ആദ്യത്തെ ഡ്രൈവറില്ലാ കാർ ബംഗളൂരുവിൽ
text_fieldsആർ.വി. കോളജ് കാമ്പസിൽ അവതരിപ്പിച്ച ഡ്രൈവറില്ലാ കാർ
ബംഗളൂരു: വിപ്രോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി), ആർവി കോളജ് ഓഫ് എൻജിനീയറിങ് (ആർ.വി.സി.ഇ) എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ കാർ ബംഗളൂരുവിലെ ആർ.വി കോളജ് കാമ്പസിൽ അവതരിപ്പിച്ചു.
വിപ്രോ ഐ.ഐ.എസ്.സി റിസർച്ച് ആൻഡ് ഇന്നവേഷൻ നെറ്റ് വർക്ക് (ഡബ്ല്യു.ഐ.ആർ.ഐ.എൻ) സംരംഭത്തിന്റെ ഭാഗമാണ് പദ്ധതി. ആർ.വി കോളജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങിയ സംഘത്തിന്റെ ആറു വർഷത്തിലേറെയുള്ള പരിശ്രമത്തിന്റെ ഫലമാണിത്. സംരംഭകനായ ആദർഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ വൈറലായി.
പദ്ധതി ഇപ്പോഴും വികസന ഘട്ടത്തിലാണെന്നും വരും മാസങ്ങളിൽ ഔപചാരികമായി പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ഡ്രൈവറില്ലാ കാർ പൂർണമായി തയാറായാൽ സുഗമവും സുരക്ഷിതവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ഇന്ത്യയിലെ റോഡിനെക്കുറിച്ചുള്ള വിശദമായ മാപ്പിങ്ങും പഠനവും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

