Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫഹദി​െൻറ പോർച്ചിൽ ഇനി...

ഫഹദി​െൻറ പോർച്ചിൽ ഇനി പോർഷെയും; വില 2.65 കോടി

text_fields
bookmark_border
ഫഹദി​െൻറ പോർച്ചിൽ ഇനി പോർഷെയും; വില 2.65 കോടി
cancel

ടൻ ഫഹദ്​ ഫാസിൽ പുതിയ വാഹനം സ്വന്തമാക്കി. ജർമൻ സ്​പോർട്​സ്​ കാർ നിർമാതാക്കളായ പോർഷെയുടെ കരേര എസ്​ മോഡലാണ്​ ഫഹദി​െൻറ ഗാരേജിലെത്തിയത്​. ഫഹദും ഭാര്യ നസ്​റിയയും ചേർന്നാണ്​ വാഹന ഡെലിവറി​െക്കത്തിയത്​. പോർഷെയുടെ സ്​പോർസ്​ കാറുകളായ 911 ലൈനപ്പിലെ പെട്രോൾ വേരിയൻറാണ് പോർഷെ 911 കരേര എസ്.


2981സി.സി ആറ്​ സിലിണ്ടർ എഞ്ചിനാണ്​ വാഹനത്തിന്​. 6500 ആർ‌പി‌എമ്മിൽ 444 ബിഎച്ച്പി കരുത്തും 2300 ആർ‌പി‌എമ്മിൽ 530 എൻ‌എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്​​. ഇരട്ട ടർബൊ ചാർജറുകളും പിടിപ്പിച്ചിട്ടുണ്ട്​. പോർഷെ 911 കരേര എസ് ഓട്ടോമാറ്റിക് (ഡ്യുവൽ ക്ലച്ച്) ട്രാൻസ്മിഷനിൽ ലഭ്യമാണ്. നാല്​ സെക്കൻറിൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗമാർജിക്കാൻ വാഹനത്തിനാകും. അവെ‌ഞ്ചുറൈൻ ഗ്രീൻ മെറ്റാലിക് നിറമുള്ള വാഹനമാണ്​ ഫഹദ്​ വാങ്ങിയത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fahadh FaasilautomobileFahad fasilPorschePorsche 911 Carrera S
Next Story