നിസാൻ ട്രക്കിനെ ഇടിച്ചുതെറിപ്പിച്ച് ഫെറാറി- വിഡിയോ
text_fieldsഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഒരു വാഹനാപകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഫെറാറി 360 ചലഞ്ച് സ്ട്രാഡേൽ എന്ന അപൂർവ്വയിനം കാർ, നിസാൻ നവര പിക്അപ്പ് ട്രക്കിനെ ഇടിച്ചു തെറിപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്.
ഇടിയുടെ ആഘാതത്തിൽ നിസാൻ പിക്അപ്പ് തൊട്ടടുത്തുള്ള സുബാരു ഇംപ്രെസ എന്ന കാറിനു മുകളിലേക്ക് വീഴുന്നതും കാണാം. എറിക് മോളർ എന്നയാളുടെ കാറിന്‍റെ പിൻ ഡാഷ്ബോർഡ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
പിക്അപ്പിന്‍റെ വലത് വശത്താണ് ചുവപ്പ് നിറത്തിലുള്ള ഫെറാറി ഇടിക്കുന്നത്. തുടർന്ന്, ഇടതുവശത്തുകൂടി വരികയായിരുന്ന സുബാരു ഇംപ്രെസക്ക് മുകളിലേക്ക് പിക്അപ്പ് പതിക്കുകയായിരുന്നു. 2004 മോഡൽ ഫെറാറി 360 ചലഞ്ച് സ്ട്രാഡേലാണ് അപകടത്തിൽപ്പെട്ടത്.
3.28 കോടി രൂപയോളമാണ് ഇതിന്‍റെ വില. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അപകടത്തിൽ ആർക്കും സാരമായ പരിക്കേറ്റിട്ടില്ലെന്നും വിക്ടോറിയ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

