Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറോക്കറ്റിന്​...

റോക്കറ്റിന്​ പണികൊടുക്കാൻ ഡുക്കാട്ടിയെത്തി; സ്‌ക്രാംബ്ലർ 1100 പ്രോ വിപണിയിൽ

text_fields
bookmark_border
റോക്കറ്റിന്​ പണികൊടുക്കാൻ ഡുക്കാട്ടിയെത്തി; സ്‌ക്രാംബ്ലർ 1100 പ്രോ വിപണിയിൽ
cancel

ടുത്തിടെ പുറത്തിറങ്ങിയ ട്രയംഫ്​​ റോക്കറ്റി​െൻറ പ്രധാന എതിരാളിയായി കണക്കാക്കുന്ന​ ഡുക്കാട്ടിയുടെ സ്‌ക്രാംബ്ലർ 1100 പ്രോ ഇന്ത്യൻ വിപണിയിൽ. 11.95 ലക്ഷമാണ്​ വില. ഉയർന്ന വകഭേദമായ സ്‌ക്രാംബ്ലർ 1100 'സ്‌പോർട്ട് പ്രോ'യുടെ വില 13.74 ലക്ഷമാണ്​. ഓഗസ്റ്റിൽ അവതരിപ്പിച്ച പനിഗേൽ വി 2 വിന് ശേഷം ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളായ ഡൂക്കാട്ടിയിൽ നിന്നുള്ള രണ്ടാമത്തെ ബിഎസ് 6 മോട്ടോർസൈക്കിളാണിത്.

സ്‌ക്രാംബ്ലർ 1100 പ്രോ ഈ വർഷം ആദ്യം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അടിസ്ഥാനപരമായി നേരത്തെ ഇന്ത്യൻ വിപണിയിൽ വിറ്റിരുന്ന സ്‌ക്രാംബ്ലർ 1100 ബിഎസ് നാലി​െൻറ പരിഷ്​കരിച്ച പതിപ്പാണ് പുതിയ ബൈക്ക്​​. ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്​. 'ഓഷൻ ഡ്രൈവ്'എന്ന ഡബിൾ-ടോൺ കളർ സ്കീമും പുത്തൻ ഇരട്ട എക്​സ്​ഹോസ്​റ്റ്​ പൈപ്പുകളും നമ്പർ പ്ലേറ്റ് ഹോൾഡറും​ നൽകിയിട്ടുണ്ട്​​.


ബിഎസ് 6 1,079 സിസി എൽ-ട്വിൻ എഞ്ചിൻ 73,250 ആർ‌പി‌എമ്മിൽ 83.5 പി‌എസ് കരുത്തും 4,750 ആർ‌പി‌എമ്മിൽ 90.5 എൻ‌എം ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്‌സാണ് ​ഉപയോഗിച്ചിരിക്കുന്നത്​. ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ആക്റ്റീവ്, സിറ്റി, ജേർണി എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ലഭ്യമാക്കിയിട്ടുണ്ട്​.

വിലകൂടിയ 'സ്പോർട്ട് പ്രോ' വേരിയൻറ്​ മാറ്റ് ബ്ലാക്ക് നിറവും ഓഹ്‌ലിൻസ് സസ്‌പെൻഷനും കഫെ റേസർ സ്റ്റൈൽ ബാർ-എൻഡ് മിററുകൾ ഉൾക്കൊള്ളുന്ന ഹാൻഡിൽബാറും ഉൾക്കൊള്ളുന്നു. 18.4 ലക്ഷം വിലവരുന്നട്രയംഫ്​ റോക്കറ്റിനെ അപേക്ഷിച്ച്​ കൊക്കിലൊതുങ്ങുന്ന വാഹനമാണ്​ സ്‌ക്രാംബ്ലർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileDucatiScrambler 1100 ProDucati Scrambler
Next Story