കാറിന്‍റെ മൈലേജ് കൂട്ടണോ? ഈ സൂത്രങ്ങൾ പരീക്ഷിച്ചു നോക്കൂ...
text_fieldsഉയരുന്ന ഇന്ധന വിലവർധവ് സാധാരണക്കാരന് എന്നും തലവേദനയാണ്. വാഹനത്തിൽ ഇന്ധനം നിറക്കാൻ വേണ്ടി മാത്രം വലിയ തുക ദിവസേന ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ. ഇതിനിടയിലാണ് ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കുന്ന ഗതാഗതക്കുരുക്കും ഉള്ളത്. പ്രധാന ഇന്ത്യൻ നഗരങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വർധിച്ചുവരുന്ന ഇന്ധന വിലയെ ചെറുക്കുന്നതിനും പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ധനം ലാഭിക്കുന്നതിനുള്ള ചില നുറുങ്ങുകൾ പരിചയപ്പെടാം...
റൂട്ടും സമയവും ആസൂത്രണം ചെയ്യുക
ട്രാഫിക്കിൽ ഇന്ധനം ലാഭിക്കുന്നതിനുള്ള ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗം റൂട്ടും സമയവും തന്ത്രപരമായി ആസൂത്രണം ചെയ്യുക എന്നതാണ്. തിരക്കേറിയ പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും ട്രാഫിക് കുറവുള്ള ഇതര റൂട്ടുകൾ ആസൂത്രണം ചെയ്യുന്നതിനും നാവിഗേഷൻ ആപ്പുകളോ ട്രാഫിക് അപ്‌ഡേറ്റുകളോ ഉപയോഗിക്കാം.
കുറുക്കുവഴികളും ബൈപാസുകളും തിരഞ്ഞെടുക്കാം.സമയവും ഇന്ധനവും ഇതിലൂടെ ലാഭിക്കാം. നിരത്തുകളിൽ വാഹനങ്ങൾ കൂടുതലുള്ള സമയം (പീക്ക് ടൈം) ഒഴിവാക്കി യാത്ര ക്രമീകരിക്കുന്നത് പരിഗണിക്കുക. ഇതിലൂടെ ട്രാഫിക്കിൽ വെറുതെയിരിക്കുന്ന സമയവും ഇന്ധന ഉപഭോഗലും കുറക്കാം.
ഗതാഗതക്കുരുക്കിൽ എഞ്ചിൻ ഓഫ് ചെയ്യുക
നീണ്ട ഗതാഗതക്കുരുക്കിലോ ട്രാഫിക് സിഗ്നലുകളിലോ കുടുങ്ങിക്കിടക്കുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യുന്നതാണ് നല്ലത്. ദീർഘനേരം എഞ്ചിൻ ഓൺ ആക്കി വെക്കുന്നതിലൂടെ അനാവശ്യമായി ഇന്ധനം പാഴാവും. ഒരു മിനിറ്റിൽ കൂടുതൽ ട്രാഫിക്കിൽപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ വാഹനത്തിന്‍റെ എഞ്ചിൻ ഓഫാക്കുക. ഇന്ധനം ലാഭിക്കാനും മലിനീകരണം കുറക്കാനും ഇതുലൂടെ കഴിയും.
എന്നാൽ, എഞ്ചിൻ ഓഫാക്കുന്നതിന് മുമ്പ് ട്രാഫിക് സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണം. ഇന്ന് വിപണിയിലുള്ള പല വാഹനങ്ങളിലും ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച് ഫീച്ചർ ഉണ്ട്. വാഹനം നിർത്തിയാൽ നിശ്ചിത സമയത്തിനുള്ളിൽ എഞ്ചിൻ ഓഫാവുന്നതാണ് ഈ സംവിധാനം. എന്നാൽ, പലർക്കും ഇതിൽ താൽപര്യമില്ല. അതിനാൽ ഐഡിൽ സ്വിച്ച് ഓഫ് ചെയ്ത് വെക്കാറാണ് പതിവ്. എന്നാൽ, ഇന്ധന ലാഭത്തിന് ഇത് ഉപയോഗിക്കുന്നതാവും നല്ലത്.
സ്മാർട്ട് ബ്രേക്കിങ്ങ് പരിശീലിക്കുക
ഇന്ധനം ലാഭിക്കാൻ നിങ്ങൾക്ക് സ്മാർട്ട് ബ്രേക്കിങ്ങ് ടെക്നിക്കുകൾ ഉപയോഗിക്കാം. പെട്ടെന്നുള്ളതും കഠിനവുമായ ബ്രേക്കിങ്ങിന് പകരം, ട്രാഫിക് സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ആക്സിലറേറ്റർ പെഡൽ ഒഴിവാക്കി വേഗത ക്രമേണ കുറക്കാൻ ശ്രമിക്കുക. ഇതിലൂടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് ഒഴിവാക്കാം. ഇത് നിങ്ങൾക്ക് ഇന്ധനം ലാഭിക്കുന്നതിനോടൊപ്പം ബ്രേക്കുകളുടെ ആയുസ് വർധിപ്പിക്കാനും സഹായിക്കും.
ആക്സിലേറ്റർ പെട്ടെന്ന് അമർത്തി വേഗത കൂട്ടുന്നത് ഒഴിവാക്കുക
ആക്സിലേറ്ററിൽ കാൽ അമർത്തി പെട്ടെന്ന് വേഗത കൈവരിക്കുന്നത് പല ഡ്രൈവർമാരുടെയും സ്വഭാവമാണ്. ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കുന്ന ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. അന്ധനത്തിന്‍റെ അമിതമായ ജ്വലനമാണ് ഇതിലൂടെ ഉണ്ടാവുന്നത്. സ്മാർട്ട് ആക്സിലറേഷൻ ഇവിടെ പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

