Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽപ്പം കാത്തിരിക്കൂ... ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ ഫീച്ചറുകളോടെ 'ഹീറോ എക്‌സ്പൾസ് 450' എത്തുന്നു

text_fields
bookmark_border
Hero Xpulse 450
cancel
camera_alt

ഹീറോ എക്സ്പൾസ് 450

വാഹന പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് അഡ്വഞ്ചർ മോട്ടോർസൈക്കിളായ എക്‌സ്പൾസ് 450 ഔദ്യോഗികമായി പുറത്തിറക്കി. പുതിയ 421 സി.സി ലിക്വിഡ്-കൂൾഡ് എൻജിൻ കരുത്തുപകരുന്ന ഈ മോട്ടോർസൈക്കിൾ, നിലവിലെ എക്‌സ്പൾസ് 210-നേക്കാൾ വളരെയധികം കരുത്തും പ്രകടനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. രാജ്യത്ത് എത്തുന്നതിന് മുമ്പ് ആഗോള വിപണിയിലായിരിക്കും എക്‌സ്പൾസ് 450 ആദ്യമെത്തുകയെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കരുത്തുറ്റ 421 സി.സി എൻജിൻ പരമാവധി 46.7 എച്ച്.പി പവറും 38 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 6-സ്പീഡ് മാന്വൽ ഗിയർബോക്സുമായാണ് എൻജിൻ ജോടിയിണക്കിയിരിക്കുന്നത്. എക്‌സ്പൾസ് 210-നേക്കാൾ 15 എം.എം കൂടുതൽ ട്രാവൽ നൽകുന്ന ഫ്രണ്ട് സസ്‌പെൻഷൻ സജ്ജീകരിച്ചിരിക്കുന്നതിനാൽ ദീർഘദൂര യാത്രകളിലും ഓഫ്‌റോഡിങ്ങിലും മികച്ച യാത്രാനുഭവം നൽകുമെന്നതിൽ സംശയമില്ല. ഇറ്റലിയിലെ മിലാനിൽ നടന്ന വാഹന പ്രദർശന വേളയിൽ അവതരിപ്പിച്ചതിനാൽ തന്നെ മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക വിലയോ ലോഞ്ച് തീയതിയോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

ഹീറോ എക്‌സ്പൾസ് 450: അറിയേണ്ടതെല്ലാം

2020 മുതൽ വികസനഘട്ടത്തിലായിരുന്ന എക്‌സ്പൾസ് 450, ഹീറോ മോട്ടോസ്‌പോർട്‌സ് ടീമിൽ നിന്നുള്ള നേരിട്ടുള്ള നിർദ്ദേശങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 9,100 അർ.പി.എമ്മിൽ 46.7 എച്ച്.പി കരുത്തും 7,500 അർ.പി.എമ്മിൽ 38 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 421 സി.സി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എൻജിനാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചോട് കൂടിയ 6-സ്പീഡ് ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കും. 2025 ജനുവരിയിൽ വിപണിയിലെത്തിയ എക്‌സ്പൾസ് 210 മോഡലിന് 24.6 എച്ച്.പി കരുത്തും 20.7 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

സസ്‌പെൻഷനും ഓഫ്-റോഡ് ഫീച്ചറുകളും

കെ.വൈ.ബി സസ്‌പെൻഷൻ നൽകിയിട്ടുള്ള 43 എം.എം കാട്രിഡ്ജ് ടൈപ്പ് യു.എസ്.ഡി ഫ്രണ്ട് ഫോർക്കിന് 225 എം.എം ട്രാവലും കംപ്രഷനും റീബൗണ്ടും ക്രമീകരിക്കാൻ 22-സ്റ്റെപ്പ് അഡ്ജസ്റ്റബിലിറ്റിയുമുണ്ട് (എക്‌സ്പൾസ് 210ൽ ഇത് 210 എം.എം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാത്ത ഫോർക്കാണ്). അതേസമയം, റിയർ സസ്‌പെൻഷൻ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഓഫ്-റോഡിങ്ങിന് അനുയോജ്യമായ രീതിയിൽ മുൻവശത്ത് 19 ഇഞ്ചും പിൻവശത്ത് 17 ഇഞ്ചുമുള്ള ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകളാണ് നൽകിയിരിക്കുന്നത്. എക്‌സ്പൾസ് 200, 210 ഡാകർ എഡിഷൻ, 210 MX എന്നിവയ്‌ക്കൊപ്പം പുതിയ എക്‌സ്പൾസ് 450 ഡ്യുവൽ-സ്‌പോർട് ലൈനപ്പിന്റെ ഭാഗമാകും.

സെഗ്‌മെന്റിൽ ആദ്യമായി ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഹീറോ എക്‌സ്പൾസ് 450 മോഡലിൽ നൽകിയിട്ടുണ്ട്. ബൈക്കിൽ നൽകിയിട്ടുള്ള 7-ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേയിലൂടെ ബിൽറ്റ്-ഇൻ ആൻഡ്രോയിഡ് ഓട്ടോ (Android Auto), ആപ്പിൾ കാർപ്ലേ (Apple CarPlay) കണക്റ്റിവിറ്റി സൗകര്യങ്ങൾ ലഭിക്കും.

ഇന്ത്യൻ വിപണിയിലെത്തുമ്പോൾ റോയൽ എൻഫീൽഡ് ഹിമാലയൻ 450 (വില 3.08 ലക്ഷം), കെടിഎം 390 അഡ്വഞ്ചർ (S, R വേരിയന്റുകൾക്ക് യഥാക്രമം 4.06 ലക്ഷം, 3.87 ലക്ഷം) എന്നീ വമ്പൻ എതിരാളികളോടായിരിക്കും എക്‌സ്പൾസ് 450 മത്സരിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hero Xpulse 450 Debuts at EICMA 2026: Features, Specs, and Rival Details
Next Story