Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകൊതിപ്പിക്കുന്ന...

കൊതിപ്പിക്കുന്ന ഹാർലി, സ്‌പോർട്‌സ്റ്റർ എസ് ചിത്രങ്ങൾ കാണാം

text_fields
bookmark_border
കൊതിപ്പിക്കുന്ന ഹാർലി, സ്‌പോർട്‌സ്റ്റർ എസ് ചിത്രങ്ങൾ കാണാം
cancel

2021 മോഡൽ സ്‌പോർട്‌സ്റ്റർ എസ് ബൈക്കിനെ ഹാർലി ഡേവിഡ്‌സൺ അവതരിപ്പിച്ചത്​ കഴിഞ്ഞ ദിവസമാണ്​. ഹാർലിയുടെ ഏറ്റവുംപുതിയ റെവല്യൂഷൻ മാക്​സ്​ എഞ്ചിനാണ്​ ബൈക്കി​െൻറ ഏറ്റവുംവലിയ പ്രത്യേകത. 9,500 ആർപിഎമ്മിൽ 121 എച്ച്പി കരുത്ത്​ പുറത്തെടുക്കുന്ന എഞ്ചിനാണിത്​. പാൻ അമേരിക്ക 1250 അഡ്വഞ്ചർ ബൈക്കിലാണ്​ എഞ്ചിൻ അരങ്ങേറ്റം കുറിച്ചത്​. 114എൻ.എം ടോർകും ബൈക്ക്​ ഉത്​പ്പാദിപ്പിക്കും. ലിക്വിഡ്-കൂളിങ്​, ഡി‌എ‌എച്ച്‌സി (ഡ്യുവൽ ഓവർഹെഡ് ക്യാംഷാഫ്റ്റ്സ്), വിവിടി (വേരിയബിൾ വാൽവ് ടൈമിംഗ്) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യയും 1,250 സിസി യൂനിറ്റിൽ ഉണ്ട്. കൊതിപ്പിക്കുന്ന രൂപഭംഗിയാണ്​ ഹാർലി സ്​പോർട്​സ്​സ്​റ്റർ എസി​െൻറ ഏറ്റവുംവലിയ പ്രത്യേകത. സ്​പോർട്​സ്​റ്ററി​െൻറ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം.














സാങ്കേതികവിദ്യകൾ

6 സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചും പുതിയ ഹാർലിയിൽ ലഭ്യമാണ്. ഇൻസ്ട്രുമെ​േൻറഷൻ, ഇൻഫോടെയ്ൻമെൻറ്​ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന 4.0 ഇഞ്ച് ടിഎഫ്​ടി സ്‌ക്രീനും ആകർഷകം.. നാവിഗേഷനും മറ്റും ലഭിക്കാൻ ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോണുകളുമായി കണക്​ട്​ ചെയ്യാനുമാകും. ട്രാക്ഷൻ കൺട്രോൾ സിസ്റ്റവുമായി ചേർന്ന്​ പ്രവർത്തിക്കുന്ന സിക്​സ്​ ആക്​സിസ് ​െഎ.എം.യു യൂനിറ്റ്​, കോർണറിങ്​ എൻഹാൻസ്​ഡ്​ ആൻറിലോക്ക് ബ്രേക്കിങ്​ സിസ്റ്റം (സി-എബിഎസ്) എന്നിവയും ബൈക്കിലുണ്ട്. റോഡ്, സ്‌പോർട്ട്, റെയിൻ, കസ്റ്റം എന്നീ നാല് സവാരി മോഡുകളും സ്‌പോർട്‌സ്റ്റർ എസിൽ ഉണ്ട്.

ഓൾ-എൽഇഡി ലൈറ്റിങ്​, ക്രൂസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്​ സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകൾ. പരമ്പരാഗത ഫ്രെയിം ഒഴിവാക്കി എഞ്ചിൻ ഷാസിയിൽ ഉറപ്പിച്ചിരിക്കുകയാണ്​. ഇത് ഭാരം കുറയ്ക്കാൻ സഹായിച്ചതായും ഹാൻഡിലങ്​ മെച്ചപ്പെടുത്തിയതായും ഹാർലി പറയുന്നു. പൂർണമായും ക്രമീകരിക്കാവുന്ന യുഎസ്​ഡി ഫോർക്കും മോണോഷോക്കുമാണ്​ സസ്പെൻഷൻ ഡ്യൂട്ടിയിലുള്ളത്​. 320 എംഎം ഡിസ്​കും നാല് പിസ്റ്റൺ, റേഡിയൽ മോണോബ്ലോക്​ ബ്രെംബോ കാലിപ്പർ, 260 എംഎം ഡിസ്​ക്​ രണ്ട് പിസ്റ്റൺ ബ്രെംബോ കാലിപ്പർ എന്നിങ്ങനെയാണ്​ ബ്രേക്കുകളുടെ നില.

വിലയും നിറങ്ങളും

ഈ വർഷം സെപ്റ്റംബറിൽ സ്‌പോർട്‌സ്റ്റർ എസ് ഹാർലി-ഡേവിഡ്‌സൺ ഡീലർമാരിൽ എത്തും. ആരംഭ വില 14,999 ഡോളർ (11.19 ലക്ഷം രൂപ)യാണ്​. ഇന്ത്യയിൽ ബൈക്കി​െൻറ ലഭ്യതയെക്കുറിച്ച് ഹാർലി ഇതുവരെ ഒരുവിവരവും പങ്കുവച്ചിട്ടില്ല. വിവിഡ് ബ്ലാക്​, സ്റ്റോൺ വാഷ്​ഡ്​ വൈറ്റ് പേൾ, മിഡ്‌നൈറ്റ് ക്രിംസൺ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ബൈക്​ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harley DavidsonSportster S
Next Story