Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅൽപ്പം കാത്തിരിക്കൂ......

അൽപ്പം കാത്തിരിക്കൂ... ജൂണിൽ വിപണി കീഴടക്കാൻ എട്ട് പുതിയ കാറുകൾ എത്തുന്നു!

text_fields
bookmark_border
Tata Sierra
cancel
camera_alt

ടാറ്റ സിയേറ

ഇന്ത്യൻ വാഹന വിപണി കീഴടക്കാൻ പുതിയ എട്ട് കാറുകൾ എത്തുന്നു. മുൻനിര വാഹനനിർമാതാക്കളായ ടാറ്റ, സ്കോഡ, സിട്രൺ, മെഴ്‌സിഡീസ് ബെൻസ്, ഹോണ്ട, ബി.എം.ഡബ്ല്യു, മിനി, ബി.വൈ.ഡി തുടങ്ങിയ കമ്പനികളാണ് പുത്തൻ മോഡലുകളുമായി ഈ മാസം വിപണിയിലെത്തുന്നത്. അതിനാൽ തന്നെ പുതിയ വാഹനം ഈ മാസം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഒരൽപം കാത്തിരുന്നാൽ പുതിയ എട്ട് മോഡലുകൾ കൂടെ ഉപഭോക്താക്കൾക്ക് പരിഗണിക്കാം. വിപണിയിൽ എത്തുന്ന മോഡലുകളുടെ വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്നു.

ടാറ്റ സിയേറ ഇവി (Tata Sierra EV)

തൊണ്ണൂറുകളിലെ ഐതിഹാസിക മോഡലായ സിയേറയുടെ തിരിച്ചുവരവ് ഇന്ത്യൻ വാഹന ലോകം ഏറെ ആഘോഷിച്ചതാണ്. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ വിപണി കീഴടക്കിയ സിയേറയുടെ ഇലക്ട്രിക് വേരിയന്റ് കൂടുതൽ കരുത്തോടെ ഈ മാസം വിപണിയിൽ എത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഹാരിയർ ഇവിയിൽ നിന്നുള്ള 65 kWh, 75 kWh ബാറ്ററി പാക്കുകളാവും സിയേറയിലും സജ്ജീകരിക്കുക. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റിയൽ-വേൾഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന സിയേറ, സിംഗിൾ മോട്ടോർ (RWD), ഡ്യുവൽ മോട്ടോർ (AWD) വേരിയന്റുകളിൽ ലഭ്യമാകും. ലെവൽ 2 ADAS, ട്രിപ്പിൾ സ്ക്രീൻ ഡാഷ്‌ബോർഡ്, പനോരമിക് സൺറൂഫ്, V2L, V2V ചാർജിങ് സാങ്കേതികവിദ്യകൾ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്. 18 ലക്ഷം മുതലാണ് വാഹനനത്തിന്റെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.


സ്കോഡ കൊഡിയാക് ആർഎസ് (Skoda Kodiaq RS)

പെർഫോമൻസ് എസ്‌.യു.വി പ്രേമികൾക്കായി സ്കോഡ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ കൊഡിയാക് ആർഎസ് ഇന്ത്യയിൽ ജൂണിൽ അവതരിപ്പിക്കും. 265 പി.എസ് കരുത്തും 400 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ, ഫോർ-സിലിണ്ടർ ടി.എസ്.ഐ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ-വീല് ഡ്രൈവ് (AWD) വേരിയന്റും വാഹനനത്തിനുണ്ട്. വെറും 6.4 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും 100 കി.മീ വേഗത കൈവരിക്കാൻ സാധിക്കുന്ന എസ്.യു.വിയിൽ സ്പോർട്സ് സീറ്റുകൾ, അഡാപ്റ്റീവ് സസ്പെൻഷൻ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 55 ലക്ഷത്തിന് മുകളിലാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില.


സിട്രൺ ഇസി3 എക്സ് (Citroen eC3 X)

ഫ്രഞ്ച് ബ്രാൻഡായ സിട്രൺ തങ്ങളുടെ ബജറ്റ് ഇലക്ട്രിക് ഹാച്ച്ബാക്കായ eC3-യുടെ പരിഷ്കരിച്ച രൂപമായ eC3 X ഈ മാസം വിപണിയിലെത്തിക്കും. നിലവിലുള്ള 29.2 kWh ബാറ്ററി പാക്കും 57 പി.എസ് കരുത്തുമുള്ള ഇലക്ട്രിക് മോട്ടോർ തന്നെയാണ് eC3 X മോഡലിലും ഉപയോഗിക്കുന്നത്. 320 കിലോമീറ്റർ റേഞ്ച് ക്ലെയിം ചെയ്യുന്ന മോഡലിൽ പുതിയ പ്രീമിയം ലെതറെറ്റ് ഡാഷ്‌ബോർഡ്, കൂടുതൽ സുരക്ഷാ ഫീച്ചറുകൾ, ആറ് എയർബാഗുകൾ എന്നിവ പുതുതായി ഇടംപിടിക്കുന്നുണ്ട്. 12 ലക്ഷം മുതൽ (എക്സ് ഷോറൂം) വില ആരംഭിച്ചേക്കാം.


മെഴ്‌സിഡീസ് ബെൻസ് എസ്-ക്ലാസ് ഫേസ്‌ലിഫ്റ്റ് (Mercedes-Benz S-Class Facelift)

ആഡംബരത്തിന്റെ പ്രതീകമായ മെഴ്‌സിഡീസ് ബെൻസ് എസ്-ക്ലാസ് പുതിയ ഫേസ്‌ലിഫ്റ്റ് പതിപ്പുമായി ജൂൺ മാസം വിപണിയിൽ എത്തും. പുതുക്കിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, പുത്തൻ ഗ്രില്ല്, ഏറ്റവും പുതിയ MBUX സോഫ്റ്റ്‌വെയർ എന്നിവ എസ് ക്ലാസിലെ മാറ്റങ്ങളിൽ ചിലതാണ്. സിക്സ്-സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഹനം പിന്തുടരും. പിൻസീറ്റ് യാത്രക്കാർക്കായി കൂടുതൽ ആഡംബര സൗകര്യങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 1.90 കോടി മുതൽ (എക്സ്-ഷോറൂം) വാഹനത്തിന്റെ വില പ്രതീക്ഷിക്കാം.


ഹോണ്ട ഇസഡ്.ആർ-വി ഹൈബ്രിഡ് (Honda ZR-V Hybrid)

പ്രീമിയം മിഡ്‌സൈസ് എസ്‌.യു.വി ശ്രേണിയിലേക്ക് ഹോണ്ടയുടെ ശക്തമായ തിരിച്ചുവരവാണ് ZR-V ഇ:എച്ച്ഇവി (e:HEV). പൂർണമായും വിദേശത്ത് നിർമിച്ച് (CBU route) ഇന്ത്യയിലെത്തിക്കുന്ന ഈ വാഹനം ഹോണ്ട എലിവേറ്റിന് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. 2.0-ലിറ്റർ പെട്രോൾ എഞ്ചിനും ഇരട്ട ഇലക്ട്രിക് മോട്ടോറുകളും ചേരുന്ന സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനമാണ് വാഹനത്തിനുള്ളത്. 184 എച്ച്.പി കരുത്ത് നൽകുന്ന മോഡലിന് ലിറ്ററിന് 22 കി.മീറ്ററിലധികം മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 40 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.


ബി.എം.ഡബ്ല്യു എക്സ്6 ഫേസ്‌ലിഫ്റ്റ് (BMW X6 Facelift)

ആഡംബര വാഹനനിർമാതാക്കളായ ബി.എം.ഡബ്ല്യു തങ്ങളുടെ കൂപ്പെ എസ്‌.യു.വിയായ X6-ന്റെ പുതിയ ഫേസ്‌ലിഫ്റ്റ് പതിപ്പ് ജൂണിൽ അവതരിപ്പിക്കും. അത്യാധുനിക കർവ്ഡ് ഡിസ്‌പ്ലേ ഇന്റർഫേസ്, പുതുക്കിയ ലൈറ്റിങ് ഡിസൈൻ എന്നിവയാണ് പ്രധാന ആകർഷണം. 3.0-ലിറ്റർ സിക്സ്-സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് വാഹനം വിപണിയിൽ എത്തുന്നത്. 298 എച്ച്.പി മുതൽ 380 എച്ച്.പി വരെ കരുത്ത് വേരിയന്റുകൾക്ക് അനുസരിച്ച് ലഭിക്കും. xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും അഡാപ്റ്റീവ് സസ്പെൻഷനും വാഹനത്തിനുണ്ട്. 1.45 കോടിക്ക് മുകളിലാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.


പുതിയ മിനി കൺട്രിമാൻ സി (New Mini Countryman C)

മുൻ മോഡലിനേക്കാൾ വലുപ്പത്തിലും സൗകര്യങ്ങളിലും ഏറെ മുന്നിലാണ് പുതിയ മിനി കൺട്രിമാൻ സി. ജൂൺ 17ന് വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്യും. 4.44 മീറ്റർ നീളമുള്ള ഈ ക്രോസ്ഓവറിന് കരുത്ത് പകരുന്നത് 136 എച്ച്.പി നൽകുന്ന 1.5-ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. 240 എം.എം വൃത്താകൃതിയിലുള്ള തനത് ഒ.എൽ.ഇ.ഡി (OLED) ടച്ച്‌സ്‌ക്രീനും ലെവൽ 2 ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളും വാഹനത്തിന്റെ പ്രത്യേകതയാണ്.


പുതിയ ബി.വൈ.ഡി പി.എച്ച്.ഇ.വി (New BYD PHEV)

ഇന്ത്യയിലെ തങ്ങളുടെ ആദ്യ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) മോഡൽ പുറത്തിറക്കാൻ ചൈനീസ് ഇവി ഭീമന്മാരായ ബി.വൈ.ഡി ഒരുങ്ങുകയാണ്. 'Atto 2 DM-i' അല്ലെങ്കിൽ 'Sealion 6' എന്നീ മോഡലുകളിൽ ഒന്നായിരിക്കും ഇത്. Atto 2 പതിപ്പാണെങ്കിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 7.8 kWh അല്ലെങ്കിൽ 18 kWh ബാറ്ററിയുമുണ്ടാകും, ഇത് 998 കി.മീറ്റർ വരെയുള്ള വമ്പൻ റേഞ്ച് നൽകും. സീലയൺ 6 ആണെങ്കിൽ 218 എച്ച്.പി കരുത്തും 140 കി.മീറ്റർ ഇലക്ട്രിക് ഒൺലി റേഞ്ചും ലഭിക്കും.


ഇലക്ട്രിക്, ഹൈബ്രിഡ്, പെട്രോൾ/ഡീസൽ കരുത്തുകളിൽ എത്തുന്ന ഈ വാഹനങ്ങൾ ഇന്ത്യൻ വാഹന ലോകത്ത് വൻ മത്സരം സൃഷ്ടിക്കുമെന്നുറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric VehicleNew carsAuto Newsautomobile sectorInternational car company
News Summary - Eight new cars are coming to conquer the market in June!
Next Story