'ഫോക്സ് വാഗൺ െഎ.ഡി 4 ജി.ടി.എക്സ് ഇ.വി ഉടൻ ഇന്ത്യയിലേക്ക്... ഇല്ല'
text_fieldsപുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ച് ഇന്ത്യയിൽ പതിയെ ചുവടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രമുഖ കമ്പനികൾ. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലേക്ക് എത്തുന്നില്ലെങ്കിലും ഇൗയിടെ വാഹനപ്രേമികൾ ഏറെ ഉറ്റുനോക്കിയ ഇ.വിയായിരുന്നു ഫോക്സ് വാഗണിന്‍റെ െഎ.ഡി 4 ജി.ടി.എക്സ്.
2023ൽ ഇന്ത്യയിൽ ഇൗ വാഹനം എത്തുമെന്ന് റിപോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ, െഎ.ഡി 4 ജി.ടി.എക്സിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് വൈകുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ നിരത്തുകളിൽ ഓഗസ്റ്റിൽ പരീക്ഷണ ഓട്ടം നടത്തിയതോടെയാണ് വാഹനം ഉടൻ ഇന്ത്യയിലെത്തുമെന്ന വാർത്ത പരന്നത്.
'ഐഡി.4 ജി.ടി.എക്‌സിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ലോഞ്ച് വൈകും. നിലവിൽ ഇ.വി വിപണിയിലുള്ള ഐഡി.4 ജി.ടി.എക്‌സിന്റെ സാധ്യത പഠിക്കുകയാണ്. ഇത് ഭാവിയിൽ ഫോക്സ് വാഗണിന്‍റെ ഇലക്ട്രിക് വാഹന ശ്രേണിക്ക് അടിത്തറയിടും. ഇ.വി വിപണിയിൽ ഇതിനകം മറ്റ് എതിരാളികൾ ചുവടുറപ്പിക്കുന്നുണ്ട്. അതിനാൽ അവയോടൊപ്പം ഐഡി.4 ജി.ടി.എക്‌സ് പ്രധാന പങ്ക് വഹിക്കുമെന്ന് ഉറപ്പാണ്.
വാഹനത്തിന്‍റെ ലോഞ്ച് എപ്പോഴാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം. ആഗോളമായി ഫോക്‌സ്‌വാഗണാണ് ഇ-മൊബിലിറ്റി പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പക്ഷെ ഇ.വികളുടെ വികസനത്തിന് വലിയ ആസൂത്രണം ആവശ്യമാണ്. അതിനാൽ 2023ൽ കാർ പുറത്തിറക്കാൻ കഴിയുമെന്ന് കരുതുന്നില്ല' - ഫോഗ്സ് വാഗൺ അറിയിച്ചു.
അതേസമയം, 2024ൽ കാർ ഇന്ത്യയിൽ എത്താനുള്ള സാധ്യത കമ്പനി തള്ളിയിട്ടില്ല. 2020ൽ ആണ് ഐ.ഡി.4 ജി.ടി.എക്‌സ് ആഗോളവ്യാപകമായി അരങ്ങേറിയത്. നിലവിൽ അമേരിക്ക, ജർമ്മനി, ചൈന എന്നിവിടങ്ങളിലെ വിപണികൾക്കായി ഇവ നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

