Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

60 ഫാൻസി നമ്പറുകൾ ലേലത്തിന്​

text_fields
bookmark_border
60 ഫാൻസി നമ്പറുകൾ ലേലത്തിന്​
cancel

ദുബൈ: ദുബൈയിൽ ആകർഷകമായ വാഹന നമ്പറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തുറന്ന ലേലം പ്രഖ്യാപിച്ചു. ഒക്ടോബർ 24ന് അൽ ഹബ്തൂർ സിറ്റി ഹിൽട്ടൺ ഹോട്ടലിലാണ് ലേലം.

2, 3, 4, 5 അക്കങ്ങളുള്ള 60 പ്രമുഖ വാഹന നമ്പരുകളാണ് ലേലത്തിൽ വെക്കുന്നത്. AA, BB, CC, H, U, V, W, X, Y, Z എന്നീ കോഡുകളിലുള്ള അപൂർവവും പ്രത്യേകതയുള്ളതുമായ നമ്പരുകൾ ഇതിൽ ഉൾപ്പെടുന്നു. BB 80, BB 18, CC 44 തുടങ്ങിയ സൂപ്പർ 2-അക്ക നമ്പരുകൾ ലേലത്തിലെ പ്രധാന ആകർഷണമാണ്.

താൽപര്യമുള്ളവർക്ക് ഒക്ടോബർ 19 മുതൽ ആർ.ടി.എയുടെ വെബ്‌സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ വഴിയോ ലേലത്തിനായി രജിസ്റ്റർ ചെയ്യാം. ദുബൈയിൽ ട്രാഫിക് ഫയലുള്ളവർക്ക് 25,000 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റും, 120 ദിർഹം ഫീസും നൽകി ലേലത്തിൽ പങ്കെടുക്കാം.

ആകർഷകമായ നമ്പരുകൾ സ്വന്തമാക്കാൻ താൽപര്യമുള്ളവരുടെ വലിയ പങ്കാളിത്തം ലേലത്തിൽ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. ലേലം വിജയിക്കുന്നവർ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ തുക അടക്കണം. കൂടാതെ ലേലത്തുകക്ക്​ അഞ്ചുശതമാനം മൂല്യവർധിത നികുതി ബാധകമായിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Fancy Number Auction
Next Story