െഎ 20 എൻ ലൈൻ: പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ച് ഹ്യൂണ്ടായ്; മൂന്ന് വകഭേദങ്ങൾ
text_fieldsഹ്യൂണ്ടായുടെ പെർഫോമൻസ് വിഭാഗമായ എൻ ലൈൻ വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നു. ആദ്യത്തെ എൻ ലൈൻ മോഡലായ െഎ 20 ഒാഗസ്റ്റ് 24ന് പുറത്തിറക്കും. ഭാവിയിൽ കൂടുതൽ ശക്തിയുള്ള എൻ ലൈനുകൾ വരും. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് എക്‌സ്‌ഹോസ്റ്റ്, സസ്‌പെൻഷൻ പരിഷ്കരണങ്ങളോടെയാകും െഎ 20 എൻ ലൈൻ എത്തുക. കൂടാതെ സ്പോർട്ടി എക്സ്റ്റീരിയർ, ഇൻറീരിയർ അലങ്കാരങ്ങളും ലഭിക്കും. െഎ 20 ലൈനപ്പിന് മുകളിലായിരിക്കും എൻ ലൈനിെൻറ സ്ഥാനം. ഐ 20 എൻ ലൈനിെൻറ വിലകൾ സെപ്റ്റംബറോടെ പ്രഖ്യാപിക്കും.
മൂന്ന് വകഭേദങ്ങൾ, രണ്ട് ഗിയർബോക്സ് ഒാപ്ഷൻ
മൂന്ന് വകഭേദങ്ങളിൽ രണ്ട് ഗിയർബോക്സ് ഒാപ്ഷനുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. 120എച്ച്.പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കരുത്തുപകരുന്നത്. N6 iMT, N8 iMT, N8 DCT എന്നിങ്ങനെ മൂന്ന് വേരിയൻറുകളാണ് വാഹനത്തിന് ഉണ്ടാവുക. മാനുവൽ ട്രാൻസ്മിഷൻ ഇല്ല. N6 വേരിയൻറിൽ തുടങ്ങി iMT ഗിയർബോക്‌സാണ് ഉണ്ടാവുക. ടോപ്പ്-സ്പെക്ക് N8 വേരിയൻറിൽ iMT അല്ലെങ്കിൽ DCT ഓട്ടോമാറ്റിക് ഉപയോഗിക്കും.
എൻ ലൈൻ മോഡലുകൾ 'എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതായിരിക്കും' എന്ന് കമ്പനി പറയുന്നു. സാധാരണ െഎ20കളേക്കാൾ അൽപ്പം മുകളിലായിരിക്കും വാഹനത്തിെൻറ സ്ഥാനം. സ്റ്റാേൻറർഡ് െഎ 20യേക്കാൾ വിലയും കൂടുതലായിരിക്കും. 12-13 ലക്ഷമാണ് വില പ്രതീക്ഷിക്കുന്നത്. സ്‌പോർട്ടിയായ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, സ്‌പോർട്ടിയർ ഗ്രിൽ, അഡീഷണൽ സ്‌കർട്ടുകൾ, റിയർ ഡിഫ്യൂസർ, ട്വിൻ-എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വലിയ വീലുകൾ, പ്രത്യേകതരം കളർ ഓപ്ഷനുകൾ എന്നിവ വാഹനത്തിന് ലഭിക്കും.
ഉള്ളിലെത്തിയാൽ സ്പോർട്ടി ഫ്രണ്ട് സീറ്റുകൾ, ബെസ്പോക്ക് സ്റ്റിയറിങ് വീൽ, മെറ്റൽ പെഡലുകൾ, എൻ ബ്രാൻറഡ് ലെതർ ഗിയർ നോബ് എന്നിവ ഉണ്ടായിരിക്കും. 204 എച്ച്പി കരുത്തുള്ള ഐ 20 എൻ ലൈനുകൾ ഇറക്കുമതി ചെയ്യാനും ഹ്യുണ്ടായ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.