Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹ്യൂണ്ടായുടെ സെവൻ...

ഹ്യൂണ്ടായുടെ സെവൻ സീറ്റർ​ അൽകാസർ തയ്യാർ; സഫാരിക്കും ഹെക്​ടറിനും നേരിട്ടുള്ള എതിരാളി

text_fields
bookmark_border
Hyundai Alcazar to debut on April
cancel

ക്രെറ്റയെ അടിസ്​ഥാനമാക്കി നിർമിച്ച ഏഴ്​ സീറ്റുള്ള എസ്​.യു.വി അൽകാസർ വിപണിക്കായി തയ്യാറായതായി ഹ്യുണ്ടായ്​. വാഹനത്തിന്‍റെ ആദ്യ അവതരണം 2021 ഏപ്രിൽ ആറിന്​ നടത്തുമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​. വളരെക്കാലത്തിനുശേഷം ഹ്യൂണ്ടായ്​ അവതരിപ്പിക്കുന്ന മൂന്ന് നിര സീറ്റ്​ വാഹനമായിരിക്കും അൽകാസർ. ക്രെറ്റയുമായി എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ പങ്കിടുന്ന വാഹനം ഹെക്ടർ പ്ലസ്, സഫാരി, എക്സ് യു വി 500 എന്നിവക്ക്​ നേരിട്ടുള്ള എതിരാളിയായിരിക്കും.


രൂപത്തിൽ ക്രെറ്റയുമായി നല്ല സാമ്യമുള്ള വാഹനമാണ്​ അൽകാസർ. ക്രെറ്റയുടെ ഫ്രണ്ട് ബമ്പറി​േന്‍റയും ഗ്രില്ലി​േന്‍റയും ഡിസൈനിൽ നിന്ന്​ നേരിയ വ്യത്യാസം പുതിയ വാഹനത്തിൽ കാണാം. വ്യത്യസ്തമായ അലോയ് വീൽ ഡിസൈൻ, മറ്റ് ചില സൗന്ദര്യവർദ്ധക വ്യത്യാസങ്ങൾ എന്നിവ അൽകാസറിന് ഉണ്ടാകും. ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളോടെ വാഹനം നിരത്തിലെത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. മുന്നിൽ ഡ്യുവൽ-ടോൺ ക്യാപ്റ്റൻ സീറ്റുകൾ, കപ്പ്ഹോൾഡറുകളുള്ള സെൻട്രൽ ആംറെസ്​റ്റ്​ എന്നിവയുണ്ട്​. പിന്നിൽ ഐസോഫിക്സ് മൗണ്ടുകളും വയർലെസ് ചാർജിങ്​ പാഡും ഹ്യൂണ്ടായ് നൽകും.


ഹ്യുണ്ടായ് ക്രെറ്റയിലുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും അൽകാസർ വരുന്നത്​. ഹ്യൂണ്ടായ് സ്മാർട്ട്സെൻസ് എന്നറിയപ്പെടുന്ന അഡാസ് സാങ്കേതികവിദ്യ ഇന്ത്യയിൽ നൽകാൻ സാധ്യതയില്ല. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കൽ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് കൂട്ടിയിടി ഒഴിവാക്കൽ, ഡ്രൈവർ അലർട്ട്​, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുന്നതാണ്​ ഹ്യൂണ്ടായ് സ്മാർട്ട്സെൻസ് സംവിധാനം. സ്മാർട്ട് ക്രൂസ് കൺട്രോൾ, ഹൈവേ ഡ്രൈവിങ്​ അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും ഹ്യൂണ്ടായ് അൽകാസറിൽ പ്രതീക്ഷിക്കാം. 2021 മേയിൽ അൽകാസറിന്‍റെ വില നിശ്ചയിക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundaihyundai cretaAlcazarHyundai Alcazar
Next Story