Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനാല്​ ലക്ഷം അമേസുകളെ...

നാല്​ ലക്ഷം അമേസുകളെ നിരത്തിലെത്തിച്ച്​ ഹോണ്ട; ഒാ​േട്ടാമാറ്റിക്​ വിൽപ്പന വർധിച്ചു

text_fields
bookmark_border
നാല്​ ലക്ഷം അമേസുകളെ നിരത്തിലെത്തിച്ച്​ ഹോണ്ട;  ഒാ​േട്ടാമാറ്റിക്​ വിൽപ്പന വർധിച്ചു
cancel

2013ലാണ്​ ഹോണ്ട കോംപാക്​ട്​ സെഡാൻ വിഭാഗത്തിൽ അമേസ്​ അവതരിപ്പിക്കുന്നത്​. മാരുതി ഡിസയറിനോടും ഹ്യൂണ്ടായ്​ എക്​സൻറിനോടും മത്സരിച്ച്​ തരക്കേടില്ലാത്ത വാഹനമെന്ന പേര്​ അമേസ്​ അന്നേ സമ്പാദിച്ചിരുന്നു. 2013ൽ നിന്ന്​ 2018ലെത്തു​േമ്പാൾ 2.6 ലക്ഷം വാഹനങ്ങളെ നിരത്തിലെത്തിക്കാൻ ഹോണ്ടക്കായി.

2018ലാണ്​ കമ്പനി അമേസിനെ പരിഷ്​കരിക്കുന്നത്​. വമ്പിച്ച മാറ്റങ്ങളായിരുന്നു അന്ന്​ വരുത്തിയത്​. ഇതോടെ കോമ്പാക്​ട്​ വാഹനമെന്ന്​ തോന്നാത്ത രീതിയിൽ വലുപ്പവും ഗാംഭീര്യവുമായി അമേസ്​ വിപണിൽ ആധിപത്യം ചെലുത്താനാരംഭിച്ചു. 2020 അവസാനിക്കാറാവു​േമ്പാൾ നാല്​ ലക്ഷം വാഹനങ്ങളെ നിരത്തിലെത്തിച്ച്​ മികച്ച വിപണിവിഹിതം സ്വന്തമാക്കിയിരിക്കുകയാണ്​ ഹോണ്ട.

മെട്രോ, നോൺ-മെട്രോ നഗരങ്ങളിൽ അമേസ്​ നന്നായി വിറ്റുപോകുന്നതായി ഹോണ്ട അവകാശപ്പെടുന്നു. അമേസ്​ വിൽപ്പനയുടെ 44 ശതമാനവും വൻകിട നഗരങ്ങളിലാണ്​ നടന്നത്​. ഓട്ടോമാറ്റിക് ട്രാൻസ്​മിഷനുള്ള മോഡലുകളുടെ ജനപ്രീതി വർദ്ധിച്ചതും മറ്റൊരു പ്രത്യേകതയാണ്​. ആദ്യം വന്ന അമേസിൽ ഒമ്പത്​ ശതമാനം ഒാ​േട്ടാമാറ്റിക്​ വിറ്റഴിഞ്ഞുവെങ്കിൽ രണ്ടാം തലമുറയിലെത്തിയപ്പോൾ ഇത്​ 20 ശതമാനത്തിൽ അധികമായി ഉയർന്നു.

നിലവിലെ അമേസിൽ രണ്ട് ബിഎസ് 6 എഞ്ചിൻ ഓപ്ഷനുകളുണ്ട്​. 1.2 ലിറ്റർ ഐവിടെക്​ പെട്രോളും 1.5 ലിറ്റർ ഐഡിടെക്​ ഡീസൽ എഞ്ചിനുമാണത്​. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്​സ്​ അല്ലെങ്കിൽ സി.വി.ടി ഗിയർബോക്​സുകളും ഹോണ്ട വാഗ്​ദാനം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilehonda caramaze4 lakh units milestone
Next Story