Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നായികയെ കിട്ടി ഗയ്​സ്'; ജീവിതം സിനിമയാക്കാനൊരുങ്ങി ഇ ബുൾ ജെറ്റ്​, ഇനി നായകനെ വേണം​

text_fields
bookmark_border
സ്വന്തം ജീവിതം സിനിമയാക്കുമെന്ന്​ ഇ ബുൾ ജെറ്റ്​
e bull jet biopic actress name reveals
cancel

സ്വന്തം ജീവിതം സിനിമയാക്കുന്നതിന് നായികയെ കണ്ടെത്തിയെന്ന്​ വിവാദ വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാർ. കഴിഞ്ഞ ദിവസം ഇവർ തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരുടെയും ആഗ്രഹപ്രകടനം. ഇപ്പോഴിതാ സിനിമയിലെ നായികയെ കണ്ടെത്തിയിരിക്കുകയാണെന്നാണ്​ ഇരുവരും പറയുന്നത്​.


നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രവും ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്​തിട്ടുണ്ട്​. 'ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി, ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.നിയമലംഘനങ്ങളുടെ പേരിൽ ഇ-ബുൾ ജെറ്റ്​ സഹോദരങ്ങളെ മോ​ട്ടോർ വാഹന വകുപ്പ്​ കസ്​റ്റഡിയിലെടുത്തിരുന്നു. തുടർന്ന്​ ആർ.ടി ഒാഫീസിൽ ബഹളമുണ്ടാക്കിയതിന്​ പൊലീസും പിടിച്ചു.


പരാതി ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിലാണ്​ ഇവർക്കെതിരേ നിയമ നടപടി ഉണ്ടായത്​. ഇവർ വാഹനം രൂപമാറ്റം വരുത്തുകയും ഗതാഗത നിയമം ലംഘിക്കുകയും ചെയ്​തിരുന്നു. മറ്റുള്ള യാത്രക്കാരെ ആകർഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും ചിത്രങ്ങളും വാഹനത്തിൽ ഉണ്ടാകാൻ പാടില്ലെന്ന്​ കോടതി ഉത്തരവുണ്ട്​. ഇതും ഇവർ ലംഘിച്ചു. ഇതിനെ തുടർന്നാണ്​ വാഹനം പിടിച്ചെടുത്തത്​.

വാഹനത്തിൽ രൂപമാറ്റം വരുത്തുന്നത്​ മുമ്പ്​ അപേക്ഷ നൽകണം. ​നിയമത്തിനുള്ളിൽ നിൽക്കുന്നവക്ക്​​​ അനുമതി നൽകും. രൂപമാറ്റം വരുത്തിയ ശേഷം വാഹനം അധികൃതരെ കാണിക്കണം. എന്നാൽ, മാത്രമേ വാഹനം പുറത്തിറക്കാൻ കഴിയു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - e bull jet biopic actress name reveals
Next Story