Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ ഹൈ​ഡ്ര​ജ​ൻ ടാ​ക്സി

text_fields
bookmark_border
ഹൈ​ഡ്ര​ജ​ൻ ടാ​ക്സി
cancel
camera_alt

ഹൈ​ഡ്ര​ജ​ൻ ടാ​ക്സി

അ​ബൂ​ദ​ബി: ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി ഓ​ടു​ന്ന ടാ​ക്സി​ക​ൾ അ​ബൂ​ദ​ബി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ത​വ​സു​ൽ ട്രാ​ൻ​സ്പോ​ർ​ട്ട്, അ​ഡ്നോ​ക്ക് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​മാ​ണ് ഹൈ​ഡ്ര​ജ​ൻ ടാ​ക്സി​ക​ൾ റോ​ഡി​ലി​റ​ക്കി​യ​ത്.

പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ൽ ഇ​ന്ധ​ന​ങ്ങ​ളെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ​ണം. അ​ഡ്നോ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം അ​ബൂ​ദ​ബി​യി​ൽ ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി നി​റ​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്.

ഹ​രി​ത ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക്​ അ​തി​വേ​ഗം പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്. അ​ബു​ദാ​ബി​യു​ടെ സു​സ്ഥി​ര ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​രി​സ്ഥി​തി സൗ​ഹൃ​ദ ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം വ്യ​ക്​​ത​മാ​ക്കി. കോ​പ് 28 കാ​ലാ​വ​സ്ഥാ സ​മ്മേ​ള​നം ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച അ​തേ സ​മ​യ​ത്ത്​ ത​ന്നെ​യാ​ണ് പ്ര​ഖ്യാ​പ​നം വ​ന്നി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsHydrogen Taxi
News Summary - Hydrogen taxi in Abu Dhabi
Next Story