Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപരിഷ്​കരിച്ച സി.ബി...

പരിഷ്​കരിച്ച സി.ബി സീരീസ്​ അവതരിപ്പിച്ച്​ ഹോണ്ട; ഇരട്ട ഡിസ്​കുകളും പുതിയ സ്വിങ്​ആമും പ്രത്യേകത

text_fields
bookmark_border
Honda CB500X gets updated suspension and brakes
cancel

പരിഷ്​കരിച്ച സി.ബി സീരീസ്​ ആഗോളവിപണിയിൽ അവതരിപ്പിച്ച് ഹോണ്ട. ഇരട്ട ഡിസ്​കുകൾ, പുതിയ യു.എസ്​.ഡി ഫോർക്​, ഭാരം കുറഞ്ഞ സ്വിങ്​ആം തുടങ്ങിയവയാണ്​ പ്രത്യേകത. 500 സിബി സീരീസിൽ മൂന്ന് ബൈക്കുകളാണുള്ളത്​. സി.ബി 500എക്​സ്​, സി.ബി 500 എഫ്​, സി.ബി.ആർ 500 ആർ എന്നിവയാണ്​ ഇൗ ബൈക്കുകൾ. മെക്കാനിക്കൽ, കോസ്മെറ്റിക് അപ്ഡേറ്റുകൾ വാഹനത്തിന്​ നൽകിയിട്ടുണ്ട്.


മൂന്ന് മോഡലുകളിൽ നിലവിൽ ഇന്ത്യയിൽ ലഭ്യമാകുന്നത്​ സി.ബി 500എക്​സ് മാത്രമാണ്​. ഇവിടെ വിൽക്കുന്ന മോഡൽ അന്താരാഷ്ട്രതലത്തിലേതിന്​ സമാനമാണ്​. അതിനാൽ ഇന്ത്യയിലെ എക്​സിനും ഈ മാറ്റങ്ങൾ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

മൂന്ന് മോഡലുകളും ഇപ്പോൾ പരമ്പരാഗത ഫോർക്കിന് പകരം 41 എംഎം ഷോവ യുഎസ്​ഡി ആണ്​ ഉപയോഗിക്കുന്നത്​. ഈ യൂനിറ്റുകൾ കൂടുതൽ സങ്കീർണവും കാര്യക്ഷമവുമാണ്​. പഴയ ബൈക്കുകളിലെ സിംഗിൾ ഡിസ്​കി​െൻറ സ്ഥാനത്ത് മുൻവശത്ത് ഡ്യുവൽ ഡിസ്​ക്​ ബ്രേക്കുകളും ലഭ്യമാകും. സി.ബി 500 എഫ്​, സി.ബി.ആർ 500 ആർ എന്നിവയിൽ ഹോണ്ട വ്യത്യസ്​തമായ അലോയ് വീൽ ഡിസൈനിലേക്ക് മാറിയിട്ടുണ്ട്​.


എന്നാൽ സി.ബി 500എക്​സിലെ യൂനിറ്റ് മാറ്റമില്ലാതെ തുടരുന്നു. പുതിയ സ്വിങ്​ആം ഭാരം കുറഞ്ഞതും കൂടുതൽ മികച്ചതുമാണ്. ബൈക്കുകളിൽ പുതിയ ഇസിയു ട്യൂണും വ്യത്യസ്​തമായ റേഡിയേറ്ററും ഉണ്ട്.മൂന്ന് ബൈക്കുകളും പുതിയ നിറങ്ങളിലും ലഭ്യമാകുമെന്നാണ്​ പ്രതീക്ഷ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HondasuspensionCB500Xupdate
News Summary - Honda CB500X gets updated suspension and brakes
Next Story