കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ; എക്സ്റ്ററിനെയും ഓറയെയും പരിഷ്കരിച്ച് ഹ്യൂണ്ടായ്
text_fieldsദക്ഷിണ കൊറിയൻ വാഹന നിർമ്മാണ കമ്പനിയായ ഹ്യൂണ്ടായ്, അവരുടെ എക്സ്റ്ററിന്റെയും ഓറയുടെയും പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. മാറ്റങ്ങളുടെ ഭാഗമായി കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുകയും, മോഡലുകളുടെ വേരിയൻ്റ് ലൈനപ്പിൽ മാറ്റം വരുത്തുകയും ചെയ്തു. പരിഷ്‌കരിച്ച ലൈനപ്പിൽ ഹ്യൂണ്ടായ് എക്‌സ്‌റ്ററിന് പുതിയ എസ്എക്സ് ടെക്, എസ്+ വേരിയൻ്റ് ലഭിക്കുന്നു. അതേസമയം കമ്പനി, എസ് വേരിയൻ്റിലേക്ക് പുതിയ സവിശേഷതകളും ചേർത്തിട്ടുണ്ട്. കൂടാതെ, എസ് എക്സിക്യൂട്ടീവ്, എസ്+ എക്സിക്യൂട്ടീവ് വേരിയൻ്റുകൾ ഒരേ സമയം പെട്രോളിലും സി എൻ ജി യിലും ലഭ്യമാണ്. അതേസമയം കോംപാക്ട് സെഡാനായ ഓറക്ക് പുതിയ കോർപ്പറേറ്റ് വേരിയൻ്റ് അവതരിപ്പിച്ചു. സിഎൻജിയിലും പെട്രോളിലും ഓറ ലഭ്യമാണ്.
ഹ്യുണ്ടായ് എക്‌സ്‌റ്റർ
പെട്രോൾ, ഹൈ-സിഎൻജി ഡ്യൂവൽ പതിപ്പുകളിൽ വരുന്ന എക്‌സ്‌റ്ററിന് പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പുള്ള സ്‌മാർട്ട് കീ, ഡ്യുവൽ കാമറയുള്ള ഡാഷ് കാം, സ്‌മാർട്ട് ഇലക്‌ട്രിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച് സ്‌ക്രീൻ മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ കാമറ, പ്രോജക്‌റ്റ് ഹെഡ് ലാമ്പ്, ഇ.എസ്.സി. ഈ സവിശേഷതകൾ വേരിയൻ്റുകൾ അനുസരിച്ച് ലഭ്യമാകുന്നുണ്ട്.
വേരിയന്റ് അനുസരിച്ചുള്ള എക്സ് ഷോറൂം വില
- എക്സ്റ്റർ 1.2 കപ്പ പെട്രോൾ എസ് എംടി - 7,73 ലക്ഷം
- എക്സ്റ്റർ 1.2 കപ്പ പെട്രോൾ എസ്+ എംടി - 7,93 ലക്ഷം
- എക്സ്റ്റർ 1.2 കപ്പ പെട്രോൾ എസ് എഎംടി - 8,43 ലക്ഷം
- എക്സ്റ്റർ 1.2 കപ്പ പെട്രോൾ എസ്എക്സ് എംടി - 8,51 ലക്ഷം
- എക്സ്റ്റർ 1.2 ബൈ-ഫ്യൂൽ കപ്പ പെട്രോൾ വിത്ത് ഹൈ-സിഎൻജി എസ് എക്സിക്യൂട്ടീവ് എംടി - 8,51 ലക്ഷം
- എക്സ്റ്റർ 1.2 കപ്പ പെട്രോൾ എസ്+ എഎംടി - 8,63 ലക്ഷം
- എക്സ്റ്റർ 1.2 ബൈ-ഫ്യൂൽ കപ്പ പെട്രോൾ വിത്ത് ഹൈ-സിഎൻജി ഡ്യൂ എസ് എക്സിക്യൂട്ടീവ് എംടി - 8,64 ലക്ഷം
- എക്സ്റ്റർ 1.2 ബൈ-ഫ്യൂൽ കപ്പ പെട്രോൾ വിത്ത് ഹൈ-സിഎൻജി ഡ്യൂ എസ്+ എക്സിക്യൂട്ടീവ് എംടി - 8,85 ലക്ഷം
- എക്സ്റ്റർ 1.2 കപ്പ പെട്രോൾ എസ്എക്സ് ടെക് എഎംടി - 9,18 ലക്ഷം
- എക്സ്റ്റർ 1.2 ബൈ-ഫ്യൂൽ കപ്പ പെട്രോൾ വിത്ത് ഹൈ-സിഎൻജി ഡ്യൂ എസ് എക്സ് ടെക് എംടി - 9,53 ലക്ഷം
ഹ്യൂണ്ടായ് ഓറ
പരിഷ്‌ക്കരിച്ച ഓറയിൽ 6.75 ഇഞ്ച് സ്‌ക്രീൻ, ടിപിഎംഎസ്, റിയർ എസി വെൻ്റുകൾ, കപ്പ് ഹോൾഡറുകൾ റിയർ സെൻ്റർ ആംറെസ്റ്റ് എന്നിവ ഉൾപ്പെടെ ആവശ്യമായ നിരവധി ഫീച്ചറുകൾ ഹ്യൂണ്ടായ് ഒരുക്കിയിട്ടുണ്ട്. എൽഇഡി ഡിആർഎൽ, റിയർ സ്‌പോയിലർ, കോർപ്പറേറ്റ് എംബ്ലം എന്നിവ ഈ പുതിയ പതിപ്പിൻ്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. 1197 സിസി വാഹനത്തിന് 68 ബിഎച്ച്പി പവറും 95.2 എൻഎം മാക്സിമം ടോർക്കുമാണ് കമ്പനി നൽകിയിരിക്കുന്നത്.
വേരിയന്റ് അനുസരിച്ചുള്ള എക്സ് ഷോറൂം വില
- ഓറ 1.2 കപ്പ പെട്രോൾ ഇ (ബേസ് മോഡൽ) - 6.54 ലക്ഷം
- ഓറ 1.2 കപ്പ പെട്രോൾ എസ് - 7.38 ലക്ഷം
- ഓറ 1.2 ബൈ-ഫ്യൂൽ ഇ സിഎൻജി - 7.55 ലക്ഷം
- ഓറ 1.2 കപ്പ പെട്രോൾ എസ്എക്സ്- 8.15 ലക്ഷം
- ഓറ 1.2 ബൈ-ഫ്യൂൽ എസ് സിഎൻജി - 8.37 ലക്ഷം
- ഓറ 1.2 കപ്പ പെട്രോൾ എസ്എക്സ് ഓപ്ഷൻ - 8.71 ലക്ഷം
- ഓറ 1.2 കപ്പ പെട്രോൾ എസ്എക്സ് പ്ലസ് എഎംടി - 8.95 ലക്ഷം
- ഓറ 1.2 ബൈ-ഫ്യൂൽ എസ്എക്സ് സിഎൻജി - 9.11 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

