എണ്ണ കുടിക്കുന്ന കാറുകൾ വേണ്ട; അഭിരുചി മാറുന്നെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ധന ക്ഷമത കൂടിയ കാറുകളിലേക്ക് ഉപഭോക്തൃ അഭിരുചി മാറുന്നതായി റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ ഇന്ധനവില കുതിച്ചു കയറിയതും വാഹനത്തിനുവേണ്ടി വരുന്ന മറ്റു ചെലവുകൾ ഏറിയതുമാണ് ഇതിനു കാരണമെന്ന് എച്ച്.എസ്.ബി.സി ഗ്ലോബൽ റിസർച്ചിൻെറ പഠനത്തിൽ പറയുന്നു. ഇന്ധന വിലക്കയറ്റത്തിൽ ഉപഭോക്താക്കൾ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 35 ശതമാനമാണ് പെട്രോളിനും ഡീസലിനും വില വർധിച്ചത്.
മാരുതി-സുസുക്കി സ്വിഫ്റ്റ് പെട്രോൾ കാർ ഉദാഹരണമായെടുത്താൽ, ഈ വാഹനത്തിൻെറ ഉപയോഗ കാലയളവിൽ ചെലവാക്കേണ്ടി വരുന്ന തുകയുടെ 40 ശതമാനവും ഇന്ധനത്തിന് വേണ്ടിയായിരിക്കും. 2020ൽ 30 ശതമാനം തുക ചെലവാക്കേണ്ടിയിരുന്നിടത്താണ് ഈ വർധന. ഭാവിയിൽ 10 ലക്ഷത്തിൽ താഴെ വില വരുന്നതും കൊണ്ടുനടക്കാൻ ചെലവ് കുറഞ്ഞതുമായ കാറുകളോടായിരിക്കും ഉപഭോക്താക്കളുടെ താൽപര്യം.
രാജ്യത്തെ പാസഞ്ചർ കാർ വിഭാഗത്തിൽ വരുന്ന 70 ശതമാനവും 10 ലക്ഷത്തിൽ താഴെ വിലയുള്ളവയാണെന്നും ഇതിൽ മാരുതി-സുസുക്കി കാറുകൾക്കാണ് മേധാവിത്വമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

