Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നടുറോഡിൽ​ ഇലക്​ട്രിക്​ സ്​കൂട്ടറിന്​ തീപിടിച്ചു; ഇ.വികളുടെ സുരക്ഷയിൽ ആശങ്കപ്പെട്ട്​ ഉടമകൾ
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightനടുറോഡിൽ​...

നടുറോഡിൽ​ ഇലക്​ട്രിക്​ സ്​കൂട്ടറിന്​ തീപിടിച്ചു; ഇ.വികളുടെ സുരക്ഷയിൽ ആശങ്കപ്പെട്ട്​ ഉടമകൾ

text_fields
bookmark_border

നടുറോഡിൽവച്ച്​ ഇലക്​ട്രിക്​ സ്​കൂട്ടറിന്​ തീപിടിച്ച വീഡി​യോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യം ബാറ്ററി പുകഞ്ഞുകത്തുകയും പിന്നീട്​ തീപിടിച്ച്​ വാഹനം മുഴുവനായും കത്തിനശിക്കുകയുമായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ പ്യൂവർ ഇവിയുടെ ഇ പ്ലൂ​േട്ടാ ഫൈവ്​ ജി സ്​കൂട്ടറിനാണ്​ തീപിടിച്ചത്​. ഐഐടി ഹൈദരാബാദ് മുൻകയ്യെടുത്ത്​ രണ്ട് വർഷം മുമ്പ്​ ആരംഭിച്ച സ്റ്റാർട്ടപ്പാണ് പ്യൂവർ ഇവി.

ഇ.വികളും തീപിടിത്തവും

ഇ.വികളുടെ പേടിസ്വപ്​നമാണ്​ തീപിടിത്ത സാധ്യത. വലിയ ബാറ്ററികളുള്ള ഇലക്ട്രിക് വാഹനങ്ങളിൽ എപ്പോഴും ഇത്തരമൊരു സാധ്യത നിലനിൽക്കുന്നുണ്ട്​. സാങ്കേതികവിദ്യയുടെ വികാസത്തോടെ, ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നത് അപൂർവമാണെങ്കിലും പൂർണമായും ഒഴിവാക്കാൻ ആയിട്ടില്ലെന്നാണ്​ പുതിയ സംഭവം തെളിയിക്കുന്നത്​. അടുത്തിടെ, രണ്ട് ഇലക്ട്രിക് സ്​കൂട്ടറുകൾക്ക് തീപിടിച്ച വീഡിയോകൾ ഇൻറർനെറ്റിൽ വൈറലായിരുന്നു.

വീഡി​യോയിൽ കാണുന്നത്​

സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സ്ഥിതിചെയ്യുന്ന ബാറ്ററി കമ്പാർട്ട്‌മെന്റിൽ നിന്ന് കട്ടിയുള്ള പുക പുറത്തേക്ക് വരുന്നതാണ്​ ആദ്യം വീഡി​യോയിലുള്ളത്​. ഒരു മിനിറ്റോളം കട്ടിയുള്ള പുക പുറപ്പെടുവിച്ചതിനുശേഷം, സ്​കൂട്ടറിൽ നിന്ന് തീ പുറത്തേക്ക് വന്ന് വാഹനം മുഴുവൻ വിഴുങ്ങുകയായിരുന്നു. ബാറ്ററികളുടെ ഗുണനിലമില്ലായ്​മയാണ്​ തീപിടിത്തത്തിന്​ കാരണമെന്നാണ്​ സൂചന. വൈദ്യുത വാഹനത്തിന്റെ സുരക്ഷ പൂർണമായും ബാറ്ററികളുടെ ഗുണനിലവാരത്തെയും കൂളിങ്​ സിസ്റ്റവും ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും എത്രത്തോളം കാര്യക്ഷമമാണ് എന്നതിനേയും ആശ്രയിച്ചാണിരിക്കുന്നത്​.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന മിക്ക ലിഥിയം അയൺ ബാറ്ററി പായ്ക്കുകളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്​തവയാണ്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർധിച്ചതോടെ, പുതിയ നിർമാതാക്കൾ സാധ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്​. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ വിറ്റ 1.5 ലക്ഷം യൂനിറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് അടുത്തവർഷമാകു​േമ്പാൾ വിൽപ്പന ഇരട്ടിയാകുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

ലിഥിയം ബാറ്ററിൽ വെള്ളം ഒഴിക്കരുത്​

'രൂപകൽപ്പനയുടെയും നിർമാണത്തിന്റെയും ദൃഡത ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. വിപണി വളർത്താൻ തിരക്കുകൂട്ടുന്നത് അപകടത്തിലേക്ക് നയിക്കും. സുരക്ഷക്കായി വ്യക്​തമായ മാനദണ്ഡങ്ങൾ സ്ഥാപിക്കണം'-വാഹന സുരക്ഷാരംഗത്ത്​​ പ്രവർത്തിക്കുന്ന ജാറ്റോ ഡൈനാമിക്​സ്​ പ്രസിഡന്റ് രവി ഭാട്ടിയ പറഞ്ഞു. 'ലിഥിയം അയൺ ബാറ്ററി കേടാകുമ്പോഴോ ഷോർട്ട് സർക്യൂട്ട് സംഭവിക്കുമ്പോഴോ തീപിടിക്കാൻ സാധ്യതയുണ്ട്​. ലിഥിയം ബാറ്ററിയിൽ തീ കെടുത്താൻ പ്രയാസമാണ്.

ജലവുമായി സമ്പർക്കം പുലർത്തുമ്പോൾ, അത് ഹൈഡ്രജൻ വാതകവും ലിഥിയം-ഹൈഡ്രോക്സൈഡും ഉത്പാദിപ്പിക്കും. ഹൈഡ്രജൻ വാതകം കത്താൻ സഹായിക്കുന്ന ഒന്നാണ്​. ലിഥിയം വെള്ളവുമായി പ്രതിപ്രവർത്തിച്ച് കത്തുന്ന വാതകം സൃഷ്​ടിക്കുന്നതിനാൽ, ബാറ്ററിയിലേക്ക്​ വെള്ളം ഒഴിക്കുന്നത് പലപ്പോഴും വിപരീതഫലം ഉണ്ടാക്കും'-ഭാട്ടിയ കൂട്ടിച്ചേർത്തു. ലിഥിയം അയൺ ബാറ്ററിയിൽ ചോർച്ച ഉണ്ടായാൽ വായുവിലോ ഈർപ്പത്തിലോ പ്രതിപ്രവർത്തിച്ച്​ ഹൈഡ്രോഫ്ലൂറിക് ആസിഡ് ഉത്പാദിപ്പിക്കും. ഹൈഡ്രോഫ്ലൂറിക് ആസിഡ് വിഷമയമായതും കണ്ണുകളെയും ശ്വാസകോശങ്ങളെയും ബാധിക്കുന്നതുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Video Viralelectric scooterfirecatch fire
News Summary - electric scooters catch fire: Video goes viral
Next Story