Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യയിലെ പ്രവർത്തനം നിർത്തിവച്ച്​ ഹാർലി; അവസാനമാകുന്നത്​ പതിറ്റാണ്ടി​െൻറ കച്ചവട ബന്ധത്തിന്​
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിലെ പ്രവർത്തനം...

ഇന്ത്യയിലെ പ്രവർത്തനം നിർത്തിവച്ച്​ ഹാർലി; അവസാനമാകുന്നത്​ പതിറ്റാണ്ടി​െൻറ കച്ചവട ബന്ധത്തിന്​

text_fields
bookmark_border

2009 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്​സൺ രാജ്യം വിടുന്നു. വർഷങ്ങളായി തുടരുന്ന വിൽപ്പന മുരടിപ്പാണ്​ തീരുമാനത്തിന്​ പിന്നിൽ. 2010 ജൂലൈയിലാണ്​ ആദ്യ ഹാർലി ഡീലർഷിപ്പ് ഇന്ത്യയിൽ സ്​ഥാപിക്കുന്നത്​. അന്നുമുതൽ രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത്​ ഹാർലിയാണ്​.

മെയ്​ക്​ ഇൻ ഇന്ത്യ സ്ട്രീറ്റ് 750 മോഡലുകൾ ഇറക്കി വിപണിപിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാണ്​ ഹാർലിയുടെ മടക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി ഇന്ത്യയിൽ 2,500 ൽ താഴെ യൂനിറ്റുകൾ മാത്രമാണ്​ വിറ്റത്​. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ,100 ഓളം ബൈക്കുകൾ മാത്രമാണ് വിറ്റഴിക്കാനായത്​. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.


'ദി റിവയർ'

ആഗോളതലത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്ന പദ്ധതിയെ ഹാർലി വിളിക്കുന്നത്​ 'ദി റിവയർ' എന്നാണ്​. ഹാർലി-ഡേവിഡ്​സൺ പ്രസിഡൻറും ചെയർമാനും സിഇഒയുമായ ജോഷെൻ സീറ്റ്സ് രൂപപ്പെടുത്തിയ പദ്ധതിയിൽ വിവിധതരം പ്രവർത്തനങ്ങളാണുള്ളത്​. ആഗോള ഡീലർഷിപ്പ്​ ശൃംഖല പുനഃസംഘടിപ്പിക്കുക, ചില അന്താരാഷ്ട്ര വിപണികളിൽ നിന്ന് പുറത്തുകടക്കുക, ഇന്ത്യയിലെ വിൽപ്പന, ഉൽപ്പാദന പ്രവർത്തനങ്ങൾ നിർത്തലാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പുനസംഘടന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ തുടങ്ങി 12 മാസംകൊണ്ട്​ പൂർത്തിയാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. ഇതി​െൻറ ഭാഗമായി ഇന്ത്യയിൽ ഹാർലി തങ്ങളുടെ ജീവനക്കാരുടെ എണ്ണം 70 ആയി കുറയ്ക്കും. 'ദി റിവയർ'പദ്ധതിയുടെ ഭാഗമായുള്ള കരാറുകൾ റദ്ദാക്കുക, ജീവനക്കാരെ പിരിച്ചുവിടുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക്​ 169 മില്യൺ ഡോളറാണ്​ ചിലവ്​ കണക്കാക്കുന്നത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harley-DavidsonautomobileDiscontinue IndiaHarleyIndia Operations
Next Story