Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡസ്റ്ററിന്റെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിൽ; ഔദ്യോഗിക സ്ഥിരീകരണവുമായി റെനോ

text_fields
bookmark_border
Renault Duster Strong-Hybrid
cancel
camera_alt

റെനോ ഡസ്റ്റർ സ്ട്രോങ്-ഹൈബ്രിഡ്

റെനോയുടെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ ഡസ്റ്ററിന്റെ സ്ട്രോങ്-ഹൈബ്രിഡ് പതിപ്പ് ഒക്ടോബർ 17, 2026ൽ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ഡസ്റ്റർ നിരയിലെ മൂന്നാമത്തെ പവർട്രെയിൻ ഓപ്ഷനായാണ് 'ഇ-ടെക്' (E-Tech) എന്ന് പേരിട്ടിരിക്കുന്ന ഹൈബ്രിഡ് സിസ്റ്റം എത്തുന്നത്. ഫോർമുല 1 റേസിങ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് സാങ്കേതികവിദ്യ, മികച്ച ഇന്ധനക്ഷമതക്കൊപ്പം ശക്തമായ പ്രകടനവും വാഗ്‌ദാനം ചെയ്യുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

എൻജിൻ കരുത്തും പെർഫോമൻസും

1.8 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ഡസ്റ്റർ ഹൈബ്രിഡിലുള്ളത്. ഇതിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും പ്രവർത്തിക്കുന്നു. 49 എച്ച്.പി ട്രാക്ഷൻ മോട്ടോറും, 20 എച്ച്.പിയുടെ ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്ററും ഉൾപ്പെടുന്ന സിസ്റ്റം മൊത്തത്തിൽ 162 ബി.എച്ച്.പി കരുത്തും 172 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. 1.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമായിരിക്കും ഹൈബ്രിഡ് വാഹനം ലഭ്യമാവുക.

നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കാൻ എഞ്ചിനും മോട്ടോറും ഒരുമിച്ച് പ്രവർത്തിക്കുന്ന ഡൈനാമിക് ഹൈബ്രിഡ്, ഇലക്ട്രിക് മോടോഷൻ, ഐ.സി.ഇ ഡ്രൈവ്, എനർജി റിക്കവറി തുടങ്ങിയ വിവിധ ഡ്രൈവിങ് മോഡുകൾ പുതിയ സാങ്കേതിക വിദ്യയായ ഇ-ടെക് (E-Tech) ആർക്കിടെക്ചർ വാഗ്‌ദാനം ചെയ്യുന്നു.

വിപണിയിലെ മറ്റ് ഹൈബ്രിഡ് കാറുകളിൽ നിന്ന് ഡസ്റ്റർ എങ്ങനെ വ്യത്യാസപ്പെടുന്നു?

മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി വിക്ടോറിസ് തുടങ്ങിയ കാറുകളിൽ ഉപയോഗിക്കുന്ന ടൊയോട്ടയുടെ ഇ-സി.വി.ടി (e-CVT) പവർ-സ്പ്ലിറ്റ് ഡിവൈസിന് പകരം, ഫിക്സഡ് ഗിയർ റേഷ്യോകളുള്ള മൾട്ടി-മോഡ് ക്ലച്ച്‌ലെസ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് റെനോ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ടൊയോട്ടയുടെ കാറുകളിലുള്ളതിനേക്കാൾ വലിയ 1.4 kWh ബാറ്ററി പായ്ക്ക് ഉള്ളതിനാൽ, കുറഞ്ഞ വേഗതയിൽ കൂടുതൽ ദൂരം ഇലക്ട്രിക് മോഡിൽ (EV-mode) സഞ്ചരിക്കാൻ സാധിക്കും

വിലയും ബുക്കിങ്ങും

ഡീസൽ എൻജിൻ ഓപ്ഷൻ ഇല്ലാത്ത സാഹചര്യത്തിൽ ഡസ്റ്റർ വിൽപ്പന ഉയർത്താൻ റെനോ പ്രധാനമായും ആശ്രയിക്കുന്നത് ഹൈബ്രിഡ് പതിപ്പിനെയാണ്. വാഹനത്തിന്റെ എക്സ്-ഷോറൂം വില 19 ലക്ഷം രൂപക്കും 23 ലക്ഷം രൂപക്കും ഇടയിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക വില പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ 2026 വർഷത്തേക്കുള്ള മുഴുവൻ ഹൈബ്രിഡ് വാഹനങ്ങളും വിറ്റുതീർന്നു എന്ന് റെനോ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഭാവിയിലെ ഡെലിവറി സ്ലോട്ടുകൾക്കായി കമ്പനി വീണ്ടും ബുക്കിങ് തുറന്നേക്കാം

വിപണിയിലെ സ്ഥാനം

മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ, വിക്ടോറിസ് എന്നിവക്ക് ശേഷം എത്തുന്ന നാലാമത്തെ സ്ട്രോങ്-ഹൈബ്രിഡ് മോഡലായി റെനോ ഡസ്റ്റർ ഹൈബ്രിഡ് മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Renault officially confirms Duster's strong-hybrid version in India
Next Story