
മൂന്ന് വകഭേദങ്ങൾ, രണ്ട്തരം ഗിയർബോക്സ്; ഇന്ത്യയിലെ എൻ ലൈൻ ലൈനപ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായ്
text_fieldsഹ്യൂണ്ടായുടെ പെർഫോമൻസ് വിഭാഗമായ എൻ ലൈൻ വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നു. ഇൗ വർഷം ആദ്യത്തെ എൻ ലൈൻ മോഡൽ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചു. ഹാച്ച് ബാക്കായ െഎ 20യുടെ എൻ ലൈൻ വകഭേദമാകും ആദ്യം രാജ്യത്ത് എത്തുക. ഭാവിയിൽ കൂടുതൽ ശക്തിയുള്ള എൻ ലൈനുകൾ വരും. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് എക്‌സ്‌ഹോസ്റ്റ്, സസ്‌പെൻഷൻ പരിഷ്കരണങ്ങളോടെയാകും എൻ ലൈൻ എത്തുക. കൂടാതെ സ്പോർട്ടി എക്സ്റ്റീരിയർ, ഇൻറീരിയർ അലങ്കാരങ്ങളും ലഭിക്കും.
മൂന്ന് വകഭേദങ്ങളിൽ രണ്ട് ഗിയർബോക്സ് ഒാപ്ഷനുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. 120എച്ച്.പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കരുത്തുപകരുന്നത്. സെപ്റ്റംബറിൽ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന. N6 iMT, N8 iMT, N8 DCT എന്നിങ്ങനെ മൂന്ന് വേരിയൻറുകളാണ് വാഹനത്തിന് ഉണ്ടാവുക.
എൻ ലൈൻ മോഡലുകൾ 'എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതായിരിക്കും' എന്ന് കമ്പനി പറയുന്നു. സാധാരണ െഎ20കളേക്കാൾ അൽപ്പം മുകളിലായിരിക്കും വാഹനത്തിെൻറ സ്ഥാനം. സ്റ്റാേൻറർഡ് െഎ 20യേക്കാൾ വിലയും കൂടുതലായിരിക്കും. 12-13 ലക്ഷമാണ് വില പ്രതീക്ഷിക്കുന്നത്. സ്‌പോർട്ടിയായ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, സ്‌പോർട്ടിയർ ഗ്രിൽ, അഡീഷണൽ സ്‌കർട്ടുകൾ, റിയർ ഡിഫ്യൂസർ, ട്വിൻ-എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വലിയ വീലുകൾ, പ്രത്യേകതരം കളർ ഓപ്ഷനുകൾ എന്നിവ വാഹനത്തിന് ലഭിക്കും.
ഉള്ളിലെത്തിയാൽ സ്പോർട്ടി ഫ്രണ്ട് സീറ്റുകൾ, ബെസ്പോക്ക് സ്റ്റിയറിങ് വീൽ, മെറ്റൽ പെഡലുകൾ, എൻ ബ്രാൻറഡ് ലെതർ ഗിയർ നോബ് എന്നിവ ഉണ്ടായിരിക്കും. 204 എച്ച്പി കരുത്തുള്ള ഐ 20 എൻ ലൈനുകൾ ഇറക്കുമതി ചെയ്യാനും ഹ്യുണ്ടായ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
