Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅൽകാസർ ബുക്കിങ്​...

അൽകാസർ ബുക്കിങ്​ തുടങ്ങി; വാഹനം ഇൗ മാസംതന്നെ നിരത്തിലെത്തിലെത്തിക്കാനൊരുങ്ങി ഹ്യൂണ്ടായ്​

text_fields
bookmark_border
Hyundai Alcazar bookings officially opened at launch expected
cancel

ഹ്യുണ്ടായുടെ ഏഴ്​ സീറ്റുള്ള എസ്​.യു.വി അൽകാസറി​െൻറ ഒൗദ്യോഗികമായ ബുക്കിങ്​ ആരംഭിച്ചു. 25000 രൂപ നൽകി വാഹനം ഷോറൂമുകൾ വഴിയും ഒാൺലൈനായും ബുക്ക്​ ചെയ്യാം. ടാറ്റ സഫാരി, എം.ജി ഹെക്​ടർ പ്ലസ്​ തുടങ്ങിവയാണ്​ അൽകാസറി​െൻറ നേരിട്ടുള്ള എതിരാളികൾ. ഇൗ മാസം ത​ന്നെ വാഹനം നിരത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്​ ഹ്യൂണ്ടായ്​.


ക്രെറ്റയെ അടിസ്​ഥാനമാക്കി നിർമിച്ച ഏഴ്​ സീറ്റുള്ള എസ്​.യു.വിയാണ്​ അൽകാസർ. വാഹനത്തിന്‍റെ ആദ്യ അവതരണം 2021 ഏപ്രിലിൽ നടത്താനാണ്​ തീരുമാനിച്ചിരുന്നത്​​. എന്നാൽ കോവിഡ്​ കാരണമുള്ള ലോക്​ഡൗണിൽ എല്ലാം തകിടംമറിയുകയായിരുന്നു. വളരെക്കാലത്തിനുശേഷം ഹ്യൂണ്ടായ്​ അവതരിപ്പിക്കുന്ന മൂന്ന് നിര സീറ്റ്​ വാഹനമായിരിക്കും അൽകാസർ. ക്രെറ്റയുമായി എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ പങ്കിടുന്ന വാഹനവുമാണിത്​.

രൂപത്തിൽ ക്രെറ്റയുമായി നല്ല സാമ്യമുള്ള വാഹനമാണ്​ അൽകാസർ. ക്രെറ്റയുടെ ഫ്രണ്ട് ബമ്പറി​േന്‍റയും ഗ്രില്ലി​േന്‍റയും ഡിസൈനിൽ നിന്ന്​ നേരിയ വ്യത്യാസം പുതിയ വാഹനത്തിൽ കാണാം. വ്യത്യസ്തമായ അലോയ് വീൽ ഡിസൈൻ, മറ്റ് ചില സൗന്ദര്യവർദ്ധക വ്യത്യാസങ്ങൾ എന്നിവ അൽകാസറിന് ഉണ്ടാകും. ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളോടെ വാഹനം നിരത്തിലെത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. അധിക നിര സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി അൽകാസറിന്‍റെ വീൽബേസ് 2,760 മിമി (ക്രെറ്റയേക്കാൾ 150 മിമി) കൂടുതൽ നൽകിയിട്ടുണ്ട്​. മുന്നിൽ ഡ്യുവൽ-ടോൺ ക്യാപ്റ്റൻ സീറ്റുകൾ, കപ്പ്ഹോൾഡറുകളുള്ള സെൻട്രൽ ആംറെസ്​റ്റ്​ എന്നിവയുണ്ട്​. പിന്നിൽ ഐസോഫിക്​സ്​ മൗണ്ടുകളും വയർലെസ് ചാർജിങ്​ പാഡും ഹ്യൂണ്ടായ് നൽകും.


ഹ്യുണ്ടായ് ക്രെറ്റയിലുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും അൽകാസർ വരുന്നത്​. ഹ്യൂണ്ടായ് സ്​മാർട്ട്സെൻസ് എന്നറിയപ്പെടുന്ന അഡാസ് സാങ്കേതികവിദ്യ ഇന്ത്യയിൽ നൽകാൻ സാധ്യതയില്ല. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കൽ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് കൂട്ടിയിടി ഒഴിവാക്കൽ, ഡ്രൈവർ അലർട്ട്​, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്​, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുന്നതാണ്​ ഹ്യൂണ്ടായ് സ്മാർട്ട്സെൻസ് സംവിധാനം. സ്മാർട്ട് ക്രൂസ് കൺട്രോൾ, ഹൈവേ ഡ്രൈവിങ്​ അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും അൽകാസറിൽ പ്രതീക്ഷിക്കാം.

പ്രൊഡക്ഷൻ സ്‌പെക്​ അൽകാസർ ഏപ്രിൽ ആദ്യം ഹ്യൂണ്ടായ് വെളിപ്പെടുത്തിയിരുന്നു. വിവിധ ബോഡി പാനലുകൾക്കൊപ്പം നിരവധി പ്രധാന ഡിസൈൻ ഘടകങ്ങളും വാഹനം ക്രെറ്റയുമായി പങ്കിടുന്നുണ്ട്​. എന്നിരുന്നാലും അൾക്കാസറിനെ ക്രെറ്റയിൽ നിന്ന് വേർതിരിച്ചറിയാൻ ഹ്യൂണ്ടായ് വിവിധ സ്റ്റൈലിങ്​ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിഷ്​കരിച്ച ഗ്രിൽ, അപ്ഡേറ്റ് ചെയ്ത ഫ്രണ്ട് ബമ്പർ, റിയർ ക്വാർട്ടർ ഗ്ലാസ്, പുതിയ ടെയിൽ‌ലൈറ്റുകൾ, ടെയിൽ‌ഗേറ്റ്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ (ക്രെറ്റയിൽ 17 ഇഞ്ചാണ്​) എന്നിവ ഇതിൽ ഉൾപ്പെടുന്നു.


വിവിധ സവിശേഷതൾ

സവിശേഷതകളുടെ കാര്യത്തിൽ അൽക്കാസർ എതിരാളികളില നിന്ന്​ ഒട്ടും പിന്നിലല്ല. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റം, ഹ്യുണ്ടായിയുടെ കണക്റ്റഡ്​ കാർ ടെക്, 360 ഡിഗ്രി കാമറ, പനോരമിക് സൺറൂഫ്, ഐസോഫിക്സ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിങ്​, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​.

എഞ്ചിൻ

അൽകാസറിനെ ശക്തിപ്പെടുത്താൻ പെട്രോൾ ഡീസൽ എഞ്ചിനുകളുണ്ട്​. എലാൻട്ര, ട്യൂസോൺ എന്നിവയിൽ കാണുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റിന്‍റെ പുതുക്കിയതും ശക്തവുമായ പതിപ്പായിരിക്കും പെട്രോൾ എഞ്ചിൻ. 159hp കരുത്തും 192Nm ടോർക്കും ഈ എഞ്ചിൻ ഉത്​പാദിപ്പിക്കും. ക്രെറ്റയിലുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് യൂനിറ്റായിരിക്കും ഡീസൽ എഞ്ചിൻ. 115 എച്ച് പി, 250 എൻഎം എന്നിവ ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കും.

Show Full Article
TAGS:Hyundai Alcazar Hyundai Alcazar Booking open 
Next Story