Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hero has launched its first four-valve motorcycle, the Xpulse 200 4V
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightകരുത്തുകൂട്ടി ഹീറോ...

കരുത്തുകൂട്ടി ഹീറോ എക്​സ്​ പൾസ്​ 4 വി; റാലി കിറ്റി​െൻറ തിളക്കവും

text_fields
bookmark_border

കൂടുതൽ കരുത്തുള്ള എക്​സ്​ പൾസ് 200 4 വാൽവ് വിപണിയിലിറക്കി ഹീറോ. ഓഫ് റോഡ് ക്ഷമത, മികച്ച സാങ്കേതികവിദ്യ, വൈവിധ്യമാ൪ന്ന സ്റ്റൈലിങ്​ എന്നിവയുമായാണ്​ ഇന്ത്യയിലെ ആദ്യത്തെ 200 സിസി അഡ്വഞ്ച൪ മോട്ടോ൪സൈക്കിളായ എക്​സ്​ പൾസ് എത്തുന്നത്​. പരിഷ്ക്കരിച്ച എഞ്ചിൻ കൂളിങ്​ സംവിധാനം, മികച്ച സീറ്റ് പ്രൊഫൈൽ, നവീകരിച്ച എൽഇഡി ഹെഡ് ലൈറ്റുകൾ എന്നിവ ബൈക്കി​െൻറ പ്രത്യേകതയാണ്​. 1,28,150 രൂപ (എക്സ് ഷോറൂം, ഡെൽഹി) വിലയിൽ ബൈക്ക്​ ലഭ്യമാകും.

മാറ്റങ്ങൾ

നേരത്തേയുണ്ടായിരുന്ന 199.6 സിസി എയർ-കൂൾഡ് എഞ്ചിനുള്ള ലളിതമായ രണ്ട്-വാൽവ് സജ്ജീകരണത്തിനുപകരം നാല് വാൽവ് കോൺഫിഗറേഷനിലാണ്​ പുതിയ വാഹനം എത്തുന്നത്​. ഉയർന്ന ആർപിഎമ്മിൽ എഞ്ചിൻ കൂളിങ്​ ഉയർത്താൻ നാല്-വാൽവ് സജ്ജീകരണം സഹായിക്കും. 2V യുടെ 18.1hp, 16.45Nm എന്നീ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നാല്​ വാൽവ് പതിപ്പിന്​ കരുത്ത്​ കൂടിയിട്ടുണ്ട്​. ഇപ്പോൾ 19.1hp ഉം 17.35Nm ടോർക്കും എഞ്ചിൻ ഉത്​പ്പാദിപ്പിക്കും. സ്റ്റാർട്ടറും കിൽ സ്വിച്ചും ഉൾക്കൊള്ളുന്ന അപ്ഡേറ്റ് ചെയ്​ത സ്വിച്ച് ഗിയറും വാഹനത്തിലുണ്ട്​.


മറ്റ്​ മാറ്റങ്ങൾ

മെച്ചപ്പെടുത്തിയ എൽഇഡി ഹെഡ് ലൈറ്റ് രാത്രിയിൽ മികച്ച കാഴ്​ച നൽകും. സ്​മാ൪ട്ട്ഫോൺ കണക്​ടിവിറ്റിയും കോൾ അലെ൪ട്ടുകളുമുള്ള പൂ൪ണമായും ഡിജിറ്റലായ എൽസിഡി ഇ൯സ്ട്രുമെൻറ്​ ക്ലസ്റ്റ൪, ടേൺ-ബൈ-ടേൺ നാവിഗേഷ൯, ഗിയ൪ ഇ൯ഡിക്കേറ്റ൪, ഇക്കോ മോഡ്, രണ്ട് ട്രിപ്പ് മീറ്ററുകൾ, സിംഗിൾ ചാനൽ എബിഎസ് തുടങ്ങിയ ഫീച്ചറുകൾ സ്റ്റാ൯ഡേ൪ഡായി നൽകിയിട്ടുണ്ട്​.

എ൯ജിനെ സംരക്ഷിക്കുന്ന അലുമിനിയം സ്​കിഡ് പ്ലേറ്റ്, പരമാവധി ഗ്രിപ്പും കൺട്രോളും നൽകുന്ന ബ്രേക്ക് പെഡൽ, ആഴമുളള വെള്ളക്കെട്ട്​ മുറിച്ചുകടക്കാ൯ മുകളിലേക്ക് ഉയ൪ന്ന് നിൽക്കുന്ന എക്​സ്​ ഹോസ്റ്റ് എന്നിവ അപകടകരമായ ഭൂപ്രദേശങ്ങളിൽ തടസ രഹിതമായ യാത്ര ഉറപ്പാക്കുന്നു.


രാവും പകലും യാത്ര ചെയ്യാം

ലഗേജ് കൊണ്ടുപോകുന്നതിന് ബംഗീ ഹുക്കുകളോടുകൂടിയ ലഗേജ് പ്ലേറ്റ്​ മോട്ടോ൪സൈക്കിളിലുണ്ട്. പി൯സീറ്റ് യാത്രക്കാര൯ ഉൾപ്പെടെ ലഗേജ് സഹിതം മികച്ച യാത്രക്ഷമത ഹീറോ അഡ്വഞ്ചറിൽ ഉറപ്പുതരുന്നു​. പരിഷ്ക്കരിച്ച സീറ്റ് കംഫ൪ട്ട്, കാറ്റിൽ നിന്ന്​ സംരക്ഷണം നൽകുന്ന വി൯ഡ് ഷീൽഡ്, യുഎസ്ബി ചാ൪ജ൪, ഫ്രണ്ട്, റിയ൪ പെഡൽ ഡിസ്​ക്​ ബ്രേക്കുകൾ എന്നിവയും എടുത്തുപറയേണ്ടതാണ്​. ട്രയൽ ബ്ലൂ, ബ്ലിറ്റ്സ് ബ്ലൂ, റെഡ് റെയ്​ഡ്​ എന്നീ മൂന്ന് നിറങ്ങളിലാണ് എക്​സ്​ പൾസ് എത്തുന്നത്.

റാലി കിറ്റ്

മോട്ടോ൪സ്പോ൪ട്ട്സ് പ്രേമികളുടെ പ്രിയപ്പെട്ട റാലി കിറ്റ് എക്​സ്​ പൾസ് 200 4 വിയെ ഒരു റാലി മെഷീനാക്കി മാറ്റുന്നു. പൂ൪ണ്ണമായും റോഡ് നിയമങ്ങൾക്കനുസൃതവും മോട്ടോ൪സ്പോ൪ട്ട്സ് ഇവൻറുകൾക്ക് എഫ്എംഎസ് സിഐ അംഗീകാരമുള്ളതാണ് റാലി കിറ്റെന്ന്​ ഹീറോ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HerolaunchedXpulsemotorcycle
News Summary - Hero has launched its first four-valve motorcycle, the Xpulse 200 4V
Next Story