Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
71,499 രൂപക്ക്​ 125 സി.സി സ്കൂട്ടർ: ഡെസ്റ്റിനിയുടെ വിലകുറഞ്ഞ വകഭേദം അവതരിപ്പിച്ച്​ ഹീറോ
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_right71,499 രൂപക്ക്​ 125...

71,499 രൂപക്ക്​ 125 സി.സി സ്കൂട്ടർ: ഡെസ്റ്റിനിയുടെ വിലകുറഞ്ഞ വകഭേദം അവതരിപ്പിച്ച്​ ഹീറോ

text_fields
bookmark_border

125 സിസി സെഗ്മെന്റ്​ സ്കൂട്ടർ വിഭാഗത്തിലെ ബെസ്റ്റ്​ സെല്ലറുകളാണ് ടിവിഎസ്​​ എൻടോർഖും സുസുകി ആക്‌സസസും ഹോണ്ട ആക്ടീവയുമെല്ലാം. ഈ വിഭാഗത്തിലെ ഹീറോയുടെ സാന്നിധ്യം ഡെസ്റ്റിനി സ്കൂട്ടറുകളാണ്​. ഡെസ്റ്റിനിയുടെ ഏറ്റവും വിലകുറഞ്ഞ പ്രൈം വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ്​ ഹീറോ ഇപ്പോൾ.

71,499 രൂപയാണ്​ പുതിയ ഡെസ്റ്റിനി 125 പ്രൈം വേരിയന്റിന്‍റെ വില. രൂപകല്പനയിലും സവിശേഷതകളിലും കാര്യമായ മാറ്റങ്ങളോടെയാണ്​ പുത്തൻ വകഭേദത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡെസ്റ്റിനി 125 എക്‌സ്‌ടെക് പതിപ്പിന്റെ ക്രോം ഫിനിഷുള്ള മിററുകളിൽ നിന്ന് വ്യത്യസ്തമായി വലിയ ഹെഡ്‌ലാമ്പ്, ബോഡി കളർഡ് മിററുകൾ, സിംഗിൾ-പീസ് ഗ്രാബ് റെയിൽ, സിംഗിൾ-ടോൺ സീറ്റ്, ബാക്ക് റെസ്റ്റുള്ള ഗ്രാബ് റെയിൽ, ഡ്യുവൽ ടോൺ സീറ്റ് എന്നിവയാണ് പ്രൈം വേരിയന്റിലുള്ളത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫ്രണ്ട് മൊബൈൽ ചാർജിങ്​ പോർട്ട് എന്നീ പ്രീമിയം ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്​.

അണ്ടർ സീറ്റ് ചാർജിംഗ് പോർട്ട്, അണ്ടർ സീറ്റ് ലൈറ്റ്, ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചർ, സെമി-ഡിജിറ്റൽ കൺസോൾ എന്നീ സവിശേഷതകൾ ഈ ബജറ്റ് ഫ്രണ്ട്ലി വേരിയന്റിൽ നിലനിർത്തിയിട്ടുണ്ട്. ടോപ്പ് വേരിയന്റായ എക്സ്ടെക്കിലെ അലോയ് വീലുകൾക്ക് പകരം ഹീറോ ഡെസ്റ്റിനി 125 പ്രൈമിന് സ്റ്റീൽ വീലുകളാണുള്ളത്​.

എഞ്ചിനിൽ മാറ്റങ്ങളൊന്നുമില്ല. 9 bhp കരുത്തിൽ പരമാവധി 10.36 Nm ടോർക്​ നൽകുന്ന 124.6 സിസി എയർ കൂൾഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഒരു സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി i3S ടെക്നോളജി, ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്.

മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. 10 ഇഞ്ച് വലിപ്പമുള്ള റിമ്മുകളാണ് സ്‌കൂട്ടറിലുള്ളത്. രണ്ടറ്റത്തും ഡ്രം ബ്രേക്ക്​ യൂനിറ്റാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. പേൾ സിൽവർ വൈറ്റ്, നെക്സസ് ബ്ലൂ നോബൽ റെഡ് എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ ഹീറോ ഡെസ്റ്റിനി 125 പ്രൈം ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HeroDestini 125
News Summary - Hero Destini 125 Prime Variant Launched At Rs 71,499
Next Story