ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടൂ വീലർ കമ്പനികളിൽ മുൻനിരയിലുള്ള ഹീറോയുടെ ഏറ്റവും വില കുറഞ്ഞ മോഡൽ നിരത്തിൽ. ഹീറോ എച്ച്.എഫ് 100 ആണ് പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. ഡൽഹിയിലെ എക്സ് ഷോറൂം വില 49,400 രുപയാണ്. നിലവിൽ ഏറ്റവും വില കുറഞ്ഞ മോഡലായ ബജാജ് സി.ടി 100 മോഡലിനെക്കാൾ വില കൂടുമെങ്കിലും ഹീറോ അവതരിപ്പിക്കുന്നുവെന്നതാണ് സവിശേഷത.
കറുപ്പും ചുവപ്പും ചേർന്ന നിറത്തിലാണ് ഇവ നിരത്തിലുണ്ടാകുക.
97.2 സി.സി സിംഗിൾ സിലിണ്ടറാണ് എഞ്ചിൻ. നാല് സ്പീഡ് ഗിയർ ബോക്സ്. ഭാരം 110 കിലോ.

