീരിയർ നൽകുമെന്നാണ്​ കമ്പനി പറയുന്നത്​.

2025 ഓടെ 50​ ലക്ഷത്തിലധികം പുതിയ ഇ.വികൾ വിപണിയിൽ ഇറക്കാനാണ്​ ഹ്യുണ്ടായ്​ ലക്ഷ്യമിടുന്നത്​. ഇതിനിടയിൽ 16 പുതിയ മോഡലുകകൾ അവതരിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiautomobileElectric Autoioniq
Next Story