Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവൈദ്യുത കാറുകൾ...

വൈദ്യുത കാറുകൾ സുരക്ഷിതമൊ? ചൈനയിൽ ചാർജ്​ ചെയ്യവെ കാർ പൊട്ടിത്തെറിച്ചു

text_fields
bookmark_border
വൈദ്യുത കാറുകൾ സുരക്ഷിതമൊ? ചൈനയിൽ ചാർജ്​ ചെയ്യവെ കാർ പൊട്ടിത്തെറിച്ചു
cancel

​വൈദ്യുത കാറുകൾ സുരക്ഷിതമാണൊ എന്ന ചർച്ചകൾ സജീവമായ കാലമാണിത്​. ഇതിനിടെയാണ്​ ചൈനയിൽ ചാർജ്​ ചെയ്​തുകൊണ്ടിരുന്ന കാർ പൊട്ടിത്തെറിച്ചത്​. ബാറ്ററി തകരാറുമൂലം തീപിടിച്ച ശേഷമായിരുന്നു പൊട്ടിത്തെറി. തെക്കൻ ചൈനയിലെ സാൻമിംഗിലെ ചാർജിംഗ് സ്റ്റേഷനിലാണ് സംഭവം.

ഇലക്ട്രിക് കാറുകൾ ചൈനയിൽ ഏറെ ജനപ്രീതിയാർജിച്ച സമയമാണിത്​​. ടെസ്‌ല പോലുള്ള വമ്പന്മാരും പ്രാദേശിക ഇവി നിർമ്മാതാക്കളും തമ്മിൽ കടുത്ത മത്സരമാണ്​ നിലവിൽ ചൈനയിൽ. ചാർജ് ചെയ്​തുകൊണ്ടിരുന്ന കാറിൽ നിന്ന്​ ആദ്യം പുക ഉയരുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങളെ വിളിക്കുകയും അവർ വെള്ളം ഉപയോഗിച്ച് തീകെടുത്താൻ ശ്രമിക്കുകയും ചെയ്​തു. ഇൗ സമയമാണ്​ വൻ ശബ്​ദത്തോടെ വാഹനം പൊട്ടിത്തെറിച്ചത്​.

തീകെടുത്താൻ ശ്രമിക്കു​​േമ്പാൾ കാർ ചാർജറിലേക്ക് പ്ലഗ് ചെയ്‌തിരുന്നു. ബാറ്ററികൾ ഉൾപ്പെടുന്ന തീപിടുത്തങ്ങൾക്ക്, പ്രത്യേകിച്ച് ലിഥിയം ഉള്ളവയ്ക്ക് വെള്ളം ഉപയോഗിക്കുന്നത് അഭിലഷണീയമല്ലെന്നും വിദഗ്​ധർ പറയുന്നു. ഇതൊക്കെയാകാം തീപിടിത്തത്തിന്​ കാരണമെന്നാണ്​ വിലയിരുത്തൽ. വെള്ളവുമായി പ്രവർത്തിച്ച്​ ലിഥിയം കത്തുന്ന വാതകങ്ങൾ ഉൽ‌പാദിപ്പിച്ചിരിക്കാമെന്നാണ്​ തീപിടിത്തത്തെകുറിച്ചുള്ള ഒരു നിഗമനം.

കാറിലെ വൈദ്യുത പ്രവാഹം വെള്ളവുമായി പ്രതിപ്രവർത്തിച്ച് ജലത്തി​െൻറ വൈദ്യുതവിശ്ലേഷണം നടക്കുകയും ഹൈഡ്രജനും ഓക്സിജനും ഉത്​പാദിപ്പിക്കുകയും ചെയ്​തതാകാം കാരണമെന്ന്​ മറ്റ്​ ചിലർ പറയുന്നു. സ്​ഫോടനത്തിൽ കാറി​െൻറ വാതിലുകളും മേൽക്കൂരയും തകർന്ന്​ ദൂരേക്ക്​ തെറിച്ചുവീണു. വലിയൊരു ഗോളത്തി​െൻറ രൂപത്തിലായിരുന്നു തീ​ പടർന്നതെന്നും ഇത്​ അപകടകരമായ ഗ്യാസുകളുടെ സാന്നിധ്യമാണ്​ സൂചിപ്പിക്കുന്നതെന്നും സൂചനയുണ്ട്​.


അപകട ചരിത്രം

ചൈനയിലെ അപകടത്തിൽ ഏത് ഇലക്ട്രിക് കാറാണ് ഉൾപ്പെട്ടതെന്ന് ഇതുവരെ വെളിവായിട്ടില്ല. പുക ഉയർന്നപ്പോൾതന്നെ പ്രദേശം ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കും ഏറ്റിട്ടില്ല. എന്നാൽ ഇതിനുമുമ്പും വൈദ്യുത കാറുകൾ പൊട്ടിത്തെറിച്ചത്​ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

2019 ൽ ഒരു ടെസ്‌ല മോഡൽ എസ് പാർക്ക്​​ ചെയ്യുന്നതിനിടെ തീ പിടിച്ചിരുന്നു. ചൈനയിൽ നടന്ന സംഭവം അന്നും സിസിടിവിയിൽ പതിഞ്ഞിരുന്നു. 2019 ൽ കാനഡയിലെ മോൺ‌ട്രിയലിലും സമാനമായ സംഭവം നടന്നു. ഗാരേജിൽ പാർക്ക്​​ ചെയ്യുമ്പോൾ ഹ്യുണ്ടായ് കോന ഇലക്ട്രിക് കാറിന് തീപിടിച്ചു. തീയും പുകയും തുടർന്ന് പൊട്ടി​െത്തറിയും ഉണ്ടാവുകയായിരുന്നു.

ഇലക്ട്രിക് കാറുകൾ സുരക്ഷിതമാണെങ്കിലും ഉടമകൾ കമ്പനികളു​െട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാശണന്ന്​ മഖലയിലെ വിദഗ്​ധർ പറയുന്നു. കാരണം ഉയർന്ന പവറുള്ള ലിഥിയം ബാറ്ററികൾ അനുചിതമായി കൈകാര്യം ചെയ്താൽ അപകടസാധ്യത ഏറെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaautomobileElectric carexplodes
Next Story