ഹീറോയുടെ വിഡ സെഡ് ഇലക്ട്രിക് സ്കൂട്ടർ ജൂലൈ1ന് വിപണിയിൽ; വിപണിയിലെത്തുന്നത് കമ്പനി ഇതുവരെ ലോഞ്ച് ചെയ്തതിൽ ഏറ്റവും വില കുറഞ്ഞ സ്കൂട്ടർ
text_fieldsഹീറോ മോട്ടോകോർപ്പിൻറെ പുതിയ ഇലക്ട്രിക് ടൂ വീലർ വിട സെഡ് ജൂലൈ1ന് വിപണിയിലെത്തും. കമ്പനി ഇതുവരെ ലോഞ്ച് ചെയ്തതിൽ ഏറ്റവും കുറവ് വിലയുള്ള സ്കൂട്ടറുകളാണ് വിപണിയിലെത്താൻ പോകുന്നത്. തങ്ങളുടെ എതിരാളികളായ ടി.വി.എസ് മോട്ടോഴ്സും ബജാജ് ഓട്ടോയും ഈയടുത്ത കാലത്ത് ഇലക്ടിക് സ്കൂട്ടർ വിപണിയിൽ മുന്നേറ്റം നടത്തിയതിനു പിന്നാലെയാണ് ഹീറോയുടെ പ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹീറോയ്ക്ക് ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ നിർമാണ രംഗത്ത് അഞ്ചാം സ്ഥാനം മാത്രമാണുള്ളത്. പുതിയ ലോഞ്ചിങിലൂടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മുന്നേറ്റം നടത്താനാണ് ഹീറോ ലക്ഷ്യമിടുന്നത്.
വിഡ സെഡിന്റെ പുതിയ മോഡൽ വിഡ വി.എക്സ്2 എന്ന പേരിലാകും ഇന്ത്യൻ വിപണിയിലെത്തുക. ഒരു ലക്ഷത്തിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. വിഡ വി ടു റേഞ്ച് സ്കൂട്ടറിന്റെ വില 96000 രൂപ മുതലാണ് ആരംഭിക്കുന്നത്. മറ്റ് കമ്പനികളുടെ സ്കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ നീക്കം ചെയ്യാവുന്ന ബാറ്ററി സംവിധാനമാണ് വിഡയുടെ പ്രത്യേകത.
2025ൽ ഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ വിഡ സെഡ് പ്രദർശിപ്പിച്ചിരുന്നു. 2.2 കിലോവാട്ട് പെർ അവർ മുതൽ 4.4 കിലോവാട്ട് പെർ അവർ വരെ ബാറ്ററി കപ്പാസിറ്റി സപ്പോർട്ട് ചെയ്യുന്ന മോഡുലാർ പ്ലാറ്റ് ഫോമാണ് സ്കൂട്ടറിനുള്ളത്. പെർമനന്റ് മാഗ്നറ്റ് സിൻക്രോണസ് മോട്ടോറും ഇവയിലുണ്ട്. കുടുംബ യാത്രികരെ ലക്ഷ്യമാക്കിയാണ് സ്കൂട്ടർ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇവയ്ക്ക് പുറമേ ഡിജിറ്റൽ ഡിസ് പ്ലേയും എൽ. ഇ.ഡി ലൈറ്റുകളും വ്യത്യസ്ത റേഞ്ചിലുള്ള മൾട്ടിപ്പിൾ ബാറ്ററി സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

