Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപറക്കും അംന

പറക്കും അംന

text_fields
bookmark_border
amna-al-qubaisi
cancel

ജനിച്ച നാൾ മുതൽ അംന അൽ ഖുബൈസി കണ്ട്​ വളർന്നത്​ റേസിങ്​ ട്രാക്കാണ്​. യു.എ.ഇയിലെ മോട്ടോർ സ്​പോർട്​സ്​ ഐക്കൺ ഖലിസ്​ അൽ ഖുബൈസിയുടെ മകൾ ട്രാക്കിലിറങ്ങിയില്ലെങ്കിലേ അത്​ഭുദമുള്ളൂ. എന്നാൽ, ഈ അത്​ഭുദങ്ങൾക്കുമപ്പുറത്താണ്​ അംനയുടെ കാർ പായുന്നത്​. ഫോർമുലവൺ ഇ ടെസ്റ്റിന്‍റെ ഭാഗമായ ആദ്യ ഇമാറാത്തിയായ അംന ഫ്രാൻസിലെ പ്രശസ്തമായ ​ലെ മാൻസ്​ റേസിൽ 24 മണിക്കൂർ പൂർത്തിയാക്കിയ ആദ്യ ഇമാറാത്തി എന്ന നേട്ടവും സ്വന്തമാക്കി.

21 വയസിനിടെ ഒരുപിടി നേട്ടവുമായാണ്​ കുതികുതിപ്പ്​. 14ാം വയസിലാണ്​ റേസിങ്​ ട്രാക്കിലേക്ക്​ സീരിയസായി ഇറങ്ങി തുടങ്ങിയത്​. ​2015 ൽ പോർച്ചുഗലിൽ നടന്ന ആർ‌.എം‌.സി ഗ്രാൻ‌ഡ് ഫൈനലിൽ‌ പങ്കെടുക്കുമ്പോൾ ഒരു അന്താരാഷ്ട്ര മോട്ടോർ‌സ്പോർ‌ട്ട് ഇവന്‍റിൽ‌ യു.‌എ.ഇയെ പ്രതിനിധീകരിക്കുന്ന ആദ്യ ഇമാറാത്തി വനിതാ ഡ്രൈവറായി. പുരുഷൻമാർക്ക്​ മാത്രം കഴിയുന്ന മേഖലയെന്ന്​ കരുതിയിരുന്ന റേസിങിലേക്ക്​ പിതാവിന്‍റെ വഴിയെ അംനയും എത്തുകയായിരുന്നു.

റേസിങ്​ ട്രാക്കിൽ 'പറക്കും വനിത' എന്ന പേരിലാണ്​ അറിയപ്പെടുന്നത്​. പുരുഷൻമാർക്കൊപ്പം മത്സരിക്കാൻ തുനിഞ്ഞെങ്കിലും പല തവണ മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്​. എന്നിട്ടും ചോരാത്ത പോരാട്ട വീര്യമാണ്​ അവളിലെ കായികതാരത്തെ വളർത്തിയെടുത്തത്​. 2017ലെ ജി.സി.സി ഡ്രൈവേഴ്​സ്​ അക്കാദമി കോംപറ്റീഷനിൽ വിജയിച്ച ആദ്യ വനിതയായി. അന്ന്​ പ്രായം 17 മാത്രം. 2018ലെ ഇറ്റാലിയൻ എഫ്​ ഫോർ ചാമ്പ്യൻഷിപ്പിലും മുന്നിലെത്തി. 2019ൽ ഫോർമുല ​4 യു.എ.ഇ റേസിൽ വിജയിച്ചു. ഫ്യൂച്ചർ ഈസ്​ ഫീമെയിൽ എന്ന തലക്കെട്ടിൽ നടന്ന ഗ്ലോബൽ സ്പീക്കർ സീരീസിൽ അറബ്​ വനിതകളെ പ്രതിനിധാനം ചെയ്ത് പ​ങ്കെടുത്തു.

ഇമാറാത്തി പൈലറ്റ്​ സൽമ അൽ ബലൂഷിക്കും ഫാഷൻ ഇ​ൻഫ്ലുവൻസർ റാനിയ ഹമ്മദിനുമൊപ്പമായിരുന്നു അംനയും ഇടംപിടിച്ചത്​. പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും അവളായിരുന്നു. ഇൻസ്റ്റഗ്രാമിൽ ലക്ഷത്തോളം ഫോളോവേഴ്​സുള്ള താരം കൂടിയാണ്​. കുഞ്ഞുനാളിൽ താൽപര്യം ജിംനാസ്റ്റിക്​സിനോടായിരുന്നു. ​വേൾഡ്​ ചാമ്പ്യൻ ഷോൺ ജോൺസണായിരുന്നു ഹീറോ. ഏറ്റവും വലിയ പ്രചോദനം പിതാവാണെന്ന്​ അംന പറയുന്നു. സഹോദരി ഹംദ അൽ ഖുബൈസിയും ഈ വഴിയിൽ തന്നെയാണ്​.

ആദ്യ നാളുകളിലെ പരാജയങ്ങളിൽ സോഷ്യൽ മീഡിയ വഴി ലഭിച്ച നെഗറ്റീവ്​ അഭിപ്രായങ്ങൾ തന്നെ തളർത്തിയിരുന്നെന്നും എന്നാൽ, റേസിങ്​ സമയങ്ങളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ്​ ചെയ്തതോടെയാണ്​ ആത്​മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. 2000 മാർച്ച്​ 28ന്​ വാഷിങ്​ടണിലെ വിർജിനിയയിലാണ്​ ജനനം. അബൂദബി റേസിങ്​ ബൈ പ്രെമയുടെ താരമായ അംനയുടെ കാർ നമ്പർ 88 ആണ്​. കാർട്ടിങിലും ജിംനാസ്റ്റിക്സിലും ജെറ്റ്​ സ്കിയിങ്ങിലുമെല്ലാം താരമാണ്​ അംന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmnaEmarat beats
News Summary - flying amna
Next Story