Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകോവിഡ്​: അൽകാസറിന്‍റെ...

കോവിഡ്​: അൽകാസറിന്‍റെ വരവ്​ നീളും

text_fields
bookmark_border
കോവിഡ്​: അൽകാസറിന്‍റെ വരവ്​ നീളും
cancel

കോവിഡ്​ പ്രതിസന്ധി രാജ്യത്ത്​ അതീവ ഗുരുതരമായി തുടരുന്നതിനിടെ എസ്​.യു.വി അൽകാസറിന്‍റെ പുറത്തിറക്കൽ തീയതി നീട്ടി ഹ്യൂണ്ടായ്​. ഏപ്രിൽ 29ന്​ കാർ പുറത്തിറക്കാനായിരുന്നു ഹ്യുണ്ടായി നേരത്തെ തീരുമാനിച്ചത്​. എന്നാൽ, കോവിഡ്​ കേസുകൾ റോക്കറ്റ്​ വേഗത്തിൽ ഉയർന്നതോടെയാണ്​ ഇതിൽ നിന്ന്​ ഹ്യുണ്ടായ്​ പിന്നാക്കം പോയത്​.

ഈ വർഷം ജൂണിൽ മാത്രമേ എസ്​.യു.വിയുടെ ലോഞ്ച്​ ഉണ്ടാവു എന്നാണ്​ ഹ്യുണ്ടായ്​ ഇപ്പോൾ അറിയിക്കുന്നത്​. ചി​ലപ്പോൾ പുറത്തിറക്കൽ ജൂലൈ വരെ നീളാമെന്നാണ്​ സൂചന. ക്രേറ്റയോട്​ സമാനമായ എസ്​.യു.വിയാണ്​ അൽകാസറും. മൂന്നുനിര സീറ്റുകളുള്ള അൽകാസറിൽ ചില നിർണായക മാറ്റങ്ങൾ ഹ്യുണ്ടായ്​ വരുത്തിയിട്ടുണ്ട്​. ക്രേറ്റയുമായി താരതമ്യം ചെയ്യു​േമ്പാൾ നീളവും വീൽബേസും അൽകാസറിൽ വർധിപ്പിച്ചിട്ടുണ്ട്​.

പെട്രോൾ, ഡീസൽ എൻജിനുകളിൽ അൽകാസർഎത്തും. രണ്ട്​ ലിറ്റർ പെട്രോൾ എൻജിൻ 157 ബി.എച്ച്​.പി കരുത്തും 191 എൻ.എം ടോർക്കും നൽകും. 1.5 ലിറ്റർ ഡീസൽ എൻജിൻ 113 ബി.എച്ച്​.പി കരുത്തും 250 എൻ.എം ടോർക്കും നൽകും. ആറ്​ സ്​പീഡ്​ മാനുവൽ, ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനുകൾ വാഹനമെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundai Alcazar
News Summary - Hyundai Alcazar Launch Postponed To June 2021 Amidst COVID-19 Crisis
Next Story