വാഹനങ്ങൾക്ക് ഇഷ്ട നമ്പർ സ്വന്തമാക്കാം; രജിസ്ട്രേഷൻ നമ്പറുകൾ ‘സൂം’ ആപ്പിലൂടെ താൽപര്യം അറിയിക്കാം
text_fieldsദോഹ: വാഹനങ്ങളുടെ രജിസ്ട്രേഷൻ സ്പെഷൽ നമ്പറുകൾക്കായി പുതിയ ലേല നടപടിയുമായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഇഷ്ട രജിസ്ട്രേഷൻ നമ്പറുകൾ ‘സൂം’ ആപ്പിലൂടെ താൽപര്യം അറിയിക്കാം. വാഹനങ്ങൾക്ക് പ്രത്യേക നമ്പറുകൾ സ്വന്തമാക്കേണ്ടവർക്ക് 'എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്' സൗകര്യം വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സൂം ആപ്പിൽ ലഭ്യമാകുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. താൽപര്യമുള്ള വ്യക്തികൾ സൂം ആപ്പിലെ 'Express Your Interest' ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച് 72 മണിക്കൂറിനുള്ളിൽ നിർദിഷ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടയ്ക്കേണ്ടതുണ്ട്.
അപേക്ഷാ കാലാവധി പൂർത്തിയാകുന്നതോടെ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ആഭ്യന്തര ലേല നടപടികൾ ആരംഭിക്കും. ഒരു പ്രത്യേക നമ്പറിനായി ഒരാൾ മാത്രമാണ് താൽപര്യം പ്രകടിപ്പിക്കുന്നതെങ്കിൽ, പ്രസതുത നമ്പർ ലിസ്റ്റ് ചെയ്തിരിക്കുന്ന വ്യക്തിക്ക് നിശ്ചിത വിലക്ക് സ്വന്തമാക്കാം. എന്നാൽ, ഒരേ നമ്പറിനായി ഒന്നിലധികം ആളുകൾ താൽപര്യം അറിയിക്കുകയാണെങ്കിൽ, ഉയർന്ന ലേലത്തിലൂടെ ഇഷ്ട നമ്പർ സ്വന്തമാക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

