ജി.എസ്.ടി 2.0; മാരുതിയുടെ ബെസ്റ്റ് സെല്ലിങ് ഹാച്ച്ബാക്ക് വാഹനത്തിന്റെ വില ആറ് ലക്ഷത്തിൽ താഴെ
text_fieldsപ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടായ് ഐ20, ടാറ്റ അൾട്രോസ് എന്നീ മോഡലുകളെ പിന്തള്ളി വിപണിയിൽ ആധിപത്യം ഉറപ്പിക്കുകയാണ് മാരുതി സുസുക്കി ബലെനോ. ജൂലൈ മാസത്തിൽ 12,503 യൂനിറ്റും ആഗസ്റ്റ് മാസത്തിൽ 12,549 യൂനിറ്റും വിൽപ്പന നടത്തി റെക്കോഡ് നേട്ടത്തിലാണ് ബലെനോ മുന്നിലെത്തിയത്. ചരക്ക് സേവന നികുതി (ജി.എസ്.ടി) 2.0 നിലവിൽ വന്നതോടെ വിൽപ്പനയിൽ വീണ്ടും കുതിക്കുകയാണ് ഈ ഹാച്ച്ബാക്ക് വാഹനം.
ജി.എസ്.ടി ഇളവുകൾ പ്രഖ്യാപിച്ചതോടെ ഏറ്റവും താഴ്ന്ന വകഭേദത്തിന് 5.98 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇത് ഇടത്തരം കുടുംബങ്ങൾക്ക് സ്വന്തമായൊരു വാഹനം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നയിക്കുമെന്ന് മാരുതി സുസുകി പറഞ്ഞു.
വകഭേദം അനുസരിച്ചുള്ള എക്സ് ഷോറൂം വില
- ബലെനോ സിഗ്‌ന എം.ടി - 5.98 ലക്ഷം
- ബലെനോ ഡെൽറ്റ എം.ടി - 6.80 ലക്ഷം
- ബലെനോ ഡെൽറ്റ എ.ടി - 7.30 ലക്ഷം
- ബലെനോ ഡെൽറ്റ എം.ടി സി.എൻ.ജി - 7.70 ലക്ഷം
- ബലെനോ സെഡ്.ടി എം.ടി - 7.70 ലക്ഷം
- ബലെനോ സെറ്റ എ.ടി - 8.20 ലക്ഷം
- ബലെനോ ആൽഫ എം.ടി - 8.60 ലക്ഷം
- ബലെനോ സെറ്റ എം.ടി സി.എൻ.ജി - 8.60 ലക്ഷം
- ബലെനോ ആൽഫ എ.ടി - 9.10 ലക്ഷം
1.2-ലിറ്റർ ഡ്യൂവൽജെറ്റ് ഡ്യൂവൽ-വി.വി.ടി പെട്രോൾ എൻജിൻ, 89.73 ബി.എച്ച്.പി കരുത്തും 113 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ് ബലേനോയുടെ കരുത്ത്. ഈ എൻജിൻ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ എന്നീ ഗിയർബോക്സുകളുമായി ജോഡിയാക്കിയിട്ടുണ്ട്. കൂടാതെ 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ സി.എൻ.ജി വേരിയന്റും ബലേനോക്ക് ലഭിക്കുന്നുണ്ട്. ഈ എൻജിൻ പരമാവധി 77.5 ബി.എച്ച്.പി കരുത്തും 98.5 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും.
ആർ.ബി.ഐയുടെ റിപ്പോ നിരക്ക് കുറവ്, ആദായനികുതി ഇളവുകൾ, ജി.എസ്.ടി ക്രമീകരണം തുടങ്ങിയ സാമ്പത്തിക നടപടികളാണ് പുതിയ വിലപരിഷ്ക്കരണങ്ങളുടെ പിന്നിൽ. ഉപഭോക്താക്കൾക്ക് വാഹനങ്ങൾ സ്വന്തമാക്കാനായി കുറഞ്ഞ ഇ.എം.ഐ സംവിധാനവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വായക്കാരുടെ ശ്രദ്ധക്ക്; ഡീലർഷിപ്പുകളും വകഭേദങ്ങളും അനുസരിച്ച് വാഹങ്ങളുടെ എക്സ് ഷോറൂം വിലയിൽ മാറ്റം വന്നേക്കാം. കമ്പനിയുടെ ഡൽഹി എക്സ് ഷോറൂം അടിസ്ഥാമാക്കിയുള്ള വില വിവരങ്ങളാണ് മുകളിൽ നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

