Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകഫേറേസറോ സ്​ക്രാംബ്ലറോ...

കഫേറേസറോ സ്​ക്രാംബ്ലറോ എന്ന്​ 16ന്​ അറിയാം? ഹോണ്ടയുടെ ഇന്ദ്രജാലം കാത്ത്​ ആരാധകർ

text_fields
bookmark_border
കഫേറേസറോ സ്​ക്രാംബ്ലറോ എന്ന്​ 16ന്​ അറിയാം? ഹോണ്ടയുടെ ഇന്ദ്രജാലം കാത്ത്​ ആരാധകർ
cancel

പഴമയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസിക്​ ബൈക്കുകളുടെ പുനരവതരണം നടത്തുകയാണ്​ ജാപ്പനീസ്​ നിർമാതാക്കളായ ഹോണ്ട. ഇവരുടെ അടുത്ത മോഡൽ ഒരു കഫേറേസർ അ​ല്ലെങ്കിൽ സ്​ക്രാംബ്ലർ ആയിരിക്കുമെന്നാണ്​​ സൂചന. നേരത്തേ പുറത്തിറക്കിയ റെട്രോ സ്​റ്റൈൽ ബൈക്കായ ഹൈനസ്​ സി.ബി 350ക്ക്​ പിന്നാലെയാണ്​ മറ്റൊരു മോഡൽകൂടി അവതരിപ്പിക്കുന്നത്​.


ഫെബ്രുവരി 16നാണ്​ വാഹനം അവതരിപ്പിക്കുകയെന്ന്​ ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്​. വാഹനത്തിന്‍റെ പിൻഭാഗത്തിന്‍റെ ടീസർ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്​. എന്താണ്​ വരാനിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹൈനസ്​ സിബി 350 അടിസ്ഥാനമാക്കിയുള്ള സ്‌ക്രാംബ്ലർ അല്ലെങ്കിൽ കഫേറേസർ ആണ്​ പുറത്തിറക്കുക എന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.



പ്രീമിയം ഉത്​പന്നം

വരാനിരിക്കുന്ന മോട്ടോർസൈക്കിൾ നിലവിലുള്ള ഹൈനസ്​ സിബി 350 പോലെ പ്രീമിയം ഉൽപ്പന്നമായിരിക്കും. ​ഹോണ്ടയുടെ ബിഗ് വിങ്​ ഡീലർഷിപ്പ് വഴിയായിരിക്കും വാഹനം വിൽക്കുക. സ്‌ക്രാംബ്ലർ ബോഡി കിറ്റ്​ വാഹനത്തിന്​ നൽകുമെന്നും ​പ്രതീക്ഷിക്കപ്പെടുന്നുണ്ട്​. പുതിയ ബൈക്ക് മിക്കവാറും ഹൈനസിന്‍റെ ഓഫ്-റോഡ് പതിപ്പായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്​. റോഡിലോടാൻ പാകത്തിനുള്ള ടയറുകൾ ലഭിക്കുന്ന ഹൈനസിൽ നിന്ന് വ്യത്യസ്തമായി അലോയ് വീലുകളാണ്​ ടീസർ ഇമേജിൽ കാണുന്നത്​. ഇതാണ്​ വാഹനം ഓഫ്-റോഡറാകാൻ സാധ്യതയുണ്ടെന്ന്​ പറയാൻ കാരണം.

നിലവിൽ വിപണിയിൽ ലഭ്യമായ കഫേറേസർ മോഡലാണ്​ ​േറായൽ എൻഫീൽഡിന്‍റെ കോണ്ടിനെന്‍റർ ജി.ടി. 650 സി.സി വാഹനമായ കോണ്ടിനെന്‍റൽ ജി.ടിക്ക്​ നേരിട്ടുള്ള എതിരാളി ആയിരിക്കില്ലെങ്കിലും ഹോണ്ട പുതിയൊരുകൂട്ടം ആരാധകരെ സൃഷ്​ടിക്കുമെന്നാണ്​ കണക്കുകൂട്ടുന്നത്​. എക്‌സ്‌ഹോസ്റ്റ്, റിയർ മഡ്‌ഗാർഡ്, കൗണ്ടർ സീറ്റ് തുടങ്ങിയവ മാത്രമാണ്​ ചിത്രത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്​. ഹൈനസിന്‍റെ 348 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 20.9 ബിഎച്ച്പിയും 30 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. അഞ്ച്​ സ്പീഡ് ഗിയർബോക്‌സാണ്​ നൽകിയിരിക്കുന്നത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaHonda HHonda CB350
Next Story