Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകോവിഡ്​ രണ്ടാം തരംഗം;...

കോവിഡ്​ രണ്ടാം തരംഗം; അൽക്കാസർ വൈകുമെന്ന്​ ഹ്യൂണ്ടായ്​

text_fields
bookmark_border
Hyundai Alcazar launch postponed to late May
cancel

ഹ്യുണ്ടായിയുടെ​ ഹോട്ട്​സെല്ലിങ്​ വാഹനമായ ക്രെറ്റയെ അടിസ്​ഥാനമാക്കി നിർമിച്ച ഏഴ്​ സീറ്റുള്ള എസ്​.യു.വി അൽകാസറിന്‍റെ പുറത്തിറക്കൽ വൈകുമെന്ന്​ സൂചന. വാഹനം 2021 ഏപ്രിൽ 29ന് വിപണിയിലെത്തിക്കുമെന്നായിരുന്നു ഹ്യുണ്ടായിയുടെ ആദ്യ പ്രഖ്യാപനം. മെയ് അവസാനത്തോടെ വാഹനം നിരത്തിലെത്തിക്കാനാണ്​ കമ്പനി ഇ​േപ്പാൾ ലക്ഷ്യമിടുന്നത്​. രാജ്യത്ത്​ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതും രോഗബാധ വർധിച്ചതുമാണ്​ പുതിയ തീരുമാനത്തിന്​ കാരണം.


6, 7 സീറ്റ് ലേഔട്ടുകളിൽ ഹ്യൂണ്ടായ് അൽകാസർ ലഭ്യമാകും. വാഹനത്തിന്​ 2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. ഹെക്ടർ പ്ലസ്, എക്സ് യു വി 700, ടാറ്റ സഫാരി എന്നിവയാണ്​ പ്രധാന എതിരാളികൾ. ക്രെറ്റയും അൽകാസറും ഒരേ പ്ലാറ്റ്ഫോം ആണ്​ പങ്കിടുന്നത്​. അധിക നിര സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി അൽകാസറിന്‍റെ വീൽബേസ് 2,760 മിമി (ക്രെറ്റയേക്കാൾ 150 മിമി) കൂടുതൽ നൽകിയിട്ടുണ്ട്​.

പ്രൊഡക്ഷൻ സ്‌പെക്​ അൽകാസർ ഏപ്രിൽ ആദ്യം ഹ്യൂണ്ടായ് വെളിപ്പെടുത്തിയിരുന്നു. വിവിധ ബോഡി പാനലുകൾക്കൊപ്പം നിരവധി പ്രധാന ഡിസൈൻ ഘടകങ്ങളും വാഹനം ക്രെറ്റയുമായി പങ്കിടുന്നുണ്ട്​. എന്നിരുന്നാലും അൾക്കാസറിനെ ക്രെറ്റയിൽ നിന്ന് വേർതിരിച്ചറിയാൻ ഹ്യൂണ്ടായ് വിവിധ സ്റ്റൈലിങ്​ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിഷ്​കരിച്ച ഗ്രിൽ, അപ്ഡേറ്റ് ചെയ്ത ഫ്രണ്ട് ബമ്പർ, റിയർ ക്വാർട്ടർ ഗ്ലാസ്, പുതിയ ടെയിൽ‌ലൈറ്റുകൾ, ടെയിൽ‌ഗേറ്റ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ (ക്രെറ്റയിൽ 17 ഇഞ്ചാണ്​) എന്നിവ ഇതിൽ ഉൾപ്പെടുന്നു.


വിവിധ സവിശേഷതൾ

സവിശേഷതകളുടെ കാര്യത്തിൽ അൽക്കാസർ എതിരാളികളില നിന്ന്​ ഒട്ടും പിന്നിലല്ല. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റം, ഹ്യുണ്ടായിയുടെ കണക്റ്റഡ്​ കാർ ടെക്, 360 ഡിഗ്രി കാമറ, പനോരമിക് സൺറൂഫ്, ഐസോഫിക്സ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിങ്​, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടടുത്തിയിട്ടുണ്ട്​. ഒന്നുകിൽ 6 സീറ്റുകൾ (രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ) അല്ലെങ്കിൽ 7 സീറ്റ് (രണ്ടാമത്തെ വരിയിൽ ബെഞ്ച് സീറ്റ്​ ) ആണ്​ അൽകാസറിൽ. ഇൻന്‍റീരിയർ ഡ്യുവൽ ടോണാണ്​. ക്യാപ്റ്റൻ സീറ്റ് പതിപ്പിന് കപ്പ്ഹോൾഡറുകളും അധിക സംഭരണ സ്ഥലമുള്ള സെൻട്രൽ ആംറെസ്റ്റും ലഭിക്കും.

എഞ്ചിൻ

അൽകാസറിനെ ശക്തിപ്പെടുത്താൻ പെട്രോൾ ഡീസൽ എഞ്ചിനുകളുണ്ട്​. എലാൻട്ര, ട്യൂസോൺ എന്നിവയിൽ കാണുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റിന്‍റെ പുതുക്കിയതും ശക്തവുമായ പതിപ്പായിരിക്കും പെട്രോൾ എഞ്ചിൻ. 159hp കരുത്തും 192Nm ടോർക്കും ഈ എഞ്ചിൻ ഉത്​പാദിപ്പിക്കും. ക്രെറ്റയിലുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് യൂനിറ്റായിരിക്കും ഡീസൽ എഞ്ചിൻ. 115 എച്ച് പി, 250 എൻഎം എന്നിവ ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundailaunchingAlcazarHyundai Alcazar
Next Story