Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടൂറിങ്​ രാജാവ്​ ഹോണ്ട...

ടൂറിങ്​ രാജാവ്​ ഹോണ്ട ഗോൾഡ്​വിങ്​ ഇന്ത്യൻ നിരത്തിൽ; സ്​റ്റോ​​േൻറർഡ്​ മോഡലിന്​ 37.20 ലക്ഷം വില

text_fields
bookmark_border
Honda Gold Wing launched at open across India
cancel

ഹോണ്ടയുടെ ടൂറിങ്​ ബൈക്കായ ഗോൾഡ്​ വിങ്​ ഇന്ത്യയിൽ അവതരിപ്പിച്ചു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്​മിഷനോടുകൂടിയ സ്റ്റാൻഡേർഡ് ടൂർ മോഡലിന് 37.20 ലക്ഷം രൂപ വിലവരും. 7 സ്പീഡ് ഡിസിടി ഗിയർബോക്​സും എയർബാഗും ഉള്ള ഉയർന്ന വകഭേദത്തിന്​ 39.16 ലക്ഷം രൂപ (എക്സ്-ഷോറൂം) യാണ്​ വില. ജൂലൈ മുതൽ ഹോണ്ട ബിഗ് വിങ്​ ഷോറൂമുകൾവഴി വാഹനത്തി​െൻറ ഡെലിവറികൾ ആരംഭിക്കും.


ബിഎസ് 6 നിരയിലേക്ക്​ പരിഷ്​കരിച്ച വാഹനം ഇതിനകം വിദേശ വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഹോണ്ടയുടെ ഏറ്റവും മികച്ച ടൂറിങ്​ ബൈക്കായാണ്​ ഗോൾഡ്​വിങ്​ കണക്കാക്കുന്നത്​. അന്താരാഷ്​ട്ര വിപണിയിൽ വിൽക്കുന്ന അതേ മോഡൽ തന്നെയാണ്​ ഇന്ത്യക്കായും ഒരുക്കിയിരിക്കുന്നത്​. ആഡംബര തികവാർന്ന വാഹനമാണ്​​ ഗോൾഡ്​വിങ്​​. ഏഴ് ഇഞ്ച് ടിഎഫ്​ടി സ്ക്രീൻ, ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയൊക്കെയുള്ള ബൈക്കാണിത്​.

7 സ്പീഡ് ഡിസിടി മോഡൽ

അപ്‌ഗ്രേഡ് ചെയ്​ത ഓഡിയോ സ്പീക്കർ സിസ്റ്റം, നാവിഗേഷൻ എന്നിവ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്​. ഗോൾഡ്​ വിങി​െൻറ മറ്റൊരു പ്രത്യേകത ഇലക്​ട്രോണിക്​ ആയി നിയന്ത്രിക്കാവുന്ന വിൻഡ്​ സ്​ക്രീൻആണ്​. ഇവ ആവശ്യമുള്ളപ്പോൾ മാത്രം ഉയർത്തിവയ്​ക്കാനാവും. സ്​മാർട്ട് കീ, നാല് റൈഡിങ്​ മോഡുകൾ (ടൂർ, സ്‌പോർട്ട്, ഇക്കോൺ, റെയിൻ), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ലഭിക്കും. എബി‌എസ്, ഡ്യുവൽ കമ്പയിൻഡ് ബ്രേക്ക് സിസ്റ്റം, ഐഡ്‌ലിങ്​ സ്റ്റോപ്പ് (ഡിസിടി വേരിയൻറിൽ മാത്രം) എന്നിവ ബൈക്കി​െൻറ മറ്റ് ഇലക്ട്രോണിക് സവിശേഷതകളാണ്. 1,833 സിസി ഫ്ലാറ്റ് 6, ലിക്വിഡ്-കൂൾഡ് മോട്ടോറാണ്​ ഗോൾഡ്​ വിങിന്​ കരുത്തുപകരുന്നത്​. 5,500 ആർപിഎമ്മിൽ 124.7 ബിഎച്ച്പി കരുത്തും 4,500 ആർപിഎമ്മിൽ 170 എൻഎം ടോർക്കും എഞ്ചിൻ ഉത്​പ്പാദിപ്പിക്കും.

ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സും ബൈക്കിലെ ട്രാൻസ്​മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. കൂടാതെ, മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിൽ ഒരു സ്ലിപ്പർ ക്ലച്ച്​ അസിസ്റ്റും കമ്പനി ചേർത്തിട്ടുണ്ട്​. 2018 ൽ, ബൈക്കിന് ഇരട്ട-വിഷ്​ബോൺ ഫ്രണ്ട് സസ്‌പെൻഷൻ സജ്ജീകരണം ഉൾപ്പെടെ ചില പ്രധാന അപ്‌ഡേറ്റുകൾ ലഭിച്ചിരുന്നു. ഇതുകൂടാതെ, പിൻവശത്ത് ഒരു പ്രോ ലിങ്ക് സിസ്റ്റവും ഉൾ​െപ്പടുത്തിയിട്ടുണ്ട്.​ ബ്രേക്കിങിനായി, മുൻവശത്ത് ആറ് പിസ്റ്റൺ കാലിപ്പറുകളുള്ള ഇരട്ട 320 എംഎം ഡിസ്കും മൂന്ന് പിസ്റ്റൺ കാലിപറുള്ള പിൻ സിംഗിൾ 316 എംഎം റോട്ടറും ഉപയോഗിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HondaGold WingHonda Gold Wingtouring bike
Next Story