
ഇലക്ട്രിക് സ്കൂട്ടർ: 20,000 ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഹീറോ
text_fieldsന്യൂഡൽഹി: ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്ക് റോഡരികിൽ മെക്കാനിക്കിെൻറ സേവനം ഉറപ്പുവരുത്തുന്നതിന് 20,000 പേർക്ക് പരിശീലനം നൽകാൻ പദ്ധതിയിട്ട് ഹീറോ ഇലക്ട്രിക്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 20,000 ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ഹീറോ ഇലക്ട്രിക് മാനേജിങ് ഡയറക്ടർ നവീൻ മുഞ്ജൽ വ്യക്തമാക്കി.
നിലവിൽ 4000 മെക്കാനിക്കുകൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു. 1,500 ചാർജിങ് സ്റ്റേഷനുകളും പ്രവർത്തിച്ചു വരുന്നുണ്ട്. 2024 ഓടെ മുഴുവൻ ഇടങ്ങളിലും മെക്കാനിക്കിെൻറ സേവനം ലഭ്യമാക്കാനാണ് കമ്പനി തീരുമാനം. എൻജിൻ തകരാറിന് സാധ്യതയില്ലെങ്കിലും ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സഹായമാണ് മെക്കാനിക്കുകൾ നൽകുക.