Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Have money You can own Kimi Raikkonen’s 2002 McLaren F1 car
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightപണമുണ്ടോ? ഫോർമുല വൺ...

പണമുണ്ടോ? ഫോർമുല വൺ കാർ വാങ്ങാൻ അവസരമുണ്ട്​; വിലയൽപ്പം കൂടുതലാണെന്നുമാത്രം

text_fields
bookmark_border

വാഹനപ്രേമികളുടെ സ്വപ്​ന ഭൂമിയാണ്​ ഫോർമുല വൺ ട്രാക്കുകൾ. ഫോർമുല വണ്ണിലെ ഇരമ്പിയാർക്കുന്ന ആരാധകർക്ക്​ ബൂം ബൂം ശബ്​ദത്തിൽ കുതിച്ചുപായുന്ന റേസിങ്​ കാറുകൾ നൽകുന്ന അനുഭൂതി ചില്ലറയല്ല. ലോകത്തിൽ ഏറ്റവും വേഗത്തിൽ ആക്​സിലറേറ്റ്​ ചെയ്യുന്ന വാഹനങ്ങളാണ്​ ഫോർമുല വൺ കാറുകൾ. മണിക്കൂറിൽ 350 കിലോമീറ്ററിലധികം വേഗതയിൽ ഇവ കുതിച്ചുപായും. ഒരു റേസിലെ ശരാശരി വേഗം മണിക്കൂറിൽ 250 കിലോമീറ്ററിലധികമായിരിക്കും. മനുഷ്യ നിർമിതമായ അത്​ഭുതം എന്ന്​ നിലംപറ്റിയോടുന്ന ഇൗ വാഹനങ്ങളെ തീർച്ചയായും വി​ശേഷിപ്പിക്കാം. ഇത്തരമൊരു വാഹനം സാധാരണക്കാരന്​ ലഭ്യമാക്കാനൊരുങ്ങുകയാണ്​ ലേ​ല കമ്പനിയായ സോത്തബി. 2002, 2003 ഫോർമുല വൺ സീസണുകളിൽ കിമി റൈക്കനൻ എന്ന മക്​ലാരൻ എഫ്​ വൺ ​ഡ്രൈവർ ഒാടിച്ച ഫോർമുല വൺ കാറാണ്​ ലേലത്തിനുവയ്​ക്കുന്നത്​.

2002 സീസണിൽ മക്​ലാരൻ എഫ് 1 കാർ ഏഴ് തവണയും 2003 സീസണിൽ അഞ്ച് തവണയും ട്രാക്കിലെത്തിയിട്ടുണ്ട്​. സെപ്റ്റംബർ 17 ന് നാണ്​ വാഹനം ലേലം ചെയ്യുന്നത്​. 2,724,795 ഡോളർ അഥവാ 20,03,43,549.65 രൂപയാണ്​ വാഹനത്തിന്​ വില പ്രതീക്ഷിക്കുന്നത്​. ലേലം കടുത്താൽ വില പിന്നേയും കുതിക്കും.

2002 മക്​ലാരൻ എംപി -17 ഡി

2002 മക്​ലാരൻ എംപി -17 ഡി എന്നാണ്​ കാറി​െൻറ പേര്​. വാഹനം രൂപകൽപന ചെയ്​തത് അഡ്രിയാൻ ന്യൂ, മൈക്​ കോഫ്​ലാൻ, നീൽ ഓട്​ലി, പീറ്റർ പ്രൊഡ്രോമൗ എന്നിവരാണ്. 3.0 ലിറ്റർ മെഴ്‌സിഡസ് ബെൻസ് V10 എഞ്ചിനിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 18,500 ആർ‌പി‌എമ്മിൽ 845 എച്ച്പി പവർ ഒൗട്ട്പുട്ട് പുറ​െത്തടുക്കാൻ കഴിയും. ഈ പ്രത്യേക ഫോർമുല വൺ കാറി​െൻറ ഷാസി നമ്പർ MP4-17A-06 ആണ്​. 2002 ജൂൺ 21-23 കാലയളവിൽ ജർമ്മനിയിലെ നർബർഗ്രിങിൽ നടന്ന യൂറോപ്യൻ ഗ്രാൻഡ് പ്രിയിലാണ്​ കാർ അരങ്ങേറ്റം കുറിച്ചത്​.


ഫിന്നിഷ് ഡ്രൈവർ കിമി റൈക്കോനൻ ഈ കാറുമായി അന്ന്​ ഗ്രിഡിൽ ആറാം നമ്പരായി യോഗ്യത നേടി. റൂബൻസ് ബാരിക്കെല്ലോയുടെയും മൈക്കൽ ഷൂമാക്കറുടെയും ഫെരാരി സഖ്യത്തിന് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ്​ റേസിൽ റൈക്കനൻ ഫിനിഷ്​ ചെയ്​തത്​. 2003 സീസണിൽ കാർ നവീകരിക്കുകയും ആ സീസണിൽ മികച്ച പ്രകടനം കാഴ്​ച്ചവയ്ക്കുകയും ചെയ്​തു അന്ന്​ നടന്ന അഞ്ച് മത്സരങ്ങളിൽ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രീയിൽ വിജയിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula oneauctionMcLarenKimi Raikkonen
Next Story