Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോണ്ട സിബി500 വിപണിയിൽ എത്തി; വിലയും പ്രത്യേകതകളും അറിയാം...

text_fields
bookmark_border
Honda CB500
cancel
camera_alt

ഹോണ്ട സിബി500

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) തങ്ങളുടെ പുതിയ ഹോണ്ട സിബി500 (Honda CB500) ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ ഇരുചക്ര വാഹനപ്രേമികൾ ഏറെ നാളായി കാണാതിരുന്ന ലാർജ്-കപ്പാസിറ്റി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കാണ് സിബി500-ന്റെ കടന്നുവരവ്. പരമ്പരാഗത റിട്രോ റോഡ്‌സ്റ്ററുകൾക്കും എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്കുകൾക്കും മികച്ചൊരു ബദലായിട്ടാണ് ഈ വാഹനം എത്തിയത്. 2.75 ലക്ഷം രൂപ മുതലാണ് പുതിയ മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

വിലയും വകഭേദങ്ങളും

മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് ഹോണ്ട സിബി500 വിപണിയിൽ എത്തുന്നത്. വീൽ കോൺഫിഗറേഷനുകളിലും കോസ്മെറ്റിക് ഡിസൈനുകളിലുമാണ് പ്രധാന വ്യത്യാസങ്ങൾ വരുത്തിയിട്ടുള്ളത്.

  • സിബി500 അലോയ് (CB500 Alloy): Rs 2,75,000
  • സിബി500 സ്പോക്ക് (CB500 Spoke): Rs 2,99,900
  • സിബി500 സ്പോക്ക് വിത്ത് സ്ട്രൈപ്സ് (CB500 Spoke With Stripes): Rs 3,01,900

മോട്ടോർ സൈക്കിളിന്റെ ബേസിക് വേരിയന്റാണ് അലോയ് എങ്കിൽ, ക്ലാസിക് ലുക്ക് ആഗ്രഹിക്കുന്നവർക്കായി സ്പോക്ക്, സ്പോക്ക് വിത്ത് സ്ട്രൈപ്സ് മോഡലുകൾ ലഭ്യമാണ്. 501 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻ പരമാവധി 28.1 എച്ച്.പി കരുത്തും 43.3 എൻ.എം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് ഗിയർബോക്സ് ജോടിയിണക്കിയിരിക്കുന്നത്. കൂടുതൽ ഉയർന്ന വേഗതയേക്കാൾ, നഗരങ്ങളിലെ യാത്രകളും ഹൈവേ ക്രൂയിസിങ്ങും ഒരുപോലെ ആയാസരഹിതമാക്കുന്ന ലോ-എൻഡ് ടോർക്കിലാണ് ഹോണ്ട ഈ എൻജിനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

മുൻവശത്ത് ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും, റിയറിൽ ഡ്യുവൽ ഗ്യാസ്-ചാർജ്ഡ് ഷോക്ക് അബ്സോർബറുകളും യാത്രസുഖം വർധിപ്പിക്കും. കൂടാതെ മെച്ചപ്പെട്ട ബ്രേക്കിങ്ങിനായി ഇരുവശങ്ങളിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്. മുന്നിൽ 19 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലോഡ്‌ കൂടെയാണ് പുതിയ സിബി500 വിപണിയിൽ എത്തുന്നത്. കൂടാതെ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഹോണ്ട റോഡ്‌സിങ്ക് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ-എസ്എംഎസ് അലേർട്ടുകൾ, സ്ലിപ്പർ ക്ലച്ച്, സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

തെരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ച് വ്യത്യസ്ത പെയിന്റ് സ്കീമുകളിൽ ബൈക്ക് ലഭ്യമാണ്. സിബി500 അലോയ് മോഡലിൽ പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ ഇഗ്നീയസ് ബ്ലാക്ക് എന്നിവയും സിബി500 സ്പോക്ക് വകഭേദത്തിൽ റിബൽ റെഡ് മെറ്റാലിക് 2, മാറ്റെ സ്റ്റീൽ സിൽവർ മെറ്റാലിക് നിറവും സിബി500 സ്പോക്ക് വിത്ത് സ്ട്രൈപ്സ് മോഡലിൽ പേൾ ഇഗ്നീയസ് ബ്ലാക്കും ലഭിക്കും.

ഹോണ്ട സിബി500-ക്കായുള്ള ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഘട്ടങ്ങളായിട്ടായിരിക്കും ബൈക്കുകളുടെ ഡെലിവറി ലഭ്യമാക്കുക. ആദ്യം സിബി500 അലോയ് വേരിയന്റും, തുടർന്ന് യഥാക്രമം സിബി500 സ്പോക്ക്, സിബി500 സ്പോക്ക് വിത്ത് സ്ട്രൈപ്സ് വേരിയന്റുകളുടെ ഡെലിവറികളും ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Honda CB500 launched in Indian Market
Next Story