Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസിറ്റി ഉൾപ്പടെ വാഹന...

സിറ്റി ഉൾപ്പടെ വാഹന നിരക്ക്​​ വമ്പൻ ഒാഫർ പ്രഖ്യാപിച്ച്​ ഹോണ്ട; അര ലക്ഷത്തി​െൻറ ഇളവുകളുമായി 'ഗ്രേറ്റ്​ ഹോണ്ട ഫെസ്​റ്റ്'

text_fields
bookmark_border
Dusshera, Diwali benefits of up to Rs 53,500 on Honda City, Jazz, WR-V, Amaze
cancel

തങ്ങളുടെ വാഹന നിരക്ക്​ വമ്പൻ ഒാഫറുകളുമായി ഹോണ്ട മോ​േട്ടാഴ്​സ്​. ദസറ ദീപാവലി എന്നിവയോടനുബന്ധിച്ചണ്​ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്​. ഒക്ടോബറിലാവും ആനുകൂല്യങ്ങൾ നിലനിൽക്കുക. 'ഗ്രേറ്റ്​ ഹോണ്ട ഫെസ്​റ്റ്' എന്ന പേരിലാണ്​ കമ്പനി ക്യാഷ് ആനുകൂല്യങ്ങൾ, സൗജന്യ ആക്‌സസ്സറിൾ, എക്സ്ചേഞ്ച്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ നൽകുക. തിരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ച് 18,000 മുതൽ 53,500 രൂപവരെ ലാഭിക്കാം.


അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക്​ 53,500 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ വകഭേദങ്ങളിലും ഇളവുകൾ ഉണ്ടാകും. 20,000 രൂപ വരെ ക്യാഷ് ഡിസ്​കൗണ്ട്, അല്ലെങ്കിൽ 21,500 രൂപയുടെ സൗജന്യ ആക്​സസറികൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്​കൗണ്ടുകളും സിറ്റിക്ക്​ നൽകുന്നുണ്ട്​. നിലവിലുള്ള ഹോണ്ട ഉടമകൾക്ക് 14,000 രൂപ വരെ കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും.

ഹോണ്ട ജാസിൽ 46,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.15,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങൾ അല്ലെങ്കിൽ 18,000 രൂപ വരെയുള്ള സൗജന്യ ആക്‌സസറികൾ ജാസിൽ പ്രഖ്യാപിച്ചിട്ടുണ്ട്​. അധിക ആനുകൂല്യങ്ങളിൽ 10,000 രൂപ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ആനുകൂല്യങ്ങളും 4,000 രൂപയും ഉൾപ്പെടുന്നു. സിറ്റി പോലെ, നിലവിലുള്ള ഹോണ്ട ഉടമകൾക്ക് 14,000 രൂപ വരെ അധിക ആനുകൂല്യങ്ങൾ ലഭിക്കും. ഡബ്ല്യു ആർ.വിയിൽ 40,150 രൂപ വരേയും അമേസിൽ 18,000 രൂപ വരേയും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
TAGS:HondaOffersDiwaliHonda City
News Summary - Dusshera, Diwali benefits of up to Rs 53,500 on Honda City, Jazz, WR-V, Amaze
Next Story