Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനിർമാണ ചിലവ്​...

നിർമാണ ചിലവ്​ കുതിക്കുന്നു; ഒാഗസ്​റ്റിൽ വില വർധിപ്പിക്കുമെന്ന്​ ഹോണ്ട

text_fields
bookmark_border
നിർമാണ ചിലവ്​ കുതിക്കുന്നു; ഒാഗസ്​റ്റിൽ വില വർധിപ്പിക്കുമെന്ന്​ ഹോണ്ട
cancel

നിർമാണ ചിലവിലെ വർധന നേരിടാൻ ഒാഗസ്​റ്റുമുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന്​ ഹോണ്ട മോ​േട്ടാഴ്​സ്​. സ്​റ്റീൽ ഉൾപ്പടെ ലോഹങ്ങളുടെ വിലവർധനയാണ്​ കമ്പനി ചൂണ്ടിക്കാണിക്കുന്നത്​. എല്ലാ മോഡലുകളുടേയും വിലവർധന ഉണ്ടാകു​മെന്നാണ്​ സൂചന. വാർത്താ ഏജൻസിയായ പിടിഐ ഹോണ്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ്​ വിലവർധനക്കുള്ള സാധ്യത റിപ്പോർട്ട്​ ചെയ്​തത്​. വർധിച്ചുവരുന്ന നിർമാണ ചെലവ് കാരണം വിലക്കയറ്റം അനിവാര്യണെന്ന് ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡൻറും മാർക്കറ്റിങ്​ ആൻഡ് സെയിൽസ് ഡയറക്ടറുമായ രാജേഷ് ഗിയേൽ പിടിഐയോട്​ പറഞ്ഞു.


'സ്റ്റീൽ, അലുമിനിയം, വിലയേറിയ ലോഹങ്ങൾ തുടങ്ങിയ അസംസ്​കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നു. അവയിൽ പലതി​േൻറയും വില എക്കാലത്തെയും ഉയർന്നതാണ്. ഇത് ഞങ്ങളുടെ നിർമാണ ചെലവിനെ സാരമായി ബാധിക്കുന്നു'-രാജേഷ് ഗിയേൽ പറഞ്ഞു. അധിക ചെലവ് കമ്പനിക്ക്​ എത്രത്തോളം ഉൾക്കൊള്ളാൻ കഴിയുമെന്ന്​ ആലോചിക്കും. ഉപഭോക്താക്കളുടെ ഭാരം പരമാവധി കുറക്കും. ഈ വർഷം ആദ്യം നിരവധി നിർമാതാക്കൾ പാസഞ്ചർ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും വില ഉയർത്തിയിരുന്നു.


ഏപ്രിലിൽ ഹോണ്ടയിലും വില വർധിപ്പിച്ചിരുന്നു. ഇൗ വർഷത്തെ രണ്ടാമത്തെ വർധനവാണ്​ കമ്പനി ആലോചിക്കുന്നത്​. കമ്പനിയുടെ ഇന്ത്യ പ്രൊഡക്റ്റ് പോർട്ട്‌ഫോളിയോയിൽ ഉൾപ്പെട്ട അമേസ്, സിറ്റി സെഡാനുകൾക്കും ഇതുപ്രകാരം വിലവർധിക്കും.വിലക്കയറ്റം പാസഞ്ചർ വാഹനങ്ങളുടെ ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്​.


ലോക്​ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയപ്പോൾ മുതൽ വിലവർധനവും കമ്പനികൾ നടപ്പാക്കുകയാണ്​. മിക്കവാറും എല്ലാ കമ്പനികളുടേയും ജൂണിലെ വിൽ‌പ്പന വർധിച്ചിട്ടുണ്ട്​. വർധിച്ചുവരുന്ന നിർമാണ ചിലവ്, അർധചാലക ചിപ്പുകളിലെ ആഗോള ക്ഷാമം, കോവിഡ്​ മൂന്നാം തരംഗത്തി​െൻറ സാധ്യത എന്നിവ 2019 മുതൽ വിവിധ കാരണങ്ങളാൽ പ്രതിസന്ധിയിലായ വാഹനവ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hondaprice hike​Covid 19costs rise
Next Story