Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.യു.വി വരൾച്ച മാറ്റാൻ ഹോണ്ടയും; പുതുവർഷത്തിൽ പുത്തൻ വാഹനം അവതരിപ്പിക്കും

text_fields
bookmark_border
ക്രെറ്റ, സെല്‍റ്റോസ്, ഹെക്ടര്‍, ഹൈറൈഡര്‍, ഗ്രാന്റ് വിറ്റാര തുടങ്ങിയവരായിരിക്കും എതിരാളികൾ
Honda’s Creta-rivalling midsize SUV coming by mid-2023
cancel
camera_alt

പ്രതീകാത്മക ചിത്രം

രാജ്യ​െത്ത പ്രമുഖ വാഹന നിർമാതാക്കളിൽ നല്ലൊരു എസ്‍.യു.വി മോഡൽ ഇല്ലാത്ത കമ്പനിയാണ് ഹോണ്ട മോട്ടോർസ്. വർഷങ്ങളായി ഈ വിഭാഗത്തിൽ ശൂന്യമായ ഇടം നിലനിർത്തിയിരിക്കുകയാണ് ഈ ജാപ്പനീസ് കമ്പനി. വാഹന നിര ചുരുങ്ങി രണ്ട് മോഡലിൽ എത്തി നിൽക്കുന്ന കമ്പനി കൂടിയാണ് ഹോണ്ട. അമേസ്, സിറ്റി എന്നീ രണ്ട് വാഹനങ്ങൾ മാത്രമേ ഹോണ്ട ഇന്ത്യയിൽ വിൽക്കുന്നുള്ളൂ.എതിരാളികൾ എസ്.യു.വികളുമായി കളംപിടിക്കുമ്പോൾ പുതുവർഷത്തിൽ പുതിയ നീക്കവുമായി എത്തുകളാണ് ഹോണ്ട.

ക്രെറ്റ, സെല്‍റ്റോസ്, ഹെക്ടര്‍ എന്നിവക്കൊപ്പം ഹൈറൈഡര്‍, ഗ്രാന്റ് വിറ്റാര തുടങ്ങിയ വാഹനങ്ങള്‍ കൂടി എത്തിയതോടെ കടുത്ത മത്സരം നടക്കുന്ന വാഹനശ്രേണിയാണ് മിഡ് സൈസ് എസ്.യു.വി. ഈ സെഗ്മെന്റിലേക്കായിരിക്കും ഹോണ്ട പുതിയ മോഡൽ അവതരിപ്പിക്കുക.2023-ന്റെ പകുതിയോടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹോണ്ട എസ്.യു.വി. 2023 ഉത്സവ സീസണിന്റെ ഭാഗമായായിരിക്കും വിപണിയില്‍ രംഗപ്രവേശനം ചെയ്യുക.


അടുത്തിടെ മുഖംമിനുക്കിയെത്തിയ അമേസിന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ എസ്.യു.വി. ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ എന്‍ജിനൊപ്പം ഹോണ്ട സിറ്റിയില്‍ നല്‍കിയിട്ടുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യയിലും വാഹനം എത്തിയേക്കും. 4.3 മീറ്റര്‍ നീളം പ്രതീക്ഷിക്കുന്ന വാഹനം യഥാർഥ എസ്.യു.വി എന്ന വിളിപ്പേരിനും അർഹമായിരിക്കും.

അടുത്തിടെ ഇന്‍ഡോനീഷ്യയില്‍ എത്തിയ പുതുതലമുറ ഡബ്ല്യു.ആര്‍.വി, സി.ആര്‍.വി, ബി.ആര്‍.വി. തുടങ്ങിയ വാഹനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലായിരിക്കും എസ്.യു.വി. ഒരുങ്ങുക. വലിയ ഹെക്‌സഗൊണല്‍ ഗ്രില്ല്, റാപ്പ് എറൗണ്ട് ഹെഡ്‌ലാമ്പുകള്‍, ക്യാറക്ടര്‍ ലൈനുകള്‍ നല്‍കിയുള്ള വശങ്ങള്‍, ആകര്‍ഷകമായ റിയര്‍ പ്രൊഫൈല്‍ എന്നിവ ഇതില്‍ പ്രതീക്ഷിക്കാം. അതേസമയം, ഇന്ത്യക്കായി മാത്രമെത്തുന്ന വാഹനമാണിതെന്നും സൂചനയുണ്ട്.

ഫീച്ചര്‍ സമ്പന്നമാണ് ഹോണ്ടയുടെ പുതുതലമുറ സിറ്റി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍. ഇത് വരാനിരിക്കുന്ന എസ്.യു.വിയിലും കൊണ്ടുവരും. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.2 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവ ഈ വാഹനത്തിലും ഉള്‍പ്പെടുത്തും. ഇതിനൊപ്പം എസ്.യു.വി. ഭാവം നല്‍കുന്നതിനുള്ള ഫീച്ചറുകള്‍ക്കൊപ്പം കാര്യക്ഷമമായ സ്റ്റോറേജ് സംവിധാനങ്ങളും ഈ വാഹനത്തെ ആകര്‍ഷകമാക്കും.

മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ ഹൈറൈഡറിനോടും ഗ്രാന്റ് വിറ്റാരയോടുമായിരിക്കും ഹോണ്ടയുടെ എസ്.യു.വിയും ഏറ്റുമുട്ടുക. അഞ്ചാം തലമുറ സിറ്റിയില്‍ നല്‍കിയിട്ടുള്ള 121 ബി.എച്ച്.പി. പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 1.5 പെട്രോള്‍ എന്‍ജിനൊപ്പം സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ ഒരുങ്ങും. റെഗുലര്‍ പതിപ്പില്‍ അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. എന്നീ ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ നല്‍കുമ്പോള്‍ ഇ-ഡ്രൈവ് ട്രാന്‍സ്മിഷന്‍ ആയിരിക്കും ഹൈബ്രിഡില്‍ നല്‍കുക.

ഇന്ത്യയിൽ സിറ്റി ഇ:എച്ച്‌ ഇ.വിയിൽ അരങ്ങേറ്റം കുറിച്ച എഡാസിന് പകരമുള്ള ഹോണ്ടയുടെ ടെക്നോളജിയായ ‘സെൻസിങും’ വാഹനത്തിൽ ലഭിക്കും. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ-കീപ്പ് അസിസ്റ്റ് എന്നിവയെല്ലാം വാഹനത്തിൽ ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Honda’s Creta-rivalling midsize SUV coming by mid-2023
Next Story